acer qled tv
വേനലവധി കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ ഒരു കിടിലൻ QLED TV വാങ്ങാം. പ്രീമിയം ബ്രാൻഡായ ഏസറിന്റെ 4K Ultra HD Smart TV ഇപ്പോൾ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ആമസോണിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. മികച്ച ദൃശ്യാനുഭവവും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ടെലിവിഷനാണിത്.
ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വെറും 16,000 രൂപയ്ക്ക് ടിവി വീട്ടിലെത്തും. 43 ഇഞ്ച് വലിപ്പമുള്ളതിനാൽ ഇടത്തരം മുറികൾക്കും അനുയോജ്യമാണ്. സമ്മർ വെക്കേഷന് പുതിയ ടിവി വാങ്ങുന്നവർ, തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
വേനലവധി ജോറാക്കൻ ഏസർ 4K Ultra HD സ്മാർട്ട് ടിവിയുടെ ആമസോൺ ഡീൽ പ്രയോജനപ്പെടുത്താം. ഇങ്ങനെ ഓൺലൈൻ പർച്ചേസ് നടത്തുന്നവർക്ക്, 62 ശതമാനം ഫ്ലാറ്റ് ഇളവും മികച്ച ബാങ്ക് ഡീലും ലഭിക്കുന്നു. 43 ഇഞ്ച് 4കെ ടെലിവിഷന്റെ വിപണി വില 51,999 രൂപയെന്നിരിക്കെ, ആമസോണിൽ 20000 രൂപയിലും താഴെ വിലയിൽ കൊടുക്കുന്നു.
19,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപയുടെ ബാങ്ക് ഓഫറും എക്സ്ട്രാ ലഭിക്കും. HDFC ക്രെഡിറ്റ് കാർഡിലൂടെയും മറ്റും ഈ കിഴിവ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇങ്ങനെ ഏസർ ടെലിവിഷൻ വെറും 16000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
ഓഫർ ഇനിയും ചുരുങ്ങിയ മണിക്കൂറുകൾ മാതമേ ലഭിക്കുള്ളൂ എന്നും ആമസോൺ പറയുന്നു. 1,116 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും, 703 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്.
ബജറ്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടെലിവിഷനുകളിലൊന്നാണ് ഇതെന്ന് പറയാം. ക്യുഎൽഇഡി ഡിസ്പ്ലേയിൽ ഹൈ റെസല്യൂഷനിൽ എന്റർടെയിൻമെന്റ് ആസ്വദിക്കാം. ഈ ഏസർ ടെലിവിഷന്റെ ഡിസ്പ്ലേ, പ്രോസസർ, ഓഡിയോ തുടങ്ങിയ ഫീച്ചറുകൾ വിശദമായി നോക്കാം.