ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ ആമസോണിൽ! 7100 mAh ബാറ്ററി Motorola 5G ഫോൺ വാങ്ങാം

ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ ആമസോണിൽ! 7100 mAh ബാറ്ററി Motorola 5G ഫോൺ വാങ്ങാം

സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയ മോട്ടറോളയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്ഫോണാണ് Motorola Edge 70 Max. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനുമുള്ള മോട്ടറോള മൊബൈൽ ഫോണിന് ഇപ്പോൾ മികച്ച ഓഫർ ലഭ്യമാണ്. ഫ്ലിപ്കാർട്ടിനേക്കാൾ വൻ ലാഭത്തിൽ ആമസോണിൽ ഫോൺ വിറ്റഴിക്കുന്നു. 7100 mAh പവർഫുൾ ബാറ്ററിയിൽ അടുത്തിടെ വിപണിയിൽ എത്തിയ ഫോണാണിത്. Snapdragon 8 Gen 5 പ്രൊസസറിലാണ് മോട്ടറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ 42 ശതമാനം പ്രത്യേക ഡിസ്കൗണ്ടിന് പുറമെ ആകർഷമായ ബാങ്ക് ഓഫറും ഇഎംഐ ഡീലുകളും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഈ മോട്ടറോള 5G ഫോൺ സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ആമസോൺ ഓഫറും ഫോണിന്റെ സവിശേഷതകളും പരിശോധിക്കാം.

Motorola Edge 70 Max Price Deal Amazon

89,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ 42 ശതമാനം കിഴിവാണ് ഫോണിന് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

54,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വിലയെങ്കിലും ആമസോൺ ഇന്ത്യയിൽ 52,590 രൂപയ്ക്ക് ലഭിക്കും. കൂടുതൽ ലാഭത്തിനായി 3000 രൂപയുടെ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്താം. ICICI, എസ്ബിഐ കാർഡുകളിലൂടെ ഈ കിഴിവ് വിനിയോഗിക്കാം. 1,577 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ഫോണിന് ലഭ്യമാണ്.

മോട്ടറോള എഡ്ജ് 70 മാക്സിന് 1,849 രൂപയുടെ ഇഎംഐ ഓഫറും 1,371 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. ഈ ഡീൽ ഉപയോഗിക്കണോ എന്നറിയാൻ ഫോണിന്റെ ഫീച്ചറുകൾ കൂടി അറിയാം.

Motorola Edge 70 Max

Also Read: Sony Dolby Audio Soundbar ആമസോണിൽ വൻ ഓഫർ; 9000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം

മോട്ടറോള എഡ്ജ് 70 മാക്സ് ഫീച്ചറുകൾ

58 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ഫോണാണിത്. പെട്ടെന്ന് ചൂടാവില്ല എന്നതും സോണി ക്യാമറയും മോട്ടറോള എഡ്ജ് 70 മാക്സിന്റെ സവിശേഷതകളാണ്. ഹാൻഡ്സെറ്റിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: 6.8 ഇഞ്ച് QHD+ എക്സ്ട്രീം AMOLED ഡിസ്പ്ലേയുള്ള ഫോണിന് 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഔട്ട്ഡോർ പ്രവർത്തനത്തിന് 7000 nits വരെ പീക്ക് ബ്രൈറ്റ്നസ് ലഭിക്കും. സ്മാർട്ട് ഫോണിന് മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്.
  • ക്യാമറ: OIS സപ്പോർട്ടുള്ള 50MP സോണി LYT-710 പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. കൂടാതെ ഒരു 8MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4K റെസല്യൂഷനിൽ 60 fps വീഡിയോ റെക്കോഡിങ് സപ്പോർട്ടും മോട്ടോ എഡ്ജ് 70 മാക്സിൽ ലഭ്യമാണ്.
  • പ്രൊസസർ: 3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റുള്ള ഫോണാണിത്.
  • ബാറ്ററി: മോട്ടോറോള എഡ്ജ് 70 മാക്സിൽ 7,100mAh ബാറ്ററിയുണ്ട്. ഇത് 90W വയർഡ്, 25W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇത് 5W വയർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ മോട്ടോറോള എഡ്ജ് 70 മാക്സിന് IP68, IP69 റേറ്റിംഗുണ്ട്.
  • കണക്റ്റിവിറ്റി: 5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6 കണക്റ്റിവിറ്റി സപ്പോർട്ട് ഫോണിനുണ്ട്. ഇത് USB ടൈപ്പ് സി പോർട്ട് പിന്തുണയ്ക്കുന്നു. ഇതിൽ GPS, GLONASS, Galileo, NavIC, BeiDou, QZSS തുടങ്ങിയ ഓപ്ഷനുകളുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile