വിശ്വസ്സിക്കാൻ ആകുന്നില്ല ;ഇതാ ഷവോമിയുടെ 55 ഇഞ്ചിന്റെ ട്രാൻസ്പെരന്റ് ടിവി എത്തി ,വില ?

HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

55 ഇഞ്ചിന്റെ TRANSPARENT ടെലിവിഷനുകളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്

കൂടാതെ ഷവോമിയുടെ രണ്ടു ഫോണുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .കഴിഞ്ഞ ദിവസ്സം ഷവോമി അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരുന്നു .ഷവോമിയുടെ Mi 10 അൾട്രാ കൂടാതെ റെഡ്‌മിയുടെ കെ 30 അൾട്രാ എന്നി സ്മാർട്ട് ഫോണുകൾ ആയിരുന്നു ലോക വിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ടെലിവിഷനുകളും വിപണിയിൽ എത്തിച്ചിരിക്കുന്നു .

ഷാവൊമിയുടെ 55 ഇഞ്ചിന്റെ ട്രാൻസ്പെരന്റ് ടെലിവിഷനുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേ കൂടാതെ 1920 x 1080 പിക്സൽ റെസലൂഷൻ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ MediaTek 9650 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നത് .കൂടാതെ എല്ലാത്തരം ആപ്ലിക്കേഷനുകളും ഈ ടെലിവിഷനിൽ സപ്പോർട്ട് ആകുന്നതാണ് .ഇതിന്റെ ലോകവിപണിയിലെ വില വരുന്നത് RMB 49,999 ആണ് .അതാത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 5,40,000 രൂപയാണ് വില വരുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :