75000 രൂപയ്ക്ക് താഴെ Sony 4K Ultra HD സ്മാർട് ടിവികൾ സ്വന്തമാക്കാവുന്നതാണ്
ഡോൾബി വിഷൻ സപ്പോർട്ടും, പവർഫുൾ ഓഡിയോ കപ്പാസിറ്റിയുമാണ് ടിവിയ്ക്കുള്ളത്
അതും 55 ഇഞ്ച് വലിപ്പമുള്ള ടിവികളാണ് ആമസോൺ വമ്പിച്ച കിഴിവിൽ വിൽക്കുന്നത്
Sony Smart TV-കൾ ഇന്ത്യയിലെ ഏറ്റവും മികച്ച ടിവികളിലൊന്നാണ്. 4K Ultra HD സ്ക്രീനുകൾ നിങ്ങൾക്കിപ്പോൾ വമ്പൻ കിഴിവിൽ പർച്ചേസ് ചെയ്യാം. ഉയർന്ന റിഫ്രഷ് റേറ്റും, HDR സപ്പോർട്ടുമുള്ള ടിവികളാണിവ. 75000 രൂപയ്ക്ക് താഴെ Sony 4K Ultra HD സ്മാർട് ടിവികൾ സ്വന്തമാക്കാവുന്നതാണ്. അതും 55 ഇഞ്ച് വലിപ്പമുള്ള ടിവികളാണ് ആമസോൺ വമ്പിച്ച കിഴിവിൽ വിൽക്കുന്നത്.
SurveySony 4K Ultra HD സ്മാർട് ടിവികൾ വാങ്ങാം
വീടിനെ സ്മാർട്ടാക്കാൻ പുതിയ ടിവി വേണമെന്ന ആലോചനയിലാണോ? എങ്കിൽ സോണിയുടെ 55 ഇഞ്ച് 4K Ultra HD സ്മാർട് ടിവികളാണ് ഇതിനുള്ള ബെസ്റ്റ് ഓപ്ഷൻ. ഡോൾബി വിഷൻ സപ്പോർട്ടും, പവർഫുൾ ഓഡിയോ കപ്പാസിറ്റിയുമാണ് ടിവിയ്ക്കുള്ളത്.

Smart TV February 2025 ഓഫർ
Sony Bravia Smart TV മികച്ച പ്രകടനത്തിന് പേരുകേട്ടവയാണ്. 55 ഇഞ്ച് ടിവി ഒരു മികച്ച ഇലക്ട്രോണിക്സ് ഉപകരണമാണ്. നിങ്ങൾ ഒരു സിനിമാ പ്രേമിയോ ഹാർഡ്‌കോർ ഗെയിമറോ ആണെങ്കിൽ ഇങ്ങനെയുള്ള ടിവികൾ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതും പ്രീമിയം ഡിസൈനും ക്വാളിറ്റിയുമാണ് ഈ സ്മാർട് ടിവികൾക്കുള്ളത്.
Sony 55 ഇഞ്ച് BRAVIA 2 4K Ultra HD ടിവി
K-55S25 മോഡലിൽ ഉൾപ്പെട്ട് സോണി സ്മാർട് ടിവിയാണിത്. ഈ 55-ഇഞ്ച് ടിവിയിൽ, നിങ്ങൾക്ക് 4K HDR ഡിസ്‌പ്ലേ ലഭിക്കുന്നു. വോയ്‌സ് കൺട്രോളിലൂടെ പ്രവർത്തിപ്പിക്കാനായി ഇതിൽ Google Assistant ഫീച്ചറുണ്ട്.
20W ഡോൾബി ഓഡിയോയും ഓപ്പൺ ബഫിൽ സ്പീക്കറുകളും സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്നു. അതിമനോഹരമായ ഡിസൈനും വൈവിധ്യമാർന്ന കണക്റ്റിവിറ്റിയും ഇതിലുണ്ട്. ആമസോണിൽ ഇതിന് 65,540 രൂപയാണ് വില. 2000 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ തരുന്നുണ്ട്.
