itel Icon 3: ഇനി ബജറ്റ് Smart Watch-ലേക്കും itel, പ്രീ- ബുക്കിങ്ങിൽ സ്പെഷ്യൽ ഓഫർ

Updated on 25-Mar-2024
HIGHLIGHTS

itel Icon 3 വാച്ചാണ് വിപണിയിലെ പുതിയ ഐടെൽ താരം.

ടൺ കണക്കിന് ഹെൽത്ത് ഫീച്ചറുകളാണ് ഈ Smart watch-ലുള്ളത്

2000 രൂപയ്ക്കും താഴെയാണ് വിലയാകുക

വലിയ സ്‌ക്രീനുള്ള പുതിയ Smart Watch വിപണിയിലെത്തിച്ച് itel. ഏറെ നാളായി സ്മാർട് വാച്ച് വേണമെന്ന് ആഗ്രഹിച്ചവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണിത്. കാരണം ഐടെൽ ഈ സ്മാർട് വാച്ചിന് ഈടാക്കുന്നത് 2000 രൂപയ്ക്കും താഴെയാണ്. വലിയ ഡിസ്‌പ്ലേ എന്നത് മാത്രമല്ല ഈ ലോ ബജറ്റ് വാച്ചിന്റെ പ്രത്യേകത. സാധാരണക്കാർക്ക് ഈ സ്മാർട്ട് വാച്ച് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം.

itel Smart Watch

itel Icon 3 വാച്ചാണ് വിപണിയിലെ പുതിയ ഐടെൽ താരം. ബജറ്റ് ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് ഐടെൽ. ഇനി സ്മാർട് വാച്ചിലും ബജറ്റ് ഫ്രെണ്ട്ലി ഡിവൈസുകൾ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ടൺ കണക്കിന് ഹെൽത്ത് ഫീച്ചറുകൾക്കൊപ്പം 2.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. വാച്ചിന്റെ ഫീച്ചറുകളും വിലയും വിൽപ്പനയും അറിയാം.

itel Smart Watch

itel Smart Watch ഫീച്ചറുകൾ

itel ഐക്കൺ 3 ഡിസൈനിലും മനോഹരമായ ഒരു ഡിവൈസ് തന്നെയാണ്. ഇതിന്റെ ഡിസ്പ്ലേ വലിപ്പം നേരത്തെ പറഞ്ഞ പോലെ 2.01 ഇഞ്ച് ആണ്. AMOLED ഡിസ്പ്ലേയുള്ള വാച്ചാണിത്. റെസല്യൂഷൻ 240*296 വരുന്നു. 500നിറ്റ്സ് ബ്രൈറ്റ്നെസ് ഈ വാച്ചിൽ ലഭിക്കുന്നതാണ്.

310mAh ബാറ്ററി കപ്പാസിറ്റിയുള്ളതിനാൽ പവറിലും ഐക്കൺ 3 നിരാശപ്പെടുത്തില്ല. itel ICON 3 ഒറ്റ ചാർജിൽ ദീർഘകാല ഉപയോഗിക്കാവുന്നതാണ്. BLE 5.1/BT 3.0 ബ്ലൂടൂത്ത് സപ്പോർട്ടുള്ള വാച്ചാണിത്.

ഇതിന് 52.1 ഗ്രാം മാത്രം ഭാരമാണുള്ളത്. പിസി ബാക്ക്‌കേസും സിങ്ക് അലോയ് മിഡിൽ ഫ്രെയിമും ഉപയോഗിച്ചാണ് വാച്ച് നിർമിച്ചിരിക്കുന്നത്. Android 6.0+, iOS 12.0+ ഡിവൈസുമായി ഇത് കണക്റ്റ് ചെയ്യാനാകും. 100-ലധികം സ്‌പോർട്‌സ് മോഡുകളും 150+ വാച്ച് ഫേസുകളും വാച്ചിലുണ്ട്. ഫിറ്റ്‌നസ് ട്രാക്കിങ്ങിനും നല്ല പെർഫോമൻസ് പ്രതീക്ഷിക്കാം.

കൈത്തണ്ടയിൽ സുഖകരമായി കെട്ടാനുള്ള രീതിയിൽ തന്നെയാണ് വാച്ച് വന്നിട്ടുള്ളത്. കാരണം ഇതിന്റെ വലിപ്പം 47.237.711.86mm ആണ്. ഡാർക്ക് ക്രോം, മിഡ്‌നൈറ്റ് ബ്ലൂ, ഷൈനി ഗോൾഡ് എന്നീ നിറങ്ങളിലാണ് വാച്ച് വന്നിട്ടുള്ളത്.

വില എത്ര?

1699 രൂപയ്ക്കാണ് ഐടെൽ ഈ സ്മാർട് വാച്ച് പുറത്തിറക്കിയത്. എന്നാൽ പ്രീ-ബുക്കിങ്ങിൽ ഇതിലും വിലക്കിഴിവിൽ വാച്ച് സ്വന്തമാക്കാം. അതായത്,1599 രൂപയ്ക്ക് മുൻകൂർ ബുക്കിങ്ങിൽ ലഭിക്കും. എന്നാൽ ഒരു നിബന്ധനയുണ്ട്. പ്രീ ബുക്കിങ്ങിലെ ആദ്യ 500 പേർക്ക് മാത്രമാണ് ഓഫർ. ഇവിടെ നിന്നും വാങ്ങാം, Click here

Read More: Realme Narzo 70 Pro Sale: ആദ്യ സെയിലിൽ 2299 രൂപ Earbud ഫ്രീ! ഫീച്ചറുകളും ഓഫറുകളും…

ബുക്കിങ് എങ്ങനെ?

മാർച്ച് 24 മുതൽ മാർച്ച് 29 വരെ ഉച്ചയ്ക്ക് 12 മണി വരെ പ്രീ ബുക്കിങ് നടത്താം. ആമസോൺ സൈറ്റിൽ നിന്നും ഐറ്റൽ ഐക്കൺ 3 പ്രീ-ബുക്കിങ് നടത്താവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :