ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ ഇതാ മികച്ച കുറച്ചു സേവനങ്ങളുമായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .വാട്ട്സ് ആപ്പ് ഒന്നും കൂടി ഡിജിറ്റൽ ആകുന്നു എന്ന് പറയുന്നതായിരിക്കും നല്ലത് .
ഇന്ത്യയിലെ മറ്റു ഫിനാൻസ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാട്ട്സ് ആപ്പ് പുതിയ സേവനങ്ങൾ ഉടൻ നടപ്പിലാക്കുന്നത് .വാട്ട്സ് ആപ്പിന്റെ വായ്പ്പകൾ ,പെൻഷനുകൾ എന്നിങ്ങനെ മികച്ച സേവനങ്ങളാണ് ഉടൻ നടപ്പിലാക്കുന്നതിന് പദ്ധതിയിട്ടിരിക്കുന്നത് .
Paytm നല്കുന്നതുപോലെ തന്നെ വായ്പ സൗകര്യങ്ങളും കൂടാതെ മറ്റു ഓപ്‌ഷനുകളുമാണ് വാട്ട്സ് ആപും നിലവിൽ പദ്ധതിയിടുന്നത് .എന്നാൽ തിരഞ്ഞെടുത്ത ഉപഭോതാക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പിന്റെ പുതിയ സേവനങ്ങൾ ലഭ്യമാകുന്നത് .