399 രൂപയ്ക്ക് Boult TWS, 499 രൂപയ്ക്ക് boAt! Amazon Offer-ൽ Earbuds മിസ്സാക്കണ്ട
Amazon Great Freedom Festival ആകർഷകമായ ഓഫറുകൾ ഇയർബഡ്സിന് നൽകുന്നു
ആമസോൺ സെയിൽ ഓഗസ്റ്റ് 12-ന് അവസാനിക്കുകയാണ്
ബജറ്റ്-ഫ്രണ്ട്ലി TWS Earbuds 399 രൂപയ്ക്കും ഇപ്പോൾ വാങ്ങാം
ബജറ്റ്-ഫ്രണ്ട്ലി TWS Earbuds അന്വേഷിക്കുകയാണോ? എങ്കിൽ എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും തിരക്കി നടക്കേണ്ട. Amazon Great Freedom Festival ആകർഷകമായ ഓഫറുകൾ ഇയർബഡ്സിന് നൽകുന്നു. boAt, Boult, Noise Buds-കൾക്കാണ് വിലക്കിഴിവ്.
Surveyആമസോൺ സെയിൽ ഓഗസ്റ്റ് 12-ന് അവസാനിക്കുകയാണ്. തിങ്കളാഴ്ച വരെ ഫ്രീഡം സെയിൽ ഓഫറുകൾ ആസ്വദിക്കാം.

മികച്ച ഓഫറിൽ Earbuds
1000 രൂപയ്ക്ക് താഴെ ഇപ്പോൾ ബ്രാൻഡഡ് Earbuds ലഭിക്കുന്നു. ബോട്ട്, ബോൾട്ട്, നോയിസ് എന്നിവ പ്രമുഖ ഇയർബഡ്സ് ബ്രാൻഡുകളാണ്. 5000 രൂപ വിലയുള്ള ഇയർപോഡുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. SBI ബാങ്ക് കാർഡുകളിലൂടെ കൂടുതൽ ഇളവ് ലഭ്യമാണ്. വാങ്ങാനുള്ള ആമസോൺ ലിങ്കും, ഓരോ പ്രൊഡക്റ്റിനും അവസാനം നൽകിയിട്ടുണ്ട്.
boAt Earbuds ഓഫർ
ബോട്ട് എയർപോഡ്സ് 91 TWS, എയർപോഡ്സ് 311 പ്രോ ഓഫറുകളുണ്ട്. 4,990 രൂപയുടെ എയർപോഡ്സ് 311 പ്രോ വിലക്കിഴിവിൽ വാങ്ങാം. 999 രൂപയ്ക്കാണ് ഈ ട്രൂ-വയർലെസ് ഇയർപോഡ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. SBI ക്രെഡിറ്റ് കാർഡ് കിഴിവിന് 500 രൂപ കിഴിവ് ലഭിക്കുന്നതാണ്. ഇങ്ങനെ 499 രൂപയ്ക്ക് വാങ്ങാം.
ബ്ലൂടൂത്ത് v5.3, 50 മണിക്കൂർ പ്ലേബാക്ക് ടൈം ഇതിൽ ലഭിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

ബോട്ട് എയർപോഡ്സ് 91 TWS 80 ശതമാനം വിലക്കിഴിവിൽ വാങ്ങാം. ഇതും 4,990 രൂപ വില വരുന്ന ഇയർപോഡാണ്. 45 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കുന്നു. IPX4 റേറ്റിങ്ങുള്ള ഇയർബഡ്സിന് ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റിയുമുണ്ട്. 999 രൂപയിൽ 500 രൂപയുടെ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നു. ഇങ്ങനെ എയർപോഡ്സ് 91 TWS-ന് 499 രൂപയ്ക്ക് ലഭിക്കും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
ബോൾട്ട് ഓഡിയോ W20 TWS

IPX5 റേറ്റിങ്ങുള്ള ഇയർപോഡാണിത്. 35 മണിക്കൂർ പ്ലേബാക്ക് ടൈം ഇതിനുണ്ട്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഫീച്ചർ ഇതിൽ ലഭിക്കും. 2499 രൂപ വിലയുള്ള ഇയർപോഡിന് 899 രൂപയാണ് ഇപ്പോഴത്തെ വില. 500 രൂപയുടെ SBI ക്രെഡിറ്റ് കാർഡ് ഓഫർ കൂടി ലഭിക്കുന്നതാണ്. ഇങ്ങനെ 399 രൂപയ്ക്ക്, നിസ്സാര വിലയ്ക്ക് ബോൾട്ട് വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
Read More: Price Cut: 6000mAh ബാറ്ററിയുള്ള Vivo Y58 2000 രൂപ Discount ഓഫറിൽ വിൽക്കുന്നു
Noise Buds N1 ഇയർബഡ്സ്
നോയിസ് ബഡ്സ് N1 ഇയർപോഡിന് 40 മണിക്കൂർ പ്ലേടൈം ലഭിക്കുന്നു. BT v5.3 ഫീച്ചറുള്ള ഇയർബഡ്സാണിത്. 3,499 രൂപ വില വരുന്ന ഇയർപോഡിന് 1,099 രൂപയാകും. 500 രൂപയുടെ എസ്ബിഐ കാർഡ് ഓഫറിലൂടെ 599 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile