Onida 55 ഇഞ്ച് Dolby Atmos നൊസ്റ്റു സ്മാർട് ടിവി 25,000 രൂപയ്ക്ക് താഴെ, GST Saving ഡീലിൽ വാങ്ങാം

Onida 55 ഇഞ്ച് Dolby Atmos നൊസ്റ്റു സ്മാർട് ടിവി 25,000 രൂപയ്ക്ക് താഴെ, GST Saving ഡീലിൽ വാങ്ങാം

55 ഇഞ്ച് Dolby Atmos Onida സ്മാർട് ടിവി വിലക്കുറവിൽ വീട്ടിലെ സ്വീകരമുറിയിലെത്തിക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സ്പെഷ്യൽ സെയിലിലാണ് ഇളവ്. വെറും 25,000 രൂപയ്ക്ക് താഴെ ഒനിഡ 55 ഇഞ്ച് ഡോൾബി അറ്റ്‌മോസ് സ്മാർട്ട് ടിവി ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ടിവി വരുന്നത്. ഇന്ന് ആമസോൺ വിൽപ്പനയിൽ നിന്ന് താങ്ങാവുന്ന വിലയിൽ ഇത് ലഭ്യമാണ്.

ഒനിഡ 55 ഇഞ്ച് Dolby Atmos സ്മാർട്ട് ടിവി ഓഫർ

Nexg Series ഒണീഡ55 ഇഞ്ച് സ്മാർട്ട് ടിവി ഈ ബജറ്റ് കൂടുതൽ ലാഭത്തിൽ വാങ്ങാനുള്ള അവസരമാണിത്. ഇന്നത്തെ ആമസോൺ വിൽപ്പനയിൽ വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു. ആമസോൺ ഈ സ്മാർട്ട് ടിവിയിൽ 35% വലിയ കിഴിവ് നൽകിയിട്ടുണ്ട്.

ഈ കിഴിവോടെ, ഈ സ്മാർട്ട് ടിവി വെറും 27,647 രൂപ ഓഫർ വിലയിൽ ലഭ്യമാണ്. ഇതിനുപുറമെ, ആമസോൺ ഫെസ്റ്റിവൽ ആകർഷകമായ ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട് ടിവി വാങ്ങുകയാണെങ്കിൽ 1,750 രൂപ അധിക കിഴിവ് ലഭിക്കും. ഈ ഓഫറുകൾ ചേർക്കുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് വെറും 25,897 രൂപയ്ക്ക് ലഭ്യമാണ്. 1,340 രൂപയുടെ ഇഎംഐ ഡീലും ഒനീഡ സ്മാർട് ടിവിയ്ക്ക് നേടാം. വാങ്ങാൻ, ആമസോൺ ലിങ്ക്.

onida 55 inch dolby atmos smart tv

ആമസോൺ ഇത് ജിഎസ്ടി സേവിങ് ഡീലാണെന്ന് ടാഗ് ചെയ്താണ് ഓഫർ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

55 inch Onida Dolby Atmos TV: ഫീച്ചറുകൾ

ഈ ഒനിഡ സ്മാർട്ട് ടിവിയിൽ 4K UHD (3840 x 2160) റെസല്യൂഷനുള്ള ഡിസ്പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 60Hz റിഫ്രഷ് റേറ്റുള്ള LED പാനലുണ്ട്. ഡോൾബി വിഷൻ, HDR 10, MEMC സപ്പോർട്ട് ഇതിന് കൂടുതൽ മികച്ച ദൃശ്യാനുഭവം തരുന്നു.

ശബ്ദ സാങ്കേതികവിദ്യയിലേക്ക് വന്നാൽ ഒനിഡ ടിവിയിൽ ഡോൾബി അറ്റ്‌മോസ് സൗണ്ട് പിന്തുണയ്ക്കുന്നു. ഇത് ഹൈ-ഫൈ സ്പീക്കർ ബോക്സ് സജ്ജീകരണമുള്ള ടിവിയാണ്. സ്മാർട് ടിവിയ്ക്ക് 24W സൌണ്ട് ഔട്ട്പുട്ടും ലഭ്യമാണ്.

കൂടാതെ, ഈ ടിവി NEXg പ്രോസസറിൽ പ്രവർത്തിക്കുന്നു. Pixa വിഷ്വൽ എഞ്ചിൻ, ഐ പ്രൊട്ടക്ഷൻ പ്ലസ് തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഒനിഡ സ്മാർട്ട് ടിവി ഒരു പൂർണ്ണ മെറ്റൽ ഫ്രെയിം ഡിസൈനിലാണ് പുറത്തിറക്കിയത്.

അടുത്തത് സ്മാർട് ടിവിയിലെ ഉള്ളടക്കവും, കണക്റ്റിവിറ്റി ഫീച്ചറുകളുമാണ്. 55 ഇഞ്ച് ഒണീഡ ടിവിയിൽ വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളെ സപ്പോർട്ട് ചെയ്യുന്നു. ഇത് പ്രൈം വീഡിയോ, ജിയോ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ എല്ലാ ഒടിടി ആപ്പുകളെയും പിന്തുണയ്ക്കുന്നു. ഡ്യുവൽ ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ടിവിയ്ക്കുണ്ട്.

Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo