ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .XIAOMI MI QLED TV 4K എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ HDMI 2.1 പോർട്ടുകൾ തന്നെയാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ eARC കൂടാതെ ALLM എന്നി സപ്പോർട്ടും ലഭ്യമാകുന്നതാണു് .
55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .XIAOMI MI QLED TV 4K ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ HDR 10, HDR 10+ കൂടാതെ Dolby Vision എന്നിവ സപ്പോർട്ട് ആണ് .
HDMI 2.1, 4K, HDR, HDR 10+ എന്നിവ ഈ ടെലിവിഷനുകളിൽ സപ്പോർട്ട് ആകുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 54,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .6 സ്പീക്കറുകളാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .30W സൗണ്ട് ഔട്ട് പുട്ടും XIAOMI MI QLED TV 4K ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .