Best TV Deals: 55 ഇഞ്ച് LG, Xiaomi Smart TV പകുതി വിലയ്ക്ക് ആമസോൺ ഓഫറിൽ!

Updated on 04-Feb-2025
HIGHLIGHTS

55 ഇഞ്ച് LG, Redmi സ്മാർട് ടിവികൾ ആമസോണിൽ വാങ്ങാം

ഡോൾബി ഓഡിയോ, DTS-V സപ്പോർട്ടുള്ള ടിവിയാണിത്

20W സൗണ്ട് ഔട്ട്പുട്ടോടെ വരുന്ന LED ടിവിയും കിഴിവിൽ ലഭിക്കും

Best TV Deals: നിങ്ങൾ പകുതി വിലയ്ക്ക് Smart TV കിട്ടിയാൽ വേണ്ടെന്ന് പറയില്ലല്ലോ? അങ്ങനെയെങ്കിൽ 55 ഇഞ്ച് LG, Redmi സ്മാർട് ടിവികൾ ആമസോണിൽ വാങ്ങാം. IND VS ENG മത്സരങ്ങളും ഫുട്ബോൾ ആവേശവുമെല്ലാം സ്മാർട് ടിവിയിൽ ആസ്വദിക്കുന്ന ഫീൽ വേറെ തന്നെയല്ലേ!

റെഡ്മി Smart TV: ഓഫർ

55 ഇഞ്ച് ഡിസ്‌പ്ലേയുള്ള റെഡ്മി/ Xiaomi സ്മാർട്ട് ടിവി ഇപ്പോൾ പകുതി വിലയ്ക്കാണ് വിൽക്കുന്നത്. 38,990 രൂപയിലേക്ക് സ്മാർട് ടിവിയുടെ വില താഴ്ത്തിയിരിക്കുന്നു. പോരാഞ്ഞിട്ട് ആമസോൺ 2000 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും കൊടുക്കുന്നു.

ഡോൾബി ഓഡിയോ, DTS-V സപ്പോർട്ടുള്ള ടിവിയാണിത്. 30W സൌണ്ട് ഔട്ട്‌പുട്ടോടെയാണ് ഇത് വരുന്നത്. ഈ redmi smart tv-യിൽ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ, യൂട്യൂബ് എന്നിവയെല്ലാം ലഭിക്കും. ഇതിനായി ബിൽറ്റ്-ഇൻ ഫയർ ടിവിയോടെയാണ് LED ടിവി അവതരിപ്പിച്ചിട്ടുള്ളത്. ടിവിയ്ക്ക് Alexa സപ്പോർട്ടും ലഭിക്കുന്നു. ഡിസ്‌പ്ലേ മിററിംഗിനായി AirPlay 2, Miracast തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

റെഡ്മി Smart TV

LG 55 ഇഞ്ച് ടിവി

എൽജി സ്മാർട് ടിവിയിയ്ക്ക് 55 ഇഞ്ച് വലിപ്പമാണുള്ളത്. 20W സൗണ്ട് ഔട്ട്പുട്ടോടെ വരുന്ന LED ടിവിയാണിത്. AI സൗണ്ട് കീ ടെക്‌നോളജിയും വെർച്വൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ടിവിയ്ക്കുണ്ട്. 4K Ultra HD സ്മാർട് ടിവിയാണിത്. 60 Hz റിഫ്രഷ് റേറ്റാണ് ഇതിന്റെ സ്ക്രീനിനുള്ളത്.

വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും. കൂടാതെ 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകളും ഉൾപ്പെടുന്നു. 43,990 രൂപയ്ക്ക് എൽജി ടിവി ലഭിക്കുന്നു. 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ നൽകുന്നുണ്ട്. 4,416.95 രൂപയുടെ നോ കോസ്റ്റ് EMI ഓപ്‌ഷനും ടിവിയ്ക്ക് ലഭിക്കുന്നു.

Also Read: 50 ഇഞ്ച് SAMSUNG 4K Vision Pro Smart TV 41000 രൂപയിൽ, Special സെയിലിൽ വാങ്ങാം!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :