ONEPLUS ആരാധകർക്ക് സന്തോഷവാർത്ത ;20000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ ഇതാ

HIGHLIGHTS

വൺപ്ലസിന്റെ പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നു

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകൾ ആണ് എത്തുന്നത്

ശേഷം ആമസോൺ ഇന്ത്യ വഴി വാങ്ങിക്കുവാൻ സാധിക്കുന്നു

 

 

 

 

വൺ പ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് പുറത്തിറക്കുന്നത് .നിലവിൽ 20000 രൂപ റെയിഞ്ചിൽ തന്നെ റിയൽമി കൂടാതെ ഷവോമി എന്നി കമ്പനികളുടെ ടെലിവിഷനുകൾ മികച്ച ഫീച്ചറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇതാ വൺപ്ലസ്സും അവരുടെ കുറഞ്ഞ ചിലവിലെ ടെലിവിഷനുകൾ പുറത്തിറക്കുന്നു .ഈ വർഷം വൺപ്ലസ് അവരുടെ Q1 Series ടെലിവിഷനുകൾ പുറത്തിറക്കിയിരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .69,899 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് തന്നെ .

എന്നാൽ വൺപ്ലസ്സിന്റെ ട്വിറ്റർ റിപ്പോർട്ടുകൾ പ്രകാരം  ഇപ്പോൾ പുതിയ ടെലിവിഷനുകൾ 20000 രൂപ റെയിഞ്ചിൽ തന്നെയാണ് പുറത്തിറക്കുന്നത് .ജൂലൈ 2നു ആണ് ഈ LED ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം വൺപ്ലസ്സിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ആമസോൺ വഴിയും സെയിലിനു എത്തുന്നതായിരിക്കും .     

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :