Ultra HD Smart LED Samsung TV
Samsung TV OFFERS: 34 ശതമാനം കിഴിവിൽ നിങ്ങൾക്ക് 4K Ultra HD ടിവി വാങ്ങാം. സാംസങ് ബ്രാൻഡിൽ നിന്നുള്ള സ്മാർട് ടിവികൾ നിങ്ങൾക്ക് ആമസോണിൽ ഡിസ്കൌണ്ടിൽ പർച്ചേസ് ചെയ്യാം. ഏറ്റവും പുതിയതായി വിപണിയിലെത്തിയ Samsung Smart TV-കൾക്കാണ് ഡിസ്കൌണ്ട്.
സാംസങ്ങിന്റെ 43 ഇഞ്ച് Crystal 4K Vista Pro Ultra HD ടിവിയ്ക്ക് ആമസോണിൽ ഓഫർ ലഭ്യമാണ്. 46,900 രൂപയ്ക്കാണ് അടുത്തിടെ സ്മാർട് ടിവി പുറത്തിറക്കിയത്. 28 ശതമാനം വിലക്കിഴിവിൽ Samsung Smart LED TV UA43UE86AFULXL മോഡൽ ആമസോണിൽ വിൽക്കുന്നു.
33,990 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. SBI, HDFC ബാങ്ക് കാർഡുകളിലൂടെ 2000 രൂപ ഇളവ് ലഭിക്കും. 31990 രൂപയ്ക്ക് ബാങ്ക് കിഴിവ് കൂടി ചേർത്ത് ടിവി വാങ്ങാം.
3,412.84 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറും, 1,648 രൂപയ്ക്ക് ഇഎംഐ ഓഫറും ഇതിന് ലഭിക്കും.
ഫീച്ചറുകൾ: 50 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള 43 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 20 W സൌണ്ട് ഔട്ട്പുട്ട്, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി ഓപ്ഷനും ഇതിൽ ലഭിക്കും. ക്രിസ്റ്റൽ പ്രോസസർ 4K, HDR10+, 4K അപ്സ്കേലിങ് പോലുള്ള ഡിസ്പ്ലേ ഫീച്ചറുകളും ഇതിലുണ്ട്. 4K അപ്‌സ്‌കേലിംഗ് ഫീച്ചറുള്ളതിനാൽ, ഉയർന്ന ക്വാളിറ്റിയിൽ 4K അല്ലാത്ത പരിപാടികൾ കാണാൻ കഴിയും.
സാംസങ്ങിന്റെ വിഷൻ AI 4K Ultra HD സ്മാർട് ടിവി നിങ്ങൾക്ക് 34% കിഴിവിൽ വാങ്ങാം. 53,990 രൂപയ്ക്കാണ് ആമസോണിൽ സ്മാർട് ടിവി വിൽക്കുന്നത്. സാംസങ് QA55QEF1AULXL മോഡൽ ടിവിയ്ക്കാണ് ഇപ്പോൾ ഓഫർ.
2000 രൂപ വരെ നിങ്ങൾക്ക് ബാങ്ക് കിഴിവും സാംസങ് AI 4K Ultra HD ടിവിയ്ക്ക് ലഭിക്കും. 51990 രൂപയ്ക്ക് ഈ പ്രീമിയം സ്മാർട് ടിവി സ്വന്തമാക്കാം. 5,420.95 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും, 2,618 രൂപയ്ക്ക് ഇഎംഐ ഓഫറും നിങ്ങൾക്ക് ലഭിക്കും.
ഫീച്ചറുകൾ: 55 ഇഞ്ച്, QLED ഡിസ്പ്ലേയും 50 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ് ടിവിയ്ക്കുള്ളത്. Q4 AI പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ക്വാണ്ടം HDR, HDR 10+ സപ്പോർട്ടുള്ള ഡിസ്പ്ലേയാണിത്. Wi-Fi 5, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയെ സാംസങ് Smart QLED TV പിന്തുണയ്ക്കുന്നു. ഇതിൽ മൊബൈൽ ടു ടിവി മിററിംഗ് ഓപ്ഷനുമുണ്ട്. ഇതുപയോഗിച്ച് വലിയ സ്‌ക്രീനിലേക്ക് പരിപാടികൾ കാസ്റ്റ് ചെയ്യാൻ സാധിക്കും.