55 inch sony bravia 2m2 series led tv
വീട്ടിലെ ചെറിയ ടിവി മാറ്റി വലിയ ടിവ അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ഇതാ ആമസോണിൽ മികച്ച ഡീൽ എത്തി. Sony BRAVIA 2M2 സീരീസ് LED TV നിങ്ങൾക്ക് വമ്പിച്ച വിലക്കുറവിൽ വാങ്ങാം. 99,900 രൂപ വിലയാകുന്ന സ്മാർട് ടിവിയാണിത്. Amazon ആണ് ഇതിന് ആകർഷകമായ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
K-55S25M2 മോഡലിൽ വരുന്ന സോണി ബ്രാവിയ 2M2 സീരീസ് സ്മാർട് ടിവിയാണിത്. ആമസോണിൽ Sony 139 cm (55 inches) BRAVIA ഇഎംഐ, ബാങ്ക് ഓഫറിലും വിൽക്കുന്നു. എന്നാൽ സാധാരണയായുള്ള വിലക്കിഴിവിൽ ഇതിന് സൈറ്റിലെ വില 59,990 രൂപയാണ്.
Axis, എച്ച്ഡിഎഫ്സി, ഓൾ ബാങ്ക് കാർഡും ചേർത്ത് 3000 രൂപയുടെ കിഴിവും ലഭ്യമാണ്. ഇങ്ങനെ 56000 രൂപ റേഞ്ചിൽ സോണി ബ്രാവിയ സ്മാർട് ടിവി വാങ്ങാവുന്നതാണ്. 2,908 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
55 ഇഞ്ച് വലിപ്പമുള്ള LED ഡിസ്പ്ലേയിൽ പ്രവർത്തിക്കുന്ന സോണിയിൽ നിന്നുള്ള ടെലിവിഷനാണിത്. 60 Hz റിഫ്രഷ് റേറ്റ് ഇതിനുണ്ട്.
പ്ലേസ്റ്റേഷന്റെ ഫീച്ചറുകളുള്ള ഈ സോണി ബ്രാവിയ 55 ഇഞ്ച് ടിവിയിൽ ബെസൽ-ലെസ് ഡിസൈനുണ്ട്. ഈ സ്മാർട് ടിവി ഫ്ലോട്ടിംഗ് ഡിസൈനോടെയാണ് വരുന്നത്. കട്ടിംഗ്-എഡ്ജ് X1 4K പോലുള്ള ശക്തമായ പ്രോസസറിന്റെ സപ്പോർട്ടും ഇതിൽ ലഭിക്കുന്നു. കുറഞ്ഞ റെസല്യൂഷൻ ഉള്ള പരിപാടികൾ പോലും 4K-യോട് അടുത്ത ക്ലാരിറ്റിയിൽ കാണാനാകും.
ഇതിൽ സോണി ബ്രാവിയ AI പ്രോസസ്സിംഗ് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നു. ഈ സോണി ടിവിയിൽ മോഷൻഫ്ലോ XR100 ഫീച്ചറും ലഭ്യമാണ്. വീട്ടിലെ തിയേറ്റർ പോലുള്ള അനുഭവത്തിനായി, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുണ്ട്. അതുപോലെ ഇത് ഡിടിഎസ്എക്സ് ടെക്‌നോളജിയിലാണ് പ്രവർത്തിക്കുന്നത്. ക്ലിയർ ഫേസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾ ഇതിൽ ഉപയോഗിക്കുന്നു.
Also Read: 500W Home Theatre Soundbar 78 ശതമാനം ഡിസ്കൗണ്ടിൽ, ഒന്നാന്തരം ഓഫർ!
4K X-Reality PRO സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 4K ക്വാളിറ്റിയിൽ വീഡിയോ ആസ്വദിക്കാം. ഇതിൽ പ്രൊപ്രൈറ്ററി 4K പ്രോസസർ X1 കൊടുത്തിരിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ് വഴി നിങ്ങൾക്ക് ഹാൻഡ്‌സ്-ഫ്രീ കൺട്രോളും ഇതിൽ ലഭിക്കുന്നു. മികച്ച ഇമേജ് പ്രോസസ്സിംഗിനും ഗൂഗിൾ, ആപ്പിൾ ഇക്കോസിസ്റ്റങ്ങളുമായുള്ള തടസ്സമില്ലാത്ത സംയോജനത്തിനും ഇത് അനുയോജ്യമാണ്.