വീട്ടിൽ അധികം പണം ചെലവാക്കാതെ ഹോം തിയേറ്റർ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം! ഡിസ്‌പ്ലേ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിച്ച QLED TV കൾ ആമസോണിൽ വിലക്കിഴിവിൽ ലഭ്യം. മികച്ച കളർ പ്രൊഡക്ഷനും ബ്രൈറ്റ്‌നസ്സുമുള്ള 50 ഇഞ്ച് ടെലിവിഷനുകൾക്കാണ് ഇളവ്. സ്മാർട്ട് ഫീച്ചറുകളും ഡോൾബി ഓഡിയോയും സപ്പോർട്ട് ചെയ്യുന്നതിനാൽ സിനിമാ തിയേറ്റർ ഫീൽ നിങ്ങളുടെ സ്വീകരണമുറിയിലേക്കും. ആകർഷകമായ ഇഎംഐ ഡീലുകളും ബാങ്ക് ഇളവുകളും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.
Surveyതോഷിബ, ഹൈസെൻസ്, കോടക് ബ്രാൻഡുകളുടെ അത്യാധുനിക സൗകര്യങ്ങളുള്ള ടിവികൾക്കാണ് ഇളവ്. 50 ഇഞ്ച് വലിപ്പമുള്ള ടിവികൾ പകുതി വിലയിൽ ആമസോണിൽ വിൽക്കുന്നു. പ്രീമിയം സ്മാർട്ട് ടിവികൾക്കായുള്ള ഓഫർ വിവരങ്ങൾ അറിയാം.
Toshiba 50 Inches 4K Ultra HD Smart QLED TV
49,999 രൂപയ്ക്കാണ് തോഷിബയുടെ 50 ഇഞ്ച് ടെലിവിഷൻ ഇന്ത്യയിൽ പുറത്തിറക്കിയത്. Dolby Atmos സപ്പോർട്ടുള്ള തോഷിബയുടെ 50M450RP മോഡൽ നമ്പരിലുള്ള ടിവിയാണിത്.
ആമസോണിൽ ഇതിന് 28,499 രൂപയാണ് വില. HDFC ബാങ്ക് കാർഡുകളിലൂടെ 2500 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ 26000 രൂപ റേഞ്ചിൽ ടിവി സ്വന്തമാക്കാം. 1,002 രൂപയുടെ ഇഎംഐ ഓഫറും ആമസോണിലുണ്ട്. 2025 ൽ വിപണിയിൽ എത്തിച്ച ടിവിയാണിത്. താങ്ങാവുന്ന വിലയിൽ 4കെ