Sony BRAVIA 3 സീരീസ് സ്മാർട് ടിവികൾ
സോണിയുടെ 4K Ultra HD AI Smart LED Google TV-യാണിത്. K-55S30B എന്ന മോഡലിലാണ് ഈ സ്മാർട് ടിവി വരുന്നത്. 1,29,900 രൂപയാണ് സോണി Google TV K-55S30B-യുടെ വില. എന്നാൽ ആമസോൺ 1000 രൂപ കൂപ്പൺ ഡിസ്കൌണ്ടോട് കൂടി 74,990 രൂപയ്ക്ക് വിൽക്കുന്നു. 2000 രൂപയുടെ ബാങ്ക് ഓഫറും ഇഎംഐ ഓഫറുകളും ടിവിയ്ക്ക് ലഭ്യമാണ്.
4K HDR പ്രോസസ്സർ X1-ലാണ് ഇത് പ്രവർത്തിക്കുന്നത്. ട്രൈലുമിനോസ് PRO ഡിസ്‌പ്ലേ ഇതിനുണ്ട്. 60Hz റിഫ്രഷ് റേറ്റും MotionFlow XR 100 സപ്പോർട്ടും ലഭിക്കുന്നു. ഡോൾബി അറ്റ്‌മോസും ബാസ് റിഫ്‌ളക്‌സ് സ്പീക്കർ സംവിധാനവും ടിവിയിലുണ്ട്.
ലാഗ്-ഫ്രീ ഗെയിമിങ്ങിനായും കണക്റ്റിവിറ്റിയ്ക്കും ഇതിൽ ALLM/eARC സപ്പോർട്ടുണ്ട്. ഒന്നിലധികം ഉപകരണ കണക്റ്റിവിറ്റിക്കായി 4 HDMI പോർട്ടുകളും ലഭ്യമാണ്. കൂടാതെ 2 USB പോർട്ടുകളും ഇതിലുണ്ട്. മെലിഞ്ഞതും ഒതുക്കമുള്ളതും, വോയ്‌സ് കൺട്രോളിനായി ബിൽറ്റ്-ഇൻ മൈക്കും ലഭ്യമാണ്.
സോണി ബ്രാവിയ 55-ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി
99,900 രൂപ വില വരുന്ന സോണി ബ്രാവിയ ടിവിയാണിത്. എന്നാൽ ആമസോണിൽ 42 ശതമാനം വിലക്കിഴിവിൽ ഇത് വിൽക്കുന്നു. BRAVIA 2 4K Ultra HD Smart LED Google TV K-55S25B എന്ന മോഡലിലുള്ള സ്മാർട് ടിവിയാണിത്. ആമസോൺ കൂപ്പൺ കിഴിവ് കൂടി ഉൾപ്പെടുത്തി 56,990 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഇതിനും 2000 രൂപ ബാങ്ക് ഡിസ്കൌണ്ടും മറ്റ് ഇഎംഐ ഓഫറുകളും ലഭിക്കുന്നു.
4K അൾട്രാ എച്ച്ഡി വിഷ്വലുകൾക്ക് ഇത് മികച്ച ഡിവൈസാണ്. 4K പ്രോസസർ X1 ഇതിൽ ഉപയോഗിച്ചിരിക്കുന്നു. HDR10, HLG പിന്തുണ ടിവിയ്ക്കുണ്ട്. ഇതിൽ ഡോൾബി ഓഡിയോയും ഓപ്പൺ ബാഫിൾ സ്പീക്കറുകളും ഉപയോഗിച്ചിട്ടുണ്ട്. HDMI, USB, Wi-Fi പോലുള്ള ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.
Also Read: Sony Smart TV Deals: ഫെബ്രുവരി 2025-ൽ പർച്ചേസ് ചെയ്യാൻ 4K Ultra HD ടിവികൾ, ബാങ്ക് ഓഫറിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile