55 inches LED TV
വലിയ സ്ക്രീനിൽ സിനിമകളും സ്പോർട്സും കാണാൻ ഇനി വലിയ പണച്ചെലവില്ല. ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗിൽ 55 inches LED TV കൾക്ക് അവിശ്വസനീയമായ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻനിര ബ്രാൻഡുകളായ സോണി, ടിസിഎൽ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾ ഇപ്പോൾ 50,000 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം. ആമസോൺ സ്മാർട്ട് ടിവി ഓഫറുകളും, സവിശേഷതകളും വിശദമായി അറിയാം. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും മികച്ച 3 ഡീലുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സോണി, ടിസിഎൽ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് വിരളമാണ്. UHD സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള LED ടിവികൾക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. ഇന്ന് മാർച്ച് 6 മുതലാണ് ഹാൻഡ്സെറ്റുകളുടെ വിൽപ്പന ആരംഭിച്ചത്. മാർച്ച് 12 വരെ ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് ഓഫറുകൾ ലഭ്യമാകും.
99,900 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയാകുന്ന സോണി, ടിസിഎൽ ടെലിവിഷനുകളാണിവ. എന്നാൽ 50000 രൂപയിലും താഴെ വിലയിൽ ലഭിക്കുമെന്നത് വിരളമായ ഡീലാണ്. ഇവയുടെ ഫീച്ചറുകളും ഓഫറുകളും ഇഎംഐ ഡീലുകളും പരിശോധിക്കാം.
സോണി 55 ഇഞ്ച് വലിപ്പത്തിലുള്ള ബ്രാവിയ 2M2 സീരീസ് 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവിയാണിത്. K-55S25BM2 മോഡലിൽ വരുന്ന സ്മാർട്ട് ടിവിയാണിത്. നാച്ചുറൽ കളറിങ്ങിനും മികച്ച ശബ്ദത്തിനും സോണിയുടെ 55 ഇഞ്ച് ബ്രാവിയ 2M2 4K അൾട്രാ HD സ്മാർട്ട് ടിവിയ്ക്ക് സാധിക്കും. ഇതിൽ നൂതന 4K പ്രോസസർ കൊടുത്തിരിക്കുന്നു. HDR പിന്തുണയ്ക്കുന്നതിനാൽ സിനിമാ പ്രേമികൾക്കും സ്‌പോർട്‌സ് വൈബിനും മികച്ചതാണ്. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
99,900 രൂപ വിലയാകുന്ന സോണി എൽഇഡി ടിവിയ്ക്ക് ആമസോൺ ഇന്ത്യയിൽ ഇപ്പോൾ വൻ കിഴിവ് ലഭ്യമാണ്. കഴിഞ്ഞ ദിവസം വരെ ടിവി 60000 രൂപ റേഞ്ചിലാണ് വിറ്റിരുന്നത്. ഇപ്പോൾ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗിൽ 47740 രൂപയുടെ ഇളവ് ലഭിക്കുന്നു. HDFC ബാങ്ക് കാർഡുകളിലൂടെ 4000 രൂപയോളം ഇളവുണ്ട്.
നിങ്ങളുടെ വീട്ടിൽ ടെലിവിഷനിലൂടെ ഹോം തിയേറ്റർ എക്സ്പീരിയൻസ് കൊണ്ടുവരാൻ TCL 55 ഇഞ്ച് QD-മിനി LED ടിവിയ്ക്ക് സാധിക്കും. വേഗതയേറിയ സ്‌പോർട്‌സും ഗെയിമിംഗും ലഭിക്കുന്ന ടിസിഎൽ ടെലിവിഷനാണിത്.
1,19,990 രൂപയ്ക്കാണ് ഇത് ഇന്ത്യൻ വിപണികളിൽ അവതരിപ്പിച്ചത്. 42,240 രൂപയ്ക്ക് ഈ മിനി എൽഇഡി ടിവി ലഭ്യമാകും. ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗിന്റെ ഭാഗമായുള്ള എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫറും ടെലിവിഷന് ലഭിക്കുന്നു.
Disclaimer: ഇതിൽ നിങ്ങൾക്ക് പർച്ചേസ് എളുപ്പത്തിലാക്കാൻ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.