നോക്കിയ ടെലിവിഷനുകളുടെ സെയിൽ ഡിസംബർ 10നു ;വില

HIGHLIGHTS

ഫ്ലിപ്പ്കാർട്ട്  ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്നത് ഫോട്ടോസ് ആണ് നോക്കിയ ടെലിവിഷനുകളുടേത് .നോക്കിയ പുതിയതായി മികച്ച ഡിസൈനിൽ ടെലിവിഷനുകൾ ഡിസംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .JBL ഓഡിയോ സഹിതമാണ് ഇത് പുറത്തിറങ്ങുന്നത് .ഡിസംബർ 10നു ഈ ടെലിവിഷനുകളുടെ സെയിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 9 പൈയിൽ പുറത്തിറങ്ങുന്ന ടെലിവിഷൻ കൂടിയാണിത് .

ഇത് ആദ്യമായിട്ടാണ് JBL ഒരു ടെലിവിഷനിൽ അതും നോക്കിയ പുറത്തിറക്കുന്ന ടെലിവിഷനിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയകരമാണ് .കൂടാതെ PureX ക്വാഡ് കോർ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡോൾബി വിഷൻ കൂടാതെ HDR 10 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡിന്റെ 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ദേയമായ ഒരു കാര്യമാണ് .

ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന 55 ഇഞ്ചിന്റെ മോഡലുകൾക്ക് വില 41999  രൂപയാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുന്നവർക്ക് ഇതേ ദിവസ്സം തന്നെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന മോഡലുകൾക്കാണ് 41999 രൂപ വിലവരുന്നത് .കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം പോലെയുള്ള ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .4കെ സ്മാർട്ട് ടെലിവിഷനുകളാണിത് .

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :