OnePlus Smart TV: Ultra HD ഡിസ്പ്ലേയുള്ള 65 ഇഞ്ച് ടിവിയും 55 ഇഞ്ച് ടിവിയും അന്യായ വിലക്കിഴിവിൽ!

Updated on 16-Mar-2025
HIGHLIGHTS

65 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം. കുറഞ്ഞ ബജറ്റിൽ പോലും ഏറ്റവും മികച്ച ടിവി വാങ്ങാനാകും

55 ഇഞ്ച് വലിപ്പമുള്ള ടിവി 40000 രൂപയ്ക്കും താഴെ ലഭിക്കുന്നതാണ്

20000 രൂപ വിലകുറച്ചാണ് വൺപ്ലസ് ടിവി വിൽക്കുന്നത്

OnePlus Smart TV വാങ്ങാൻ സുവർണാവസരം. പഴയ ടിവി കേടാണെങ്കിൽ പുതിയ ടിവി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? എങ്കിൽ വൺപ്ലസ് ടിവി ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇതാ ഒരു അവസരം. 65 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ നിങ്ങൾക്ക് ഡിസ്കൌണ്ടിൽ വാങ്ങാം. കുറഞ്ഞ ബജറ്റിൽ പോലും ഏറ്റവും മികച്ച ടിവി വാങ്ങാനാകും. 55 ഇഞ്ച് വലിപ്പമുള്ള ടിവി 40000 രൂപയ്ക്കും താഴെ ലഭിക്കുന്നതാണ്.

OnePlus Smart TV ഓഫർ

20000 രൂപ വിലകുറച്ചാണ് വൺപ്ലസ് ടിവി വിൽക്കുന്നത്. ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ട് നിലവിൽ വൺപ്ലസ് സ്മാർട്ട് ടിവി ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. കുറഞ്ഞ തുകയ്ക്ക് വൺപ്ലസ് സ്മാർട്ട് ടിവി വാങ്ങാനുള്ള സുവർണാവസരമാണിത്.

65 ഇഞ്ച് വലിപ്പമുള്ള എൽഇഡി ടിവിയ്ക്ക് 59,990 രൂപ മാത്രമാണ് ചെലവാകുന്നത്. SBI, ആക്സിസ് ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് കൂടുതൽ ഇളവ് ലഭിക്കുന്നതാണ്. 2,110 രൂപ വരെ ഇഎംഐ ഓഫറും ലഭിക്കും. ഇത്രയും വലിപ്പമുള്ള സ്മാർട് ടിവി 60000 രൂപയ്ക്കും താഴെ വാങ്ങാമെന്നത് അപൂർവ്വ ഓഫറാണ്.

OnePlus Smart TV

വൺപ്ലസ് സ്മാർട് ടിവി: സ്പെസിഫിക്കേഷൻ

3840 x 2160 പിക്സൽ റെസല്യൂഷൻ വരുന്ന സ്ക്രീനാണ് വൺപ്ലസ്സിനുള്ളത്. 30 W ശബ്ദ ഔട്ട്പുട്ടും ഇതിന് ലഭിക്കുന്നു. ഡാനിഷ് ലൗഡ്‌സ്പീക്കർ നിർമ്മാതാക്കളായ ഡൈനാഡിയോയുമായി സഹകരിച്ചാണ് ശബ്‌ദം ട്യൂൺ ചെയ്‌തിരിക്കുന്നു. അങ്ങനെ, നിങ്ങൾക്ക് നല്ല സന്തുലിതവും സിനിമാറ്റിക് ഓഡിയോ ക്വാളിറ്റിയും ആസ്വദിക്കാം.

വൺപ്ലസ് 50UC1A00 ടിവി നിങ്ങളുടെ ഹോം എന്റർടൈൻമെന്റിനുള്ള ഒരു മികച്ച ടിവിയാണ്. ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസിന് ഏറ്റവും മികച്ച സ്മാർട് ടിവിയാണിത്. ഇത് 4K UHD ഡിസ്‌പ്ലേയുള്ള ടിവിയാണ്. ഡൈനാഡിയോ സൗണ്ടുള്ളതിനാൽ മികച്ച ബാലൻസ്ഡ് ഓഡിയോ വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിങ്ങൾക്ക് വൺപ്ലസ് കണക്റ്റ് 2.0 ഫീച്ചറും സപ്പോർട്ട് ചെയ്യുന്നു.

OnePlus 55 ഇഞ്ച് ടിവി

59,999 രൂപയുടെ വൺപ്ലസ് 55 ഇഞ്ച് ടിവിയ്ക്ക് ഫ്ലിപ്കാർട്ട് കിഴിവ് തരുന്നു. 35,299 രൂപയ്ക്കാണ് ഇപ്പോൾ ടിവി വിൽക്കുന്നത്. വൺപ്ലസ് U1S Ultra HD (4K) LED Smart ടിവിയാണിത്. 30 W സൌണ്ട് ഔട്ട്പുട്ട് ഇതിനുണ്ട്. ബില്യൺ നിറങ്ങളുള്ള 4K UHD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 8.3 ദശലക്ഷം പിക്സൽ റെസല്യൂഷനുള്ള 4K UHD ഡിസ്പ്ലേയും ഈ ടിവിയ്ക്കുണ്ട്.

Also Read: 365 ദിവസത്തേക്ക് ഒറ്റത്തവണ റീചാർജ് ചെയ്യാം, Jio Unlimited 5G കിട്ടും, ദിവസച്ചെലവ് 10 രൂപ പോലുമില്ല!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :