Realme Buds Air 8
ഡ്യുവൽ ഡ്രൈവറുകളുള്ള Realme Buds Air 8 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 11mm വൂഫറും, 6mm ടീറ്ററുമുള്ള ഇയർബഡ്സാണിത്. 3,799 രൂപയ്ക്കാണ് പുതിയ റിയൽമി ഇയർപോഡ് ഇന്ത്യൻ വിപണിയിൽ എത്തിയത്. എന്നാൽ ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭിക്കും. റിയൽമിയുടെ പുത്തൻ ബജറ്റ് ഇയർബഡ്സിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?
ഇന്ത്യയിൽ 3,799 രൂപയ്ക്കാണ് റിയൽമി ബഡ്സ് എയർ 8 ലോഞ്ച് ചെയ്തത്. ആദ്യ വിൽപ്പന ജനുവരി 16 ന് ആരംഭിക്കുന്നു. 2000 രൂപയുടെ കിഴിവിൽ 3,599 രൂപയ്ക്ക് റിയൽമി ബഡ്സ് ലഭ്യമാകും.
റിയൽമി.കോം, ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യയിലൂടെ ഇത് പർച്ചേസ് ചെയ്യാം. തെരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലും 16 മുതൽ ഇയർബഡ്സ് വിൽപ്പനയുണ്ടാകും. മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, മാസ്റ്റർ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇയർബഡ്സ് അവതരിപ്പിച്ചത്.
റിയൽമി ബഡ്സ് എയർ 8 സോഫ്റ്റായ മെറ്റീരിയലിലാണ് നിർമിച്ചിരിക്കുന്നത്. 6mm മൈക്രോ-പ്ലെയിൻ ട്വീറ്ററുമായി ജോടിയാക്കിയിരിക്കുന്നു. ഇതിൽ 11mm വൂഫർ ഉൾപ്പെടുത്തിയിരിക്കുന്നു. റിയൽമി ബഡ്സിൽ ഒരു ഡ്യുവൽ-ഡ്രൈവർ ലേഔട്ടാണ് ഉപയോഗിച്ചിട്ടുള്ളത്.
അനുയോജ്യമായ ഫോണുകളിലും ആപ്പുകളിലും ഉയർന്ന ബിറ്റ്റേറ്റ് സ്ട്രീമിംഗിനായി LHDC 5.0 കോഡെക്കുണ്ട്. ഇതിൽ റിയൽമി ഡ്യുവൽ DAC ചിപ്പുകളും N52 മാഗ്നറ്റുകളും കൂടാതെ ഡയഫ്രവും നൽകിയിരിക്കുന്നു.
വയർലെസ് ഓഡിയോയ്ക്കായി, ബഡ്സ് എയർ 8 ബ്ലൂടൂത്ത് 5.4 ഉം LHDC 5.0 സപ്പോർട്ടുണ്ട്. AAC, SBC എന്നിവയും ഇയർപോഡിലുണ്ട്.
Also Read: 200MP OIS ക്യാമറയും, 50MP പോർട്രെയിറ്റ് ലെൻസുമായി Realme അവതരിപ്പിച്ച കിടിലോസ്കി ഫോൺ
ഓരോ ഇയർബഡിലും 62mAh സെല്ലുകളാണ് റിയൽമി കൊടുത്തിരിക്കുന്നത്. ബഡ്‌സിൽ നിന്ന് മാത്രം ANC ഓഫായിരിക്കുമ്പോൾ 14 മണിക്കൂർ ബാറ്ററി ലൈഫുണ്ടാകും. ANC ഓഫായിരിക്കുമ്പോൾ 530mAh ചാർജിംഗ് കേസ് ഉൾപ്പെടെ 58 മണിക്കൂർ ബാറ്ററി ലൈഫും ലഭിക്കും.
10 മിനിറ്റ് റീചാർജ് ചെയ്യുന്നത് 11 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു. കേസും ബഡ്‌സും ഒരുമിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ സമയം വേണ്ടിവരും.
3D സ്പേഷ്യൽ ഓഡിയോ, നെക്സ്റ്റ്ബാസ് ട്യൂണിംഗ്, ഡൈനാമിക് ഓഡിയോ മോഡുകളുള്ള ഡിവൈസാണിത്. ഇയർബഡുകൾക്ക് IP55 റേറ്റിംഗുണ്ട്. AI ലൈവ് ട്രാൻസ്ലേറ്റർ, വോയ്‌സ് അസിസ്റ്റന്റ് ഇന്റഗ്രേഷൻ പോലുള്ള സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
ANC പരിധി 52dB പിന്തുണയ്ക്കുന്ന ഇയർപോഡാണ് കമ്പനി മുമ്പിറക്കിയ ബഡ്‌സ് എയർ 7. ഇപ്പോഴെത്തിയ ബഡ്സ് എയർ 8 ന് 55dB എഎൻസി സപ്പോർട്ടുണ്ടാകും. ഗെയിമർമാർക്ക് 45ms ലോ-ലേറ്റൻസി മോഡും ലഭിക്കുന്നു.