Samsung QLED TV
50000 രൂപയ്ക്ക് 55 ഇഞ്ച് Samsung QLED TV നിങ്ങൾക്ക് ആമസോണിൽ ഓഫറിൽ വാങ്ങാം. QLED ഡിസ്പ്ലേയും 4കെ റെസല്യൂഷനുമുള്ള സ്മാർട് ടിവിയാണിത്. AI 4K Ultra HD സപ്പോർട്ടുള്ള സാംസങ് ടിവിയാണിത്. ഇപ്പോൾ ആമസോണിൽ പരിമിത കാല ഓഫറിൽ ടിവി അടിപൊളി ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്.
സാംസങ്ങിന്റെ QA55QEF1AULXL മോഡലിൽ വരുന്ന AI 4K Ultra HD ടിവിയ്ക്കാണ് ഇളവ്. 55 ഇഞ്ച് വലിപ്പമാണ് സാംസങ് QLED ടിവിയ്ക്കുള്ളത്. 35 ശതമാനം ഇളവാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. ടിവിയുടെ ഇപ്പോഴത്തെ വില 52,990 രൂപ മാത്രമാണ്. ഇത്രയും ടോപ് ഫീച്ചറുകളുള്ള QLED ടിവിയ്ക്ക് 50000 രൂപയാണെന്നത് ശരിക്കും അതിശയിപ്പിക്കുന്ന ഓഫർ തന്നെയാണ്.
HDFC ബാങ്ക് കാർഡിലൂടെ 2000 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ 50990 രൂപയ്ക്ക് സാംസങ് ടിവി വീട്ടിലെത്തിക്കാം. ഇനി ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, 2557 രൂപയ്ക്ക് സാംസങ് സ്മാർട് ടിവി പർച്ചേസ് ചെയ്യാം.
QA55QEF1AULXL മോഡലിലുള്ള സാംസങ് വിഷൻ AI 4K അൾട്രാ HD സ്മാർട്ട് QLED ടിവിയാണിത്. 55 ഇഞ്ച് വലിപ്പത്തിലുള്ള സ്മാർട് ടിവിയ്ക്ക് 3840 x 2160 റെസല്യൂഷനുണ്ട്. ഇതിൽ 4K UHD ഡിസ്‌പ്ലേയാണുള്ളത്. 55 ഇഞ്ച് വലിപ്പമുള്ള സാംസങ് വിഷൻ എഐ അൾട്രാ ടിവിയുടെ ഡിസ്പ്ലേയ്ക്ക് 50 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.
Q4 AI പ്രോസസറാണ് QLED ടിവിയിലുള്ളത്. ഇതിൽ ക്വാണ്ടം HDR, HDR10+, സുപ്രീം UHD ഡിമ്മിങ്, മെഗാ കോൺട്രാസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ മികച്ച ദൃശ്യാനുഭവം നൽകുന്നു. മോഷൻ Xcelerator സപ്പോർട്ടുള്ളതിനാൽ സിനിമ കാണുന്നതിന് അനുയോജ്യമാണ്. ഇതിൽ ഫിലിംമേക്കർ മോഡും നൽകിയിരിക്കുന്നു.
OTS Lite, Q-Symphony, 20W 2CH സ്പീക്കറുകൾ ഉപയോഗിച്ചിട്ടുണ്ട്. Tizen™ OS-ൽ ഇത് പ്രവർത്തിക്കുന്നു. അലെക്സ, ഗൂഗിൾ അസിസ്റ്റന്റ്, സാംസങ് ടിവി പ്ലസ് പോലുള്ള ഫീച്ചറുകൾ ലഭിക്കും. 100+ സൗജന്യ ചാനലുകളും SmartThings, Apple AirPlay, Multi-View എന്നിവയും ക്യുഎൽഇഡി ടിവി പിന്തുണയ്ക്കുന്നു.
നിങ്ങൾ സ്മാർട് ടിവിയിൽ ഗെയിം കളിക്കുന്നവരാണെങ്കിൽ, അതിനും പ്രത്യേക ഫീച്ചറുണ്ട്. ഗെയിമർമാർക്കായി ഓട്ടോ ഗെയിം മോഡ് അഥവാ ALLM സപ്പോർട്ട് ലഭിക്കുന്നു. ഗെയിം മോഷൻ പ്ലസ്, HGiG, സൂപ്പർ അൾട്രാ വൈഡ് ഗെയിം വ്യൂ പോലുള്ളവും ഉൾപ്പെടുത്തിയിരിക്കുന്നു.
സാംസങ് സ്മാർട് ടിവിയിൽ 3 HDMI പോർട്ടുകൾ കൊടുത്തിരിക്കുന്നു. 1 USB-A പോർട്ട്, ബ്ലൂടൂത്ത് 5.3, Wi-Fi 5, eARC കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. സ്ലിം ലുക്കും 3-ബെസൽ-ലെസ് ഡിസൈനും ലഭിക്കും.
Also Read: ZEISS ലെൻസും 200MP ക്യാമറയും മാത്രമല്ല Vivo X300 Pro ഫോണിൽ, 7000mAh ബാറ്ററിയും!