Amazing Deal: പകുതി വിലയ്ക്ക് 500W, Dolby Atmos സപ്പോർട്ട് boAt Sound bar വാങ്ങാം!

HIGHLIGHTS

ആമസോണിൽ പകുതി വിലയ്ക്ക് സൗണ്ട്ബാർ സ്വന്തമാക്കാം

ഇതിൽ സൗണ്ട്ബാറിന് പുറമെ വയേർഡ് സബ് വൂഫറും, പ്രീമിയം ബ്ലാക്കിലുള്ള സ്പീക്കറുകളും നൽകിയിരിക്കുന്നു

boAt Aavante Prime 5.1 5000DA 2025 മോഡലിനാണ് ഓഫർ

Amazing Deal: പകുതി വിലയ്ക്ക് 500W, Dolby Atmos സപ്പോർട്ട് boAt Sound bar വാങ്ങാം!

500W ഓഡിയോ ഔട്ട്പുട്ടുള്ള boAt Sound bar പകുതി വിലയ്ക്ക് വാങ്ങിയാലോ! 5.1 ചാനൽ കോൺഫിഗറേഷനും Dolby Atmos സപ്പോർട്ടുമുള്ള ഓഡിയോ ഡിവൈസാണിത്. 3ഡി ഫീലിൽ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നതിന് ബോട്ടിന്റെ ഈ പ്രീമിയം സൗണ്ട്ബാർ അനുയോജ്യമാണ്. ആമസോണിൽ പകുതി വിലയ്ക്ക് സൗണ്ട്ബാർ സ്വന്തമാക്കാം. ഇതിൽ സൗണ്ട്ബാറിന് പുറമെ വയേർഡ് സബ് വൂഫറും, പ്രീമിയം ബ്ലാക്കിലുള്ള സ്പീക്കറുകളും നൽകിയിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

500W boAt Sound bar ഓഫർ

boAt Aavante Prime 5.1 5000DA 2025 മോഡലിനാണ് ഓഫർ. ഇത് വിപണിയിൽ 37,990 രൂപ വിലയാകുന്ന ഓഡിയോ സിസ്റ്റമാണ്. ആമസോണിൽ 61 ശതമാനം ഇളവിലാണ് ഹോം തിയേറ്റർ എക്സ്പീരിയൻസ് തരുന്ന ഓഡിയോ സിസ്റ്റം വിൽക്കുന്നത്. ഈ പുത്തൻ സൌണ്ട്ബാറിന് ആമസോണിലെ ഇപ്പോഴത്തെ വില 14,999 രൂപ മാത്രമാണ്.

എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് ലഭിക്കും. ഇതിന് 724 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു.

500W boAt Sound bar
500W ഓഡിയോ ഔട്ട്പുട്ടുള്ള boAt Sound bar

boAt Aavante Prime 5.1 5000DA: സ്പെസിഫിക്കേഷൻ

ജൂൺ 17-ന് പുറത്തിറക്കിയ, boAt Aavante Prime 5.1 5000DA സൗണ്ട്ബാറിന്റെ പ്രത്യേകതകൾ നോക്കാം. ഹോം തിയേറ്റർ എക്സ്പീരിയൻസ് വേണമെന്നുള്ളവർ വിട്ടുകളയരുതാത്ത ഡീലാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ മാസം പുറത്തിറക്കിയതിനാൽ, വിപണിയിലെ ഏറ്റവും പുതിയ മോഡലുമാണിത്.

ഇതിൽ രണ്ട് വയേർഡ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളുണ്ട്. 5.1 ചാനൽ കോൺഫിഗറേഷനുള്ള ബോട്ട് ആവന്റ പ്രൈമിൽ വയേർഡ് സബ് വൂഫറും കൊടുത്തിരിക്കുന്നു. മാറ്റ് ഫിനിഷിങ്ങിൽ, പ്രീമിയം ഡിസൈനാണ് ബോട്ട് ആവന്റെ പ്രൈമ 5.1 5000DA-യ്ക്കുള്ളത്.

500W RMS ഓഡിയോ ഔട്ട്പുട്ടുള്ള ഓഡിയോ സിസ്റ്റമാണ് ബോട്ട് സൗണ്ട്ബാറിനുള്ളത്. RMS ഔട്ട്പുട്ടെന്നാൽ, തുടർച്ചയായി ശബ്ദം തരുന്ന റൂട്ട് മീൻ സ്ക്വയർ എന്നാണ് അർഥമാക്കുന്നത്. ഇത് Dolby Atmos പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് EQ മോഡുകളും ഇതിൽ ലഭ്യമാണ്. സിനിമ, മ്യൂസിക്, വാർത്താ പരിപാടികൾക്ക് അനുസൃതമായി ശബ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന മോഡുകളാണിവ. അതിനി ആക്ഷൻ സീക്വൻസായാലും മ്യൂസിക്കായാലും അതിന് അനുസരിച്ച് സൌണ്ട് ഔട്ട്പുട്ട് തരുന്നതിൽ മികവ് പുലർത്തും.

ബ്ലൂടൂത്ത് v5.3, HDMI eARC, USB, AUX, ഒപ്റ്റിക്കൽ ഇൻപുട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. ഇങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിലൂടെ, ടിവി മാത്രമല്ല ഫോൺ, കമ്പ്യൂട്ടർ, ഗെയിമിംഗ് കൺസോളുകൾ വരെ ബന്ധിപ്പിക്കുന്നത് അനായാസമാകും.

Also Read: UPI New Rule: ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങൾ, Balance Check, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിന് പരിധി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo