500W Home Theatre Soundbar 78 ശതമാനം ഡിസ്കൗണ്ടിൽ, ഒന്നാന്തരം ഓഫർ!

500W Home Theatre Soundbar 78 ശതമാനം ഡിസ്കൗണ്ടിൽ, ഒന്നാന്തരം ഓഫർ!

500W സൗണ്ട്ബാർ ആമസോണിൽ വലിയ കിഴിവിൽ വാങ്ങിക്കാം. പ്രീമിയം ബ്ലാക്ക് നിറത്തിലുള്ള ബ്രാൻഡഡ് ഓഡിയോ സിസ്റ്റത്തിനാണ് ഇളവ്. Amazon ആണ് ഹോം തിയേറ്റർ സിസ്റ്റത്തിന് ഓഫർ അനുവദിച്ചിരിക്കുന്നത്. boAt Aavante Home Theatre Soundbar 78 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി ഞങ്ങൾ പറഞ്ഞുതരാം.

Digit.in Survey
✅ Thank you for completing the survey!

500W Home Theatre Soundbar Deal Price

44,990 രൂപയ്ക്കാണ് 500 വാട്ട് ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ പുറത്തിറക്കിയത്. 9,999 രൂപയ്ക്കാണ് ഇത് ഇപ്പോൾ വിൽക്കുന്നത്. 78 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് ആമസോൺ തരുന്നത്.

നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ കൂടുതൽ ഇളവ് നേടാം. ഇതിനായി എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൌണ്ടും ലഭ്യമാണ്. 485 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

500W Home Theatre Soundbar Deal Price

boAt Aavante Bar 3600/3500

തമ്പിംഗ് ബാസ്, ക്രിസ്റ്റൽ-ക്ലിയർ ഡയലോഗ്, സ്ലീക്ക് ഡിസൈനുള്ള ഓഡിയോ സിസ്റ്റമാണ് ആവാന്റേ ബാർ 3600. 500W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്ന സൗണ്ട്ബാർ ആണിത്.

ബോട്ട് സൗണ്ട് ബാറിൽ സിനിമകൾക്കും, സംഗീതത്തിനും, ഗെയിമിംഗിനും മികച്ച ബാസും ഓഡിയോ എക്സ്പീരിയൻസും ലഭ്യമാണ്. ഇത് കൂടാതെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച 5.1 ഹോം തിയറ്റർ ചോയിസ് കൂടിയാണിത്.

ഈ ഓഡിയോ സിസ്റ്റത്തിൽ ബോട്ട് സിഗ്നേച്ചർ സൗണ്ട് ഉള്ളതിനാൽ ശക്തമായ ഓഡിയോ അനുഭവവും ബാസ്-റിച്ച് ശബ്‌ദം ലഭിക്കുന്നു. സിനിമകൾക്കും സംഗീതത്തിനും ഗെയിമിംഗിനും അനുയോജ്യമായ 5.1-ചാനൽ സറൗണ്ട് സൗണ്ടാണ് ഇതിലുള്ളത്.

Also Read: Jio 84 Days Plans ചെലവേറിയതല്ല! എയർടെൽ 84 ദിവസ പ്ലാനിനേക്കാൾ ലാഭം, 448 രൂപയ്ക്ക്

നന്നായി സന്തുലിതമായ ശബ്‌ദത്തിനും തമ്പിംഗ് ബാസിനും വയർഡ് സബ്‌വൂഫറും സാറ്റലൈറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സബ് വൂഫർ 16.51 സെന്റി മീറ്റർ നീളമുള്ളതാണ്. പലതരം ഇക്യു മോഡുകളും ഇതിനുണ്ട്. നാല് ഇക്യു മോഡുകളാണ് ബോട്ട് അവന്റെ ബാർ 3600 സൌണ്ട്ബാറിലുള്ളത്. 3D റിമോട്ടിലെ ബാസ്, ട്രെബിൾ കൺട്രോൾ ബട്ടണുകൾ ഉപയോഗിച്ച് ഹോം തിയേറ്റർ എക്സ്പീരിയൻസ് ഭംഗിയായി ആസ്വദിക്കാം.

ഇതിൽ നിങ്ങൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷൻ ലഭ്യമാണ്. ബ്ലൂടൂത്ത് വി5.3 വേർഷനാണ് സൌണ്ട്ബാറിലുള്ളത്. AUX, USB, Optical, and HDMI (ARC) തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനും ഇതിൽ നൽകിയിരിക്കുന്നു.

മോഡൽ നമ്പർ: ആവന്റെ ബാർ 3600
സ്പീക്കർ ഔട്ട്‌പുട്ട് പവർ: 500W
ഓഡിയോ ഔട്ട്‌പുട്ട് മോഡ്: സറൗണ്ട്
മൗണ്ടിംഗ് തരം: ടാബ്‌ലെറ്റ് മൗണ്ട്
കണക്റ്റിവിറ്റി: ബ്ലൂടൂത്ത്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo