Sony 5.1 ചാനൽ Dolby Atmos ഹോം തിയേറ്റർ സിസ്റ്റം പകുതി വില കുറച്ചു! കൂടെ വമ്പൻ ബാങ്ക് Discount, കൂപ്പൺ കിഴിവും!
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്
1000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് സോണി എച്ച്ടി- എസ്2000 സൌണ്ട്ബാറിന് അനുവദിച്ചിരിക്കുന്നു
ഡോൾബി അറ്റ്മോസ്, DTS:X സപ്പോർട്ടുള്ള ഹോം തിയറ്റർ സിസ്റ്റമാണ് ഇതിലുള്ളത്
Sony 5.1 ചാനൽ Dolby Atmos കോംപാക്ട് സൗണ്ട്ബാർ ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ വമ്പൻ വിലക്കിഴിവിൽ വിൽക്കുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ്, DTS:X സപ്പോർട്ടുള്ള ഹോം തിയറ്റർ സിസ്റ്റമാണ് ഇതിലുള്ളത്.
SurveySony HT-S2000 5.1ch Dolby Atmos സൗണ്ട്ബാർ ഓഫർ
1,17,970 രൂപ വിലയാകുന്ന സോണി HT-S2000 സൗണ്ട്ബാറിനാണ് കിഴിവ്. ഇതിന്റെ വിപണി വില പകുതിയും കുറച്ചിരിക്കുന്നു. 49 ശതമാനം ഡിസ്കൌണ്ടിൽ 5.1 ചാനൽ Dolby Atmos സപ്പോർട്ടുള്ള സൗണ്ട്ബാർ വിൽക്കുന്നു. 59,989 രൂപയ്ക്കാണ് ഈ ഓഡിയോ സിസ്റ്റം ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവിടം കൊണ്ട് ഓഫർ അവസാനിക്കുന്നില്ല. 1000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് സോണി എച്ച്ടി- എസ്2000 സൌണ്ട്ബാറിന് അനുവദിച്ചിരിക്കുന്നു. ഓൾ ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് 5000 രൂപയുടെ ഇളവ് നേടാം. 54,989 രൂപയ്ക്ക് സൌണ്ട്ബാർ ലഭിക്കാനുള്ള സുവർണാവസരമാണിത്. എസ്ബിഐ കാർഡിലൂടെ 1500 രൂപ വരെയുള്ള കിവിവും ഈ ടോപ് എൻഡ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു. സബ് വൂഫറും, റിയർ സ്പീക്കറുകളും കൂടി സൌണ്ട്ബാറിനൊപ്പം തരുന്നു.

2,894 രൂപയ്ക്ക് കോംപാക്ട് സൗണ്ട്ബാർ ഇഎംഐ ഡീലിലും സ്വന്തമാക്കാം. ഇനി പ്രീമിയം സൌണ്ട്ബാറിന്റെ ഫീച്ചറുകൾ നോക്കാം. വാങ്ങാനുള്ള ലിങ്ക്.
Sony Soundbar: സ്പെസിഫിക്കേഷൻ
വീടിന് ഹോം തിയറ്റർ എക്സ്പീരിയൻസ് തരുന്ന സോണി സൌണ്ട്ബാറാണിത്. 5.1 ചാനൽ ഔട്ട്പുട്ടുള്ള, മികച്ച സിനിമാ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. സൗണ്ട്ബാറിനൊപ്പം സോണി, ഒരു സെന്റർ സ്പീക്കറും ഇൻബിൽറ്റ് ഡ്യുവൽ സബ് വൂഫറും നൽകിയിട്ടുണ്ട്.
വെർട്ടിക്കൽ സറൗണ്ട് എൻജിൻ, S-ഫോഴ്സ് പ്രോ ഫ്രണ്ട് സറൗണ്ട് ടെക്നോളജി ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ സൌണ്ട്ബാർ ഡോൾബി അറ്റ്മോസ്, DTS:X എന്നിവയുടെ 5.1.2 ചാനൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഉറപ്പുതരുന്നു. കൂടുതൽ പ്രീമിയം എക്സ്പീരിയൻസിനും, സംഭാഷണം കേൾക്കാനും സെന്റർ സ്പീക്കറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻബിൽറ്റ് ഡ്യുവൽ സബ് വൂഫറുള്ളതിനാൽ, കൂടുതൽ ബാസ് സൌണ്ട് ഇതിൽ നിന്ന് ലഭിക്കും. വെർട്ടിക്കൽ സറൗണ്ട് എഞ്ചിൻ ഫീച്ചറുള്ളതിനാൽ, ശബ്ദം മികച്ചതാക്കാനും സാധിക്കും.
250W പവർ ഔട്ട്പുട്ട് ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. വലിയ മുറികളിലും മികച്ച ശബ്ദം നൽകാൻ ഈ ഫീച്ചറിന് സാധിക്കുന്നു.
Also Read: Onam Offer: 7000 രൂപ ഡിസ്കൗണ്ടിൽ Thomson Alpha QLED TV വാങ്ങാൻ നല്ലൊരു ഓഫറുണ്ടേ
ബ്ലൂടൂത്ത് 5.2, HDMI eARC, ഒപ്റ്റിക്കൽ ഓഡിയോ ഇൻപുട്ട് കണക്റ്റിവിറ്റി ഓപ്ഷനുകലുണ്ട്. അതുപോലെ, USB-യുമായി ബന്ധിപ്പിക്കാനും സാധിക്കും. ഇതിൽ ആപ്പ് കണക്റ്റിവിറ്റി ഫീച്ചറും ലഭിക്കും. പുതിയ സോണി | ഹോം എന്റർടെയിൻമെന്റ് കണക്ട് ആപ്ലിക്കേഷൻ വഴിയും സൗണ്ട്ബാർ എളുപ്പത്തിൽ സെറ്റ് ചെയ്യാം. സൌണ്ട്ബാറിനെ കൺട്രോൾ ചെയ്യാനും സാധിക്കും. അതുപോലെ സോണി ബ്രാവിയ ടിവികളുമായി തടസ്സമില്ലാതെ കണക്റ്റ് ചെയ്യാനും കഴിയും.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile