Meta ray ban
Ray-Ban Meta Glass: എന്തിനാ ഇനി സ്മാർട്ഫോൺ! വിരൽത്തുമ്പിലെത്തിയതെല്ലാം കൺകുളിർക്കെ കിട്ടുമെങ്കിൽ? അതെ ഫേസ്ബുക്ക് കമ്പനി മെറ്റ പുത്തൻ റേബാൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ബൈക്ക് യാത്രയിലും ജോലിയ്ക്കിടയിലുമെല്ലാം സ്മാർട് സേവനങ്ങൾ ഫോണില്ലാതെ ലഭിക്കുന്നു. ടെക്നോളജിയുടെ ഓരോ വളർച്ചയേ…. സ്മാർട് റിങ്ങുകൾ പോലെ ഈ റേ-ബാൻ സ്മാർട് ഗ്ലാസുകൾക്ക് വലിയ വിലയാകുന്നില്ല. എന്നാലും പ്രീമിയം ഫീച്ചറുകളിൽ വിട്ടുവീഴ്ചയുമില്ല.
ഈ സ്മാർട്ട് ഗ്ലാസുകൾ 2023 സെപ്റ്റംബറിൽ യുഎസ് വിപണിയിൽ പുറത്തിറക്കിയിരുന്നതാണ്. ചൊവ്വാഴ്ച ഇന്ത്യയിലും റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ മെറ്റ അവതരിപ്പിച്ചിരിക്കുന്നു. ഇവയുടെ വില 29,900 രൂപ മുതൽ ആരംഭിക്കുന്നു. Ray-Ban.com-ൽ പ്രീ-ഓർഡറുകളും ആരംഭിച്ചു. മെയ് 19 മുതലാണ് വിൽപ്പന.
വെബ്‌സൈറ്റിലും രാജ്യത്തുടനീളമുള്ള മികച്ച ഒപ്റ്റിക്കൽ, സൺഗ്ലാസ് റീട്ടെയിൽ സ്റ്റോറുകളിലും ഇവ ലഭ്യമാകും.
മെറ്റയുടെ റേ-ബാൻ ഗ്ലാസിന്റെ ഇന്ത്യൻ എഡിഷൻ മികച്ച ഡിസൈനും സൌണ്ട് ക്വാളിറ്റിയും ആപ്പ് സപ്പോർട്ടുമോടെയാണ് അവതരിപ്പിച്ചത്. ഇതിന്, നൂതനമായ AI സപ്പോർട്ടിങ് ഫീച്ചറുമുണ്ട്.
“ഹേ മെറ്റാ” എന്ന് പറഞ്ഞുകൊണ്ട് ഈ ഗ്ലാസ് നിങ്ങൾക്ക് ആക്ടിവേറ്റ് ചെയ്യാം. ഇനി ഫോട്ടോ എടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും മ്യൂസിക് പ്ലേ ചെയ്യാനുമെല്ലാം മെറ്റ ഗ്ലാസ് ഉപയോഗപ്പെടുത്താം. ഭാഷകൾ ട്രാൻസ്ലേറ്റ് ചെയ്യാനും മെസേജ് അയയ്ക്കാനുമെല്ലാം ഫോണുപയോഗിക്കാതെ സ്മാർട് ഗ്ലാസിലൂടെ സാധിക്കും.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളെ സ്മാർട് ഗ്ലാസ് പിന്തുണയ്ക്കുന്നു. ഈ ഗ്ലാസ് വഴി ലൈവ് സൌണ്ട് ട്രാൻസ്ലേഷനും, അത് ഫോണിൽ കാണിക്കാനായി ട്രാൻസ്ക്രിപ്റ്റും ലഭ്യമാണ്. ഇതിനാവശ്യമായ ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്‌താൽ ഓഫ്‌ലൈനിലും പ്രവർത്തിക്കും. യാത്രയിലും ഡ്രൈവിങ്ങിലുമെല്ലാം ഇത് എത്ര ഉപയോഗപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ!
മെറ്റ സ്മാർട് ഗ്ലാസ് ചൂടുവെള്ളത്തിൽ വീണാലും പ്രശ്നമില്ല. ഇത് AI സപ്പോർട്ട് ഫീച്ചർ ചെയ്യുന്ന ഡിവൈസാണ്. എങ്കിലും മെറ്റ ഗ്ലാസ് അവരുടെ വോയ്‌സ് റെക്കോർഡിംഗുകൾ സ്റ്റോർ ചെയ്തേക്കും.
“ഹേ മെറ്റാ” വോയ്‌സ് അസിസ്റ്റന്റ് ഓണാക്കി കഴിഞ്ഞാൽ വോയ്‌സ് റെക്കോർഡിംഗുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. നിങ്ങൾക്ക് ഇങ്ങനെ വോയിസ് സേവ് ചെയ്യേണ്ട ആവശ്യമില്ലങ്കിൽ അതും സെറ്റിങ്സിൽ മാറ്റം വരുത്താം. റേബാൻ മെറ്റ ഗ്ലാസ് സെറ്റിങ്സിലൂടെ പേഴ്സണൽ റെക്കോർഡിംഗുകൾ ഓട്ടോമാറ്റിക്കായി തന്നെ ഡിലീറ്റ് ചെയ്യാനുമാകും.