400W Mivi Fort Soundbar ബമ്പർ ഡിസ്കൗണ്ടിൽ! 7000 രൂപയ്ക്ക് താഴെ പരിമിതകാല ഓഫർ…

HIGHLIGHTS

39,999 രൂപയാണ് Mivi Fort Soundbar-ന്റെ ഒറിജിനൽ വില

ആമസോണിൽ 83 ശതമാനം ഡിസ്കൌണ്ടിലാണ് സൌണ്ട്ബാർ വിൽക്കുന്നത്

മികച്ച ഡിസൈനും, മികച്ച ശബ്ദാനുഭവവും ലഭിക്കുന്ന സൗണ്ട്ബാറാണിത്

400W Mivi Fort Soundbar ബമ്പർ ഡിസ്കൗണ്ടിൽ! 7000 രൂപയ്ക്ക് താഴെ പരിമിതകാല ഓഫർ…

400W Mivi Fort Soundbar കുറഞ്ഞ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാം. 5.1 ചാനൽ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സൌണ്ട്ബാറാണിത്. ഇത് ആമസോണിന്റെ ലിമിറ്റഡ് ടൈം ഓഫറാണ്. മികച്ച ഡിസൈനും, മികച്ച ശബ്ദാനുഭവവും ലഭിക്കുന്ന സൗണ്ട്ബാറാണിത്. ഇന്ത്യയിൽ നിർമിതമായ എംവി ഹോം തിയേറ്റർ സിസ്റ്റത്തിന്റെ വിലയും ഓഫറും ഫീച്ചറുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

400W Mivi Fort Soundbar: ഓഫർ

39,999 രൂപയാണ് Mivi Fort Soundbar-ന്റെ ഒറിജിനൽ വില. ആമസോണിൽ 83 ശതമാനം ഡിസ്കൌണ്ടിലാണ് സൌണ്ട്ബാർ വിൽക്കുന്നത്. 6,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. പരിമിതകാല ഓഫറാണെന്ന് ആമസോൺ പ്രത്യേകം ലിസ്റ്റ് ചെയ്തിരിക്കുന്നു. എസ്ബിഐ കാർഡ് വഴി 699 രൂപയുടെ ഡിസ്കൌണ്ട് നേടാം. 339 രൂപയുടെ ഇഎംഐ ഓഫറും Mivi Fort ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കും.

400w mivi fort hip hop 4000 soundbar

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമായാണ് ഓഫർ. അതിനാൽ ഉടനെ ആമസോൺ സെയിൽ ഓഫർ അവസാനിക്കുകയാണ്. ഇവിടെ വാങ്ങാം.

Mivi Fort Hip-Hop 4000: സ്പെസഫിക്കേഷൻ

എംവി ഇന്ത്യയിലെ പ്രശസ്ത കമ്പനിയാണ്. കൂടാതെ, ഇന്ത്യൻ കമ്പനിയുമാണ്. 400W പീക്ക് പവർ ഔട്ട്പുട്ട് നൽകുന്ന സൗണ്ട്ബാറാണ് Mivi Fort Hip-Hop 4000. മെറ്റാലിക് മെഷ് ഗ്രില്ലോടു കൂടിയ സ്റ്റൈലിഷ് ഡിസൈനാണ് ഇതിലുള്ളത്. 5.1 ചാനൽ സൗണ്ട് സിസ്റ്റമുള്ള ഓഡിയോ ഡിവൈസാണിത്. മുറിയുടെ എല്ലാ ഭാഗത്തേക്കും ഓഡിയോ എത്തിക്കാൻ ഇതിലൂടെ സാധിക്കും.

ഓഡിയോ സിസ്റ്റത്തിൽ സൗണ്ട്ബാർ മാത്രമല്ല ഉള്ളത്. മൂന്ന് ബിൽറ്റ്-ഇൻ ഫുൾ-റേഞ്ച് സ്പീക്കറുകളും രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളും ഒരു എക്സ്റ്റേണൽ വയേർഡ് സബ് വൂഫറും ഇതിലുണ്ട്. Mivi Fort Hip-Hop 4000 ആഴത്തിലുള്ള ബാസ്സും മികച്ച സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും തരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് എളുപ്പത്തിൽ നിയന്ത്രിക്കാനാകും.

സിനിമ, സംഗീതം, സ്പോർട്സ്, വാർത്തകൾക്കായി ഇതിൽ പലതരത്തിലുള്ള EQ മോഡുകളുണ്ട്. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി ഇതിൽ ലഭിക്കുന്നു. ഇതുവഴി ഫോണും ടിവിയും ബന്ധിപ്പിക്കാൻ സാധിക്കും. USB, HDMI, Optical, Coaxial തുടങ്ങിയ ഇൻപുട്ട് മോഡുകളിലൂടെ ടിവിയുമായും മറ്റ് ഉപകരണങ്ങളുമായും എളുപ്പത്തിൽ കണക്റ്റ് ചെയ്യാനാകും.

Also Read: എന്തുകൊണ്ട് Samsung Galaxy S25 Ultra 5G! Amazon ഡീൽ അവസാനിക്കാറായി…

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo