Happy Holi Smart TV Offer: LG, ഷവോമി സ്മാർട് ടിവികൾ പകുതി വിലയ്ക്ക് ഓൺലൈനിൽ!

Happy Holi Smart TV Offer: LG, ഷവോമി സ്മാർട് ടിവികൾ പകുതി വിലയ്ക്ക് ഓൺലൈനിൽ!
HIGHLIGHTS

നിങ്ങൾക്ക് എൽജി, ക്രോമ, ഷവോമി സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാം

മികച്ച പിക്ചർ ക്വാളിറ്റിയുള്ള സ്മാർട് ടിവികളാണിവ

32 ഇഞ്ച് സ്മാർട്ട് ടിവി വാങ്ങാൻ ഇത് സുവർണാവസരമാണ്

Happy Holi Smart TV Offer: നിങ്ങളുടെ വീട്ടിലേക്കോ, ഓഫീസിലേക്കോ ഒരു പുതിയ ടിവി വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ബജറ്റിനുള്ളിൽ ബ്രാൻഡഡ് ടിവികൾ പർച്ചേസ് ചെയ്യാം. ഇപ്പോൾ ഹോളി പ്രമാണിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിലക്കുറവിൽ ടിവികൾ ലഭിക്കുന്നു. 32 ഇഞ്ച് സ്മാർട്ട് ടിവി വാങ്ങാൻ ഇത് സുവർണാവസരമാണ്.

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിലും ക്രോമയിലൂടെയും മറ്റ് വലിയ റീട്ടെയിലർമാരിലൂടെയും ഓഫറിൽ ടിവി ലഭിക്കും. ഹോളിയോട് അനുബന്ധിച്ച് ഇന്ത്യയൊട്ടാകെ കിഴിവ് ബാധകമാണ്.

32 ഇഞ്ച് Smart TV Offer

നിങ്ങൾക്ക് എൽജി, ക്രോമ, ഷവോമി സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാം. മികച്ച പിക്ചർ ക്വാളിറ്റിയുള്ള സ്മാർട് ടിവികളാണിവ. 32 ഇഞ്ച വലിപ്പമുള്ള ടിവികൾ 25000 രൂപയ്ക്കും താഴെ വാങ്ങാനുള്ള ഫെസ്റ്റിവൽ സെയിലാണ് ഇപ്പോൾ നടക്കുന്നത്.

എൽജി HD Ready LED ടിവി

32-ഇഞ്ച് വലിപ്പമുള്ള എൽജിയുടെ എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് വെബ്‌ഒഎസ് ടിവിയ്ക്ക് കിഴിവുണ്ട്. ക്രോമയിൽ നിന്ന് ബമ്പർ കിഴിവോടെ ടിവി വാങ്ങാം. 21,990 രൂപ വിലയാകുന്ന ടിവി വെറും 13990 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

ഷവോമി Smart TV Offer

32-ഇഞ്ചിന്റെ എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ഗൂഗിൾ ടിവിയ്ക്കും ഡിസ്കൌണ്ടുണ്ട്. ഷവോമിയുടെ എ-സീരീസ് സ്മാർട്ട് ടിവിയാണിത്. ഷവോമിയുടെ ഈ മികച്ച സ്മാർട് ടിവിയ്ക്ക് ഹോളി പ്രമാണിച്ച് 48% കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നുവച്ചാൽ വെറും 12,990 രൂപയ്ക്ക് ടിവി ലഭിക്കുന്നതാണ്. ഇതിന്റെ വിപണി വില 24,999 രൂപയാണ്. ഹോളി ഫെസ്റ്റിവൽ ഓഫറായി ഏകദേശം പകുതി വില കുറച്ചതായി പറയാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കൂടുതൽ ഇളവ് നേടാം.

ഇതിന് പുറമെ കൊടക്, സാംസങ് ടിവികളും ആമസോണിലും മറ്റും ഓഫറിൽ ലഭിക്കുന്നതാണ്. ഈ വേനൽക്കാലത്ത് കുട്ടികളോടൊപ്പം ഒരുമിച്ചിരുന്ന് പരിപാടികൾ ആസ്വദിക്കാൻ പുതിയൊരു ടിവി വാങ്ങാം. ഇഎംഐ ഓഫറുകളും ലഭ്യമായതിനാൽ തൽക്കാലം വലിയ പണം ഇതിനായി ഈടാക്കേണ്ടതില്ല.

Also Read: 43 ഇഞ്ച് Smart TV പകുതി വിലയ്ക്ക് വാങ്ങാം, അതും ഒരു വർഷ വാറണ്ടിയോടെ…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo