50 ഇഞ്ച് LED, QLED ടിവികൾ 30,000 രൂപയ്ക്ക് താഴെ, ഹാപ്പി വെക്കേഷൻ ഓഫർ!

50 ഇഞ്ച് LED, QLED ടിവികൾ 30,000 രൂപയ്ക്ക് താഴെ, ഹാപ്പി വെക്കേഷൻ ഓഫർ!

സിനിമയും ഗെയിമിംഗും ഈ വെക്കേഷനും ഇനി വലിയ സ്ക്രീനിൽ ആസ്വദിക്കാം. കുറഞ്ഞ ചിലവിൽ 50 ഇഞ്ചിന്റെ കിടിലൻ LED, QLED TV കൾ ഇപ്പോൾ പർച്ചേസ് ചെയ്യാം. വെക്കേഷൻ കളറാക്കാൻ ആമസോൺ ഇന്ത്യ Smart TV Deals പ്രഖ്യാപിച്ചു. 60000 രൂപ വരെ വിലയാകുന്ന സ്മാർട്ട് ടിവികൾ ഇപ്പോൾ പകുതി വിലയ്ക്ക് വാങ്ങാനാകും.

Digit.in Survey
✅ Thank you for completing the survey!

ഏസർ, തോഷിബ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള, അത്യാധുനിക സാങ്കേതികവിദ്യയായ QLED പാനലുകൾ ഉൾപ്പെടുത്തിയ ടിവികളാണിവ. മികച്ച പിക്ചർ ക്വാളിറ്റിയും ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും ഈ ടെലിവിഷൻ സപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ ആവേശവും വേനലവധി ആഘോഷങ്ങളും ഗംഭീരമാക്കാൻ ഈ വലിയ സ്ക്രീൻ ടിവികൾ സഹായിക്കും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് നിങ്ങൾ വിട്ടുകളയരുതാത്ത മികച്ച ടിവി ഡീലുകൾ പരിചയപ്പെടാം.

Acer V PRO Series 4K Ultra HD Smart QLED TV Amazon

67,999 രൂപയുടെ ഏസർ ടെലിവിഷനാണിത്. ഏസറിന്റെ AR50QDQGR2851AD മോഡലിലുള്ള V PRO Series ടെലിവിഷനാണ് ഇപ്പോൾ ഓഫർ ലഭിക്കുന്നത്. 67,999 രൂപയുടെ ടെലിവിഷന് ആമസോണിൽ വെറും 24,999 രൂപയാണ് ചെലവാകുന്നത്. ശരിക്കും വിപണി വിലയുടെ പകുതി വിലയ്ക്ക് 50 ഇഞ്ച് ക്യുഎൽഇഡി ടെലിവിഷൻ വാങ്ങാമെന്ന് അർഥം.

ആക്സിസ്, എച്ച്ഡിഎഫ്സി ബാങ് കാർഡുകളിലൂടെ 2500 രൂപയുടെ കിഴിവും ലഭിക്കുന്നു. ഇതിലൂടെ ഏസർ ടിവി 22000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 879 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ടിവി ഫീച്ചറുകൾ: ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, വിആർആർ, എഎൽഎൽഎം തുടങ്ങിയ പ്രീമിയം സവിശേഷതകൾ ഇതിനുണ്ട്. എൽഇഡി സെറ്റുകളേക്കാൾ മികച്ച തെളിച്ചവും കോൺട്രാസ്റ്റും ലഭിക്കുന്ന ഡിസ്പ്ലേയാണ് ഈ ക്യുഎൽഇഡി ടിവിയ്ക്കുള്ളത്. ഇത് സിനിമകൾ, സ്‌പോർട്‌സ്, ഒടിടി സ്ട്രീമിംഗ് എന്നിവ പ്രീമിയം എക്സ്പീരിയൻസിൽ ആസ്വദിക്കാൻ അനുവദിക്കുന്നു.

50 inch QLED TV

Toshiba 126 cm (50 Inches) 4K Ultra HD Smart QLED TV (50M450RP)

തോഷിബയുടെ 50 ഇഞ്ച് സ്മാർട്ട് ടിവിയും 30000 രൂപയ്ക്ക് താഴെ ഇപ്പോൾ ലഭ്യം. 49,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത തോഷിബ സ്മാർട്ട് ടിവിയുടെ ഇപ്പോഴത്തെ വില 30,999 രൂപയാണ്. ഇതിന് 1500 രൂപയുടെ കൂപ്പൺ കിഴിവും 2500 രൂപ ബാങ്ക് ഓഫറും ലഭ്യമാണ്. ഈ ഓഫറിലൂടെ സ്മാർട്ട് ടിവി 26000 രൂപ റേഞ്ചിൽ നിങ്ങളുടെ സ്വീകരണമുറിയിലെത്തും.

തോഷിബ ടിവിയ്ക്ക് 1090 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ആമസോൺ തരുന്ന പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.

ടിവി ഫീച്ചറുകൾ: ഡോൾബി വിഷൻ, HDR10+, AI HDR എൻഹാൻസർ സവിശേഷതകളുള്ള QLED സ്മാർട്ട് ടിവിയാണിത്. ഇത് വിവിധ സ്ട്രീമിംഗ് ആപ്പുകളെ പിന്തുണയ്ക്കുന്നു. VIDAA ടിവി OS-ൽ പ്രവർത്തിക്കുന്ന ടെലിവിഷനിൽ AI 4K അപ്‌സ്‌കേലർ സപ്പോർട്ടും ലഭ്യമാണ്.

acer Series 4K Ultra HD Smart LED Google TV

63,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത AR50UDGGU2875BD മോഡൽ സ്മാർട്ട് ടിവി വിലക്കിഴിവിൽ വാങ്ങാം. 61 ശതമാനം കിഴിവും കൂടാതെ മികച്ച ബാങ്ക് ഡിസ്കൌണ്ടുകളും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. 879 രൂപയുടെ ഇഎംഐ ഡീലും ഏസർ എൽഇഡി ടിവിയ്ക്ക് ലഭ്യമാണ്.

50 ഇഞ്ചിന്റെ ഏസർ LED Google TV ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 24,999 രൂപയ്ക്കാണ്. 2500 രൂപയുടെ ബാങ്ക് ഇളവും ചേർത്താൽ 22000 രൂപയ്ക്ക് ടിവി വാങ്ങിക്കാം.

Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം

ടിവി ഫീച്ചറുകൾ: 4K HDR, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് ഓഡിയോ തുടങ്ങിയ പ്രീമിയം സവിശേഷതകൾ ആഗ്രഹിക്കുന്നവർക്കാണ് ഇത് അനുയോജ്യം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ ടിവിയാണിത്. ഇതിൽ MEMC, ALLM എന്നിവ സുഗമമായ സ്‌പോർട്‌സും ഗെയിമിംഗും സപ്പോർട്ടുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 2-വേ ബ്ലൂടൂത്ത്, ഒന്നിലധികം HDMI 2.1 പോർട്ടുകൾ ഇവയ്ക്കുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo