TCL Onkyo audio TV, TCL Dolby Atmos TV, TCL home theatre TV, big screen TV India, TCL frameless TV, TCL AiPQ Pro processor, TCL gaming smart TV, best smart TV under 3 lakh, TCL TV limited time offer, Amazon TCL TV deal,
4K റെസല്യൂഷൻ ഡിസ്പ്ലേയുള്ള 98 inch QLED TV വിലക്കിഴിവിൽ വാങ്ങാം. TCL ബ്രാൻഡിൽ നിന്നുള്ള QLED ഗൂഗിൾ ടിവിയായ 98P8K മോഡൽ ടെലിവിഷനാണ് കിഴിവ്. 40W സ്പീക്കർ ഔട്ട്പുട്ടുള്ള സ്മാർട് ടിവിയ്ക്കാണ് ആമസോണിൽ ഓഫർ അനുവദിച്ചിരിക്കുന്നത്. ഈ ഓണത്തിന് ചെറിയ ടിവിയാക്കണ്ട, 98 ഇഞ്ച് വലിപ്പവും ക്യുഎൽഇഡി ഡിസ്പ്ലേയുമുള്ള സ്മാർട് ടിവി തന്നെ ആയിക്കോട്ടെ.
98 ഇഞ്ച് വലിപ്പമുള്ള ഗൂഗിൾ ടിവി ആറ് ലക്ഷം വിലയാകുന്ന ഡിവൈസാണ്. 4K Ultra HD Smart QLED ടിവിയ്ക്ക് 56 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. ഇതിന്റെ ഒറിജിനൽ വില 6,99,990 രൂപയാണ്. 3,09,990 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. ഓൾ ബാങ്ക് കാർഡുകളിലൂടെ 10000 രൂപയുടെ ഇളവ് ലഭിക്കും. 299,990 രൂപയ്ക്ക് ബാങ്ക് ഡിസ്കൌണ്ടിലൂടെ സ്മാർട് ടിവി സ്വന്തമാക്കാം. ഇതിന് ആകർഷകമായ 14,957 രൂപയുടെ ഇഎംഐ ഡീൽ ലഭിക്കുന്നു. ശ്രദ്ധിക്കേണ്ടത് ഇത് ആമസോണിലെ പരിമിതകാല ഓഫറാണ് എന്നതാണ്.
മികച്ച ഹോം തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. മെറ്റാലിക് ഫ്രെയിംലെസ്സ് ഡിസൈൻ പ്രീമിയം ലുക്കിലാണ് ടിസിഎൽ ടിവി നിർമിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയ്ക്ക് 98 ഇഞ്ച് ടിവി ലഭിക്കുന്നു. വീട്ടിൽ ശരിക്കും തിയേറ്റർ സെറ്റാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിപ്പമുള്ള 248 സെന്റി മീറ്റർ ഗൂഗിൾ ടിവി അനുയോജ്യമാണ്.
98 ഇഞ്ച് വലുപ്പമുള്ള QLED പാനലിന് 3840 x 2160 പിക്സൽ റെസല്യൂഷനുണ്ട്. ഇതിൽ 4K അൾട്രാ HD ഡിസ്‌പ്ലേ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 144Hz നേറ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഡോൾബി വിഷൻ, HDR10+, HLG ടെക്നോളജി സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ് ഇതിലുള്ളത്.
40W സ്പീക്കർ ഔട്ട്പുട്ട് ഈ സ്മാർട് ടിവിയ്ക്കുണ്ട്. ഓൺക്യോ (ONKYO) ഓഡിയോ സിസ്റ്റം ഇതിൽ കൊടുത്തിരിക്കുന്നു. ബിൽറ്റ്-ഇൻ സബ് വൂഫറും ഗൂഗിൾ ടിവിയ്ക്കൊപ്പം ലഭിക്കുന്നു. ഇതിൽ ഡോൾബി അറ്റ്മോസ്, DTS Virtual:X ടെക്നോളജി കൊടുത്തിരിക്കുന്നു. ഇങ്ങനെ മികച്ച ബാസും ടിസിഎൽ സ്മാർട് ടിവിയ്ക്ക് ലഭിക്കുന്നു.
AiPQ Pro പ്രോസസ്സറാണ് ടിവിയിൽ കൊടുത്തിട്ടുള്ളത്. കൂടാതെ പിക്ചർ ക്വാളിറ്റിയും ബ്രൈറ്റ്നെസ്സും കോൺട്രാസ്റ്റ് ഫീച്ചറുകളുമുള്ളതിനാൽ മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും.
ടിവിയിലെ ഒഎസ് ഗൂഗിൾ ടിവി ആണ്. ഗൂഗിൾ അസിസ്റ്റന്റ്, Chromecast തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. കൂടാതെ, ഗെയിമുകൾക്കായി ഇതിൽ ഗെയിം മാസ്റ്റർ, ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM) പോലുള്ള ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് 3 HDMI പോർട്ടുകൾ കൊടുത്തിട്ടുണ്ട്. സ്മാർട് ടിവിയിൽ 2 USB പോർട്ടുകളും നൽകിയിരിക്കുന്നു.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും