വീട്ടിലേക്ക് പുതിയ ടിവി വാങ്ങാൻ ആലോചിക്കുന്നവർക്ക് Samsung Electronics നൽകുന്ന ഓഫർ വിട്ടുകളയാനാവില്ല. 41 ശതമാനം കിഴിവിൽ 55 ഇഞ്ചിന്റെ Samsung QLED TV വിൽക്കുന്നു. ഇത് പുതുവർഷം പ്രമാണിച്ചുള്ള സാംസങ് ഇലക്ട്രോണിക്സിന്റെ ഓഫറാണ്. ആമസോണിലാണ് സാംസങ് ടിവിയ്ക്ക് ഡീൽ അനുവദിച്ചിരിക്കുന്നത്.
81,900 രൂപയ്ക്കാണ് സാംസങ് സ്മാർട്ട് ടിവി ലോഞ്ച് ചെയ്തത്. Samsung Vision AI 4K Ultra HD Smart QLED TV QA55QEF1AULXL മോഡലാണിത്. ഈ ക്യുഎൽഇഡി ടിവിയ്ക്ക് 41 ശതമാനം കിഴിവാണ് അനുവദിച്ചിരിക്കുന്നത്.
സാംസങ് വിഷൻ എഐ ക്യുഎൽഇഡി ടെലിവിഷന് ആമസോണിലെ വില 47,990 രൂപയാണ്. ഇത് 2025 മോഡൽ ടെലിവിഷനാണ്. ആക്സിസ് ബാങ്ക് കാർഡിലൂടെ 1000 രൂപ മുതൽ 1500 രൂപ വരെയുള്ള കിഴിവ് ലഭിക്കും. ഇങ്ങനെ സാംസങ് ഇലക്ട്രോണിക്സ് വിൽപ്പനയ്ക്ക് എത്തിച്ച സ്മാർട്ട് ടിവി 46000 രൂപ റേഞ്ചിൽ വാങ്ങാം.
ഇതിന് പുറമെ 4K Ultra HD Smart QLED TV യ്ക്ക് വേറെയും ഓഫറുകളുണ്ട്. 2,304 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് ലഭിക്കുന്നു. കൂടാതെ 3,766 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ക്വാണ്ടം ഡോട്ട് ടെക്നോളജിയാണ് ഈ സാംസങ് 55 ഇഞ്ച് ടെലിവിഷനിൽ ഉപയോഗിച്ചിട്ടുള്ളത്. കൃത്യമായ ഇമേജ് ക്ലാരിറ്റി ഈ സാംസങ് വിഷൻ ടിവിയിൽ ലഭിക്കും. ഈ സാംസങ് ടിവിയിൽ വിഷൻ AI സപ്പോർട്ടും ലഭിക്കുന്നു.
സാംസങ് വിഷൻ ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത് Q4 AI പ്രോസസറാണ്. ക്വാണ്ടം ഡോട്ടോടുകൂടിയ 100% കളർ വോളിയമാണ് ടിവിയുടെ സവിശേഷത.
Also Read: Happy New Year Deal: 20000 രൂപയ്ക്ക് താഴെ 1TB Vivo Y300 5G കിടിലൻ സ്മാർട്ട് ഫോൺ തന്നെ വാങ്ങിയാലോ!
ഈ സ്മാർട്ട് ടിവി നിർമിച്ചിരിക്കുന്നത് സ്ലീക്ക്, സ്ലിം ഡിസൈനിലാണ്. ടൈസൺ ഒഎസ് ഇതിലുണ്ട്. സാംസങ് ക്യുഎൽഇഡി ടെലിവിഷനിൽ 100-ലധികം സൗജന്യ ചാനലുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇത് സുഗമവും പ്രീമിയം ഇന്റർഫേസും വാഗ്ദാനം ചെയ്യുന്നു.
20 W സൗണ്ട് ഔട്ട്‌പുട്ടും ഒബ്‌ജക്റ്റ് ട്രാക്കിംഗ് സൗണ്ട് ലൈറ്റും നൽകാൻ ഇതിൽ ക്യു-സിംഫണിയുണ്ട്. ക്വാണ്ടം എച്ച്‌ഡിആർ, എച്ച്‌ഡിആർ 10, ഡൈനാമിക് ടോൺ മാപ്പിംഗ് തുടങ്ങിയ ഫീച്ചറുകളും സാംസങ് വിഷൻ ടെലിവിഷനുണ്ട്.