സോണിയുടെ പുതിയ 8K LED TV പുറത്തിറക്കി ;വില വെറും 13,99,990

HIGHLIGHTS

സോണിയുടെ പുതിയ ടെലിവിഷനുകൾ വിപണിയിൽ പുറത്തിറക്കി

SONY 8K LED TV Z8H എന്ന മോഡലുകളാണ് എത്തിയിരിക്കുന്നത്

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .സോണിയുടെ SONY 8K LED TV Z8H എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഈ SONY 8K LED TV Z8H ടെലിവിഷനുകൾ എത്തിയിരിക്കുന്നത് 85 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് .

സോണിയുടെ ഈ ടെലിവിഷനുകളുടെ മോഡൽ നമ്പർ KD-85Z8H ആണ് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ 85 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 7680 x 4320 പിക്സൽ റെസലൂഷനും ഈ ടെലിവിഷനുകൾ കാഴ്ക്കവെക്കുന്നുണ്ട് .8കെ റെസലൂഷൻ ഒരു വലിയ ദൃശ്യ വിരുന്നു തന്നെയാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് ഈ ടെലിവിഷനുകളുടേയു ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Disney+ Hotstar, Netflix, Prime Video, Voot, ZEE5 അടക്കമുള്ള സർവീസുകളും സോണിയുടെ SONY 8K LED TV Z8H  ടെലിവിഷനുകളിൽ ലഭ്യമാകുന്നതാണു് .ഒക്ടോബർ 5 നു ഈ ടെലിവിഷനുകൾ സെയിലിനു എത്തുന്നതാണ് .

ഇതിന്റെ വിപണിയിലെ വില വരുന്നത് Rs 13,99,990 രൂപയാണ് .www.ShopatSC.com അടക്കമുള്ള ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :