Samsung Galaxy Buds Core
ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി Samsung Galaxy Buds Core പുറത്തിറക്കി. 5000 രൂപയ്ക്ക് താഴെ മാത്രം വില വരുന്ന Samsung Buds ആണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ക്രിസ്റ്റൽ ക്ലിയർ ക്വാളിറ്റിയും, ANC സപ്പോർട്ടുമുള്ള സാംസങ് ഇയർപോഡാണിത്. രണ്ട് ആകർഷകമായ നിറങ്ങളിലാണ് ഇയർപോഡ് അവതരിപ്പിച്ചത്.
പുതുതായി പുറത്തിറക്കിയ സാംസങ് ഗാലക്‌സി ബഡ്സ് കോർ പ്രീമിയം ഫീച്ചറുകളുള്ള ഇയർപോഡാണ്. ഇതിന് രണ്ട് വശത്തും മൈക്കുകളും അകത്ത് ഒരു മൈക്കും ഉൾക്കൊള്ളുന്നു.
ക്ലാരിറ്റിയുള്ള കോളുകൾ ഇതിൽ ഉറപ്പിക്കാം. ഇതിൽ സിലിക്കൺ വിംഗ്‌ടിപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, ദീർഘനേരം ഇയർപോഡ് ഉപയോഗിക്കുന്നവർക്ക് അനുയോജ്യമാണ്. ANC ഓഫായിരിക്കുമ്പോൾ 35 മണിക്കൂർ വരെ പ്ലേബാക്ക് സമയവും ANC ഓണായിരിക്കുമ്പോൾ 21 മണിക്കൂർ പ്ലേബാക്ക് സമയവും ഇതിൽ ഉറപ്പിക്കാം.
സാംസങ് ഗാലക്‌സി ഡിവൈസുമായി ജോടിയാക്കുമ്പോൾ ഇന്റർപ്രെറ്റർ, ലൈവ് ട്രാൻസ്ലേറ്റ് പോലുള്ള ഗാലക്‌സി AI ഫീച്ചറുകളും ഇതിൽ ലഭിക്കും. ഗാലക്‌സി ബഡ്സ് കോർ പിന്തുണയ്ക്കുന്നു. സാംസങ് ഫൈൻഡ് ഫീച്ചറും ഈ ഇയർപോഡിൽ ലഭിക്കുന്നു. ഇയർപോഡ് കേസ് തുറക്കുമ്പോൾ, ഗാലക്‌സി ബഡ്സ് കോർ റിംഗ് ചെയ്യുന്നു. ഇങ്ങനെ നിങ്ങൾക്ക് വളരെഎളുപ്പത്തിൽ ഗാലക്സി ബഡ്സ് കോർ കണ്ടെത്താനാകും.
ഈ ഇയർപോഡിൽ ഓട്ടോ സ്വിച്ച് ഓഡിയോ പ്രവർത്തനം ഓട്ടോമാറ്റിക്കായി തിരിച്ചറിയാൻ കഴിയും. സാംസങ് ഗാലക്‌സി സ്മാർട്ട്‌ഫോണിനും സാംസങ് ഗാലക്‌സി ടാബിനും ഇടയിലുള്ള കണക്റ്റിവിറ്റി സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.
സാംസങ് ഇയർപോഡിൽ ഒന്നിലധികം ഡിവൈസുമായി ഒരേസമയം ജോടിയാക്കാനും ഉപയോഗിക്കാനുമായി ടച്ച് കൺട്രോൾ ഫീച്ചറുണ്ട്. ഇതിൽ ഓട്ടോ-സ്വിച്ച് ഫീച്ചറും കൊടുത്തിട്ടുണ്ട്.
സാംസങ്ങിന്റെ പുതിയ ഗാലക്‌സി ബഡ്‌സ് കോറിന് ഇന്ത്യയിലെ വില 4,999 രൂപയാണ്. ഇത് കറുപ്പ്, വെള്ള എന്നീ രണ്ട് നിറങ്ങളിലാണ് പുറത്തിറക്കിയത്. ജൂൺ 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇയർപോഡിന്റെ വിൽപ്പന ആരംഭിക്കും. Samsung.com, Amazon എന്നിവയിലൂടെ ഓൺലൈനായി പർച്ചേസ് ചെയ്യാം. കൂടാതെ തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വിൽപ്പനയുണ്ടാകും.
ജൂൺ 27-ന് സാംസങ് ഒരു മികച്ച ഹാൻഡ്സെറ്റ് കൂടി പുറത്തിറക്കുന്നുണ്ട്. 5,000mAh ബാറ്ററിയും, 50 മെഗാപിക്സൽ ക്യാമറയുമുള്ള ഫോണായിരിക്കും ഇത്. സാംസങ് ഗാലക്സി M36 5ജിയാണ് വെള്ളിയാഴ്ച ലോഞ്ചിന് എത്തുന്നത്.