വീണ്ടും വൈറസ്;ഈ ആപ്ലികേഷനുകൾ ഫോണിൽ ഉള്ളവർ ഡിലീറ്റ് ചെയ്യുക

HIGHLIGHTS

ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലിക്ക്ഷനുകൾ നീക്കം ചെയ്തു

ഈ ആപ്ലികേഷൻ സ്മാർട്ട് ഫോണുകളിൽ ഉള്ളവർ ഡിലീറ്റ് ചെയ്യുക

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല .

അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് .

അതിനു കാരണം അത്തരത്തിൽ ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ വൈറസ് ഉണ്ട് എന്ന് ഗൂഗിൾ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാൽ അതിനെ ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യന്നതായിരിക്കും .അതുകൊണ്ടു തന്നെ സ്മാർട്ട് ഫോണുകളുടെ സുരക്ഷമുൻനിർത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ നോക്കുക .

അത്തരത്തിൽ ഇപ്പോൾ ഇതാ വീണ്ടും ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നും കുറച്ചു ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു .വൈറസ് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നത് .ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് നോക്കാം .

PIP Pic Camera Photo Editor

Wild & Exotic Animal Wallpaper

Zodi Horoscope – Fortune Finder

PIP Camera 2022

Magnifier Flashlight

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :