43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Realme ടെലിവിഷനുകൾ എത്തുന്നു
നോക്കിയ ടെലിവിഷനുകൾക്ക് പിന്നാലെ ഇപ്പോൾ റിയൽമിയും
ബഡ്ജറ്റ് റെയിഞ്ചിൽ 64 മെഗാപിക്സലിന്റെ ക്യാമറയിൽ വരെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയ സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി .ഇപ്പോൾ ഇതാ റിയൽമി ടെലിവിഷനുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .നോക്കിയ പുതിയ ടെലിവിഷനുകൾ പുറത്തിറക്കുന്നതിനു പിന്നാലെയാണ് ഇപ്പോൾ റിയൽമിയും പുതിയ ടെലിവിഷനുകൾ പുറത്തിറക്കുന്നത് .
Survey43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മുതലാണ് ടെലിവിഷനുകൾ വിപണിയിൽ എത്തുന്നത് .മിഡ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് എത്തുന്നത് എന്നാണ് സൂചനകൾ .ഷവോമിയുടെ മിഡ് റേഞ്ച് ടെലിവിഷനുകൾക്ക് ഒരു എതിരാളി തന്നെയാകും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങുന്നത് .
റിയൽമി ടെലിവിഷനുകൾ MWC 2020 പുറത്തിറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് .എന്നാൽ കോറോണയുടെ പ്രശ്നത്തിലാണ് ഇത് മാറ്റിയിരുന്നത് .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തുമെന്നാണ് കരുതുന്നത് .
Experienced Social Media And Content Marketing Specialist View Full Profile