55 ഇഞ്ച് Sony BRAVIA 2 4K Ultra TV 55000 രൂപയ്ക്ക് താഴെ വിലയിൽ, അടിപൊളി ഓഫർ

Updated on 18-Jul-2025
HIGHLIGHTS

ആമസോണിൽ Sony BRAVIA 2 4K അൾട്രാ TV 45 ശതമാനം ഇളവിൽ വാങ്ങാം

55 ഇഞ്ച് വലിപ്പമുള്ള 4K അൾട്രാ HD റെസല്യൂഷൻ ഡിസ്പ്ലേയുണ്ട്

പകുതി വിലയോളം ഡിസ്കൌണ്ട് അനുവദിച്ചാണ് സോണി ബ്രാവിയ വിൽക്കുന്നത്

ആമസോണിൽ Sony BRAVIA 2 4K Ultra TV കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. പകുതി വിലയോളം ഡിസ്കൌണ്ട് അനുവദിച്ചാണ് സോണി ബ്രാവിയ വിൽക്കുന്നത്. 99,900 രൂപ വിലയാകുന്ന സ്മാർട് ടിവിയാണ്. എന്നാൽ ആമസോണിൽ 55000 രൂപയ്ക്കും താഴെ ടിവി സ്വന്തമാക്കാം.

Sony BRAVIA 2 4K Ultra TV ഓഫർ

ജൂലൈ 14-ന് ആമസോണിൽ പ്രൈം ഡേ സെയിൽ അവസാനിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പ്രൈം ഡേ സെയിലിൽ നിന്ന് ഓഫറുകൾ നിങ്ങൾ മിസ് ചെയ്തെങ്കിൽ വിഷമിക്കണ്ട. സാംസങ്ങിന്റെയും സോണിയുടെയും സ്മാർട് ടിവികൾക്ക് ഇപ്പോൾ വമ്പിച്ച കിഴിവ് അനുവദിച്ചിട്ടുണ്ട്.

ആമസോണിൽ Sony BRAVIA 2 4K അൾട്രാ TV 45 ശതമാനം ഇളവിൽ വാങ്ങാം. 54,990 രൂപയ്ക്കാണ് ഇപ്പോൾ ആമസോണിൽ Smart LED Google TV വിൽക്കുന്നത്. K-55S25B മോഡലിലുള്ള സോണി 55 ഇഞ്ച് ടിവിയാണിത്. ഇത് പരിമിതകാല ഓഫറാണെന്ന് ആമസോൺ തന്നെ പറയുന്നു.

ഓൾ ബാങ്ക് കാർഡുകളിലൂടെയും, എച്ച്ഡിഎഫ്സി കാർഡുകളിലൂടെയും കൂടുതൽ ലാഭം കണ്ടെത്താം. 500 രൂപ മുതൽ 1000 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടാണ് ആമസോൺ നൽകുന്നത്. 2,666 രൂപ വരെ ഇഎംഐ ഡീലും ലഭ്യമാണ്. 5,521 രൂപ വരെ പലിശ രഹിത ഇഎംഐയും സോണി ബ്രാവിയയ്ക്ക് ലഭിക്കും. ഇതിന് ആമസോണിൽ എക്സ്ചേഞ്ച് ഓഫറുമുണ്ട്.

Sony Smart LED Google TV: സ്പെസിഫിക്കേഷൻ

55 ഇഞ്ച് വലിപ്പമുള്ള 4K അൾട്രാ HD റെസല്യൂഷൻ ഡിസ്പ്ലേയുണ്ട്. 3840 x 2160 പിക്സൽ റെസല്യൂഷനുണ്ട്. LED ടെക്നോളജിയും, 50Hz നേറ്റീവ് പാനൽ റിഫ്രഷ് റേറ്റും കാഴ്ചക്കാർക്ക് മികച്ച കാഴ്ചാനുഭവം നൽകുന്നു. നേർത്ത ബെസൽ ഡിസൈനിലാണ് സോണി ബ്രാവിയ 2 Smart LED ഗൂഗിൾ ടിവി അവതരിപ്പിച്ചത്.

20W ഓഡിയോ ഔട്ട്പുട്ടുള്ള ഓപ്പൺ ബാഫിൾ സ്പീക്കറുകൾ സോണി ബ്രാവിയ എൽഇഡി ടിവിയിലുണ്ട്. ഡോൾബി ഓഡിയോ സപ്പോർട്ട് ഇതിനുണ്ട്.

സോണിയുടെ ശക്തമായ 4K പ്രോസസ്സർ X1 ആണ് ഇതിലുള്ളത്. ലൈവ് കളർ ടെക്നോളജി ഇതിൽ നൽകിയിരിക്കുന്നു. ഡൈനാമിക് കോൺട്രാസ്റ്റ് Enhancer നൽകിയിരിക്കുന്നതിനാൽ ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. പഴയ HD വീഡിയോകളും നിങ്ങൾക്ക് സോണി ബ്രാവിയ 2 വഴി 4K ക്വാളിറ്റിയിൽ കാണാനാകും. ഇതിൽ HDR10, HLG ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നുണ്ട്.

ആൻഡ്രോയിഡ് ടിവിയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ ടിവി ഒഎസ്സാണ് ഇതിലുള്ളത്. Apple HomeKit, ആപ്പിൾ എയർപ്ലേ ഉൾപ്പെടുന്ന ബിൽറ്റ്-ഇൻ ആപ്ലിക്കേഷനുകളുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ഒടിടി ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാം.

Also Read: 50MP ക്യാമറ, 5000 mAh പവർഫുൾ Motorola Edge സ്മാർട്ഫോൺ GOAT Sale ഓഫറിൽ!

3 HDMI പോർട്ടുകളും, 2 USB പോർട്ടുകളും സ്മാർട് ടിവിയിലുണ്ട്. Wi-Fi, ബ്ലൂടൂത്ത് 5.0, ഒരു LAN ഇൻപുട്ട് കണക്റ്റിവിറ്റി ഫീച്ചറുകൾ ലഭ്യമാണ്. സ്ലീപ്പ് ടൈമർ, ECO ഡാഷ്ബോർഡ് തുടങ്ങിയ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. X-Protection PRO സാങ്കേതികവിദ്യയുള്ളതിനാൽ, പൊടി, ഈർപ്പം, മിന്നൽ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും.

ഗൂഗിൾ ടിവി, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, കൂടാതെ മികച്ച ചിത്ര-ശബ്ദ നിലവാരമുള്ള ടിവികളാണ് സോണി ബ്രാവിയയുടേത്.

ബ്രാവിയ 2 ടിവികൾക്ക് Bravia 1-നെ അപേക്ഷിച്ച് മികച്ച ഗെയിമിംഗ് സൗകര്യമുണ്ട്. സാധാരണയായി മെച്ചപ്പെട്ട പ്രോസസ്സറുകൾ, മികച്ച പിക്ചർ ക്വളിറ്റി, Google TV പോലുള്ള പുതിയ ഫീച്ചറുകളുമുണ്ടാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :