ചൂടല്ലേ, യാത്രയിലും പണിയ്ക്കിടയിലും ഉപയോഗിക്കാൻ Best Neck Fan വാങ്ങിയാലോ? 1000 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിങ്ങിൽ…

HIGHLIGHTS

നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന Best Neck Fan പറഞ്ഞുതരട്ടെ?

കഴുത്തിൽ ധരിക്കുന്ന ഇയർബാൻഡ് പോലെ ഈ നെക്ക് ഫാനും കൊണ്ടുനടക്കാൻ ഈസിയാണ്

ഇത് ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന നെക്ക് ഫാനാണ്

ചൂടല്ലേ, യാത്രയിലും പണിയ്ക്കിടയിലും ഉപയോഗിക്കാൻ Best Neck Fan വാങ്ങിയാലോ? 1000 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിങ്ങിൽ…

Best Neck Fan: ഈ കൊടും ചൂടത്ത് ശരിക്കും പുറത്തേക്കിറങ്ങാനും വയ്യ, അകത്തിരിക്കാനും വയ്യ അല്ലേ? വീട്ടിനുള്ളിലാണെങ്കിൽ ഫാനെങ്കിലുമുണ്ട്. എന്നാൽ പുറത്തേക്കോ, വല്ല കല്യാണ ഫംഗഷനോ പോയാലോ, അതിനും പറ്റില്ല. പക്ഷേ കാലം എന്തൊക്കെ ടെക്നോളജിയാ കൊണ്ടുവരുന്നേ? നമുക്കും ഒരു കൈ നോക്കിയാലോ?

Digit.in Survey
✅ Thank you for completing the survey!

നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന Best Neck Fan പറഞ്ഞുതരട്ടെ? എന്നുവച്ചാൽ കഴുത്തിൽ ധരിക്കുന്ന ഇയർബഡ്സ് പോലെ ഈ നെക്ക് ഫാനും കൊണ്ടുനടക്കാൻ ഈസിയാണ്. നിങ്ങളുടെ ശരീരത്തിനെ കൊടുംചൂടിൽ നിന്ന് തണുപ്പിക്കാൻ നെക്ക് ഫാനുകൾ വളരെ ഗുണം ചെയ്യും.

ഈ ഹാൻഡ്‌സ്-ഫ്രീ നെക്ക് ഫാനുകൾ കഴുത്തിൽ ധരിക്കുമ്പോൾ നിങ്ങൾക്ക് സുഖകരമായ കാറ്റ് ആസ്വദിക്കാം. ഇത് ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന നെക്ക് ഫാനാണ്. യുഎസ്ബി കോർഡ് വഴി നിങ്ങൾക്ക് ഫോൺ ചാർജ് ചെയ്യാം.

അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് പോർട്ടബിൾ നെക്ക് ഫാൻ വളരെ ഉപയോഗപ്രദമാകും. പോർട്ടബിൾ സൈസ് നെക്ക് ഫാനുകളെ കുറിച്ച് കൂടുതലറിയാനും അവയുടെ ഫീച്ചറുകൾ മനസിലാക്കാനും ഞങ്ങൾ നിങ്ങളെ സഹായിക്കാം.

HEMOVIA Best Neck Fan

HEMOVIA ബ്രാൻഡിൽ നിന്നുള്ള നെക്ക് ഫാൻ നിങ്ങൾക്ക് 1000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം. 899 രൂപയ്ക്ക് ആമസോണിൽ നിന്ന് ഹെമോവിയ നെക്ക് ഫാൻ വാങ്ങാം. 2,599 രൂപയാണ് ആമസോണിലെ ഒറിജിനൽ വില.

ഹെമോവിയ പോർട്ടബിൾ നെക്ക് ഫാൻ യുഎസ്ബി റീചാർജ് ചെയ്യാവുന്ന പേഴ്സണൽ ഫാനാണ്. ബാറ്ററി ഓപ്പറേറ്റഡ് സ്മാർട്ട് മിനി ഹാൻഡ് ഫ്രീ 5 ഹൈ സ്പീഡ് ഫാനാണിത്. കുറഞ്ഞ ശബ്ദത്തിൽ 360° കൂളിംഗ് നെക്ക് ഫാനാണിത്. സ്പീഡ് അഡ്ജസ്റ്റ് ചെയ്യാൻ 3 കൺട്രോൾ ഫീച്ചറുകളുണ്ട്.

ഉയർന്ന വേഗതയിൽ പ്രവർത്തിക്കുന്നതാണെങ്കിലും ഇതിൽ നിന്ന് 45db സൌണ്ട് താഴെയാണ് ശബ്ദം വരുന്നത്. പഠിക്കുമ്പോഴും വായിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും യോഗ ചെയ്യുമ്പോഴുമെല്ലാം മിനി ഫാൻ അനുയോജ്യമാണ്.

REXERA നെക്ക് ഫാൻ

ഈ ഫാഷനബിൾ നെക്ക് ഫാനിന്റെ നിറം നീലയാണ്. ഇത് ഒരു യുഎസ്ബി കോർഡ് വഴി ചാർജ് ചെയ്യപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്, ഈ നെക്ക് ഫാനിലെ മൂന്ന് സെറ്റിങ്സ് വഴി സ്പീഡ് നിയന്ത്രിക്കാം. ഈ നെക്ക് ഫാനിന്റെ ഗുണനിലവാരം മികച്ചതാണ്.

2500 രൂപ വിലയാകുന്ന നെക്ക് ഫാനാണെങ്കിലും 1,383 രൂപയാണ് ഇപ്പോൾ ആമസോണിൽ ചെലവാകുന്നത്. 20 രൂപയുടെ കൂപ്പൺ കിഴിവും ലഭിക്കും.

ഇതും നിങ്ങളുടെ ജോലി അന്തരീക്ഷത്തെ തടസ്സപ്പെടുത്താതെ പ്രവർത്തിക്കുന്നു. കാരണം 45db സൌണ്ട് താഴെ മാത്രമാണ് ഇതിൽ നിന്ന് സൌണ്ട് പുറപ്പെടുവിക്കുന്നത്. അതിനാൽ യാത്രയിൽ വരെ കൂടെ കൂട്ടിയാലും സഹയാത്രികർക്ക് പ്രശ്നമുണ്ടാവില്ല.

100 മോഡിൽ ക്രമീകരിക്കാവുന്ന വേഗതയിലാണ് പോർട്ടബിൾ ഫാൻ പ്രവർത്തിക്കുന്നത്. കുറഞ്ഞ വേഗതയിൽ പോലും ഇത് നിങ്ങളെ എപ്പോഴും തണുപ്പിക്കും.

Also Read: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo