തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി

തോഷിബയുടെ പ്രീമിയം മോഡലായ 55M450RP (55 Inches) 4K Ultra HD Smart QLED TV ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം. വിപണിയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ഓഫറുകളിലൊന്നാണിത്. ആമസോൺ ഇന്ത്യയിലാണ് Dolby Atmos സപ്പോർട്ടുള്ള സ്മാർട്ട് ടിവിയ്ക്ക് കിഴിവ്. ഇതിന്റെ ലോഞ്ച് വിലയിൽ നിന്ന് ഏകദേശം 20,000 രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ട് ലഭ്യമാണ്. ബാങ്ക് ഓഫറുകൾ കൂടി ചേർത്താൽ കൂടുതൽ കിഴിവ് സ്വന്തമാക്കാം. ടിവിയുടെ പ്രധാന പ്രത്യേകതകളും വിലയും ഓഫറുകളും താഴെ കൊടുക്കുന്നു.

Dolby Atmos Smart QLED TV Amazon Deal

54,999 രൂപയ്ക്കാണ് Toshiba 55 Inches സ്മാർട്ട് ടിവി ലോഞ്ച് ചെയ്തത്. ഇതിന് ആമസോൺ ഇന്ത്യ 36 ശതമാനം ഫ്ലാറ്റ് ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നു. പരിമിതകാലത്തേക്കുള്ള ഓഫറാണെങ്കിലും ഇതിന്റെ വില വെറും 34,999 രൂപയാണ്. HDFC, എസ്ബിഐ കാർഡുകളിലൂടെ 1000 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ 4K അൾട്രാ HD സ്മാർട്ട് QLED ടിവി 33999 രൂപയ്ക്ക് വാങ്ങിക്കാം. 1,049 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ആമസോൺ തരുന്നു.

Also Read: Samsung Galaxy S26 Ultra Launched: 200MP ക്വാഡ് ക്യാമറ, Privacy Display, ഫാസ്റ്റ് ചാർജിങ്

ഡോൾബി അറ്റ്മോസ് ക്യുഎൽഇഡി ടിവിയ്ക്ക് 1,230 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. നിങ്ങളുടെ വീട്ടിലേക്ക് ഒരു സ്മാർട്ട് ടിവി വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ ഓഫർ മാക്സിമം പ്രയോജനപ്പെടുത്താം.

Toshiba 55 Inches TV

‎M450 സീരീസിൽ ഉൾപ്പെട്ട തോഷിബ ടിവിയാണിത്. VIDAA U ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. HDR10+, 60 Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയും, 24 വാട്ട് ഓഡിയോ സപ്പോർട്ടും ഇതിനുണ്ട്.

55 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള തോഷിബ QLED ടിവി വീട്ടിന് പറ്റിയ ഹോം എന്റർടെയിൻമെന്റ് തരുന്നു. ഇതിൽ ഒരു ബില്യൺ ഷേഡുകൾ ലഭിക്കുന്നു.

മികച്ച കാഴ്ചാനുഭവത്തിനായി AI 4K അപ്‌സ്‌കേലിംഗ് ലഭ്യമാണ്. ഇത് 2K കണ്ടന്റുകളെ പോലും ഏകദേശം 4K ക്വാളിറ്റിയിലേക്ക് ഉയർത്തുന്നു. മികച്ച സറൗണ്ട് സൗണ്ട് ഇഫക്റ്റ് വാഗ്ദാനം ചെയ്യുന്ന ഡോൾബി അറ്റ്മോസ് 24 വാട്ട്സ് സ്പീക്കറാണ് തോഷിബ ടിവിയിലുള്ളത്.

ഫാർ ഫീൽഡ് വോയ്‌സ്, ഗെയിം മോഡ്, AI സ്‌പോർട്‌സ് മോഡ് സ്‌ക്രീൻ ഷെയറിങ് പോലുള്ള ഫീച്ചറുകൾ ഇതിനുണ്ട്. സൂപ്പർ കോൺട്രാസ്റ്റ് ബൂസ്റ്റർ ഫീച്ചറുള്ള സ്മാർട്ട് ടിവിയാണിത്. ഇതിൽ VRR, ALLM എന്നിങ്ങനെയുള്ള ഗെയിം മോഡ്, കായിക പ്രേമികൾക്കായി സ്പോർട്സ് മോഡുകളുമുണ്ട്.

മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾ തോഷിബ ക്യുഎൽഇഡി ടിവിയിലുണ്ട്. HDMI, USB, ബ്ലൂടൂത്ത്, WIFI പോലുള്ള ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഈ 55 ഇഞ്ച് ടിവിയിലുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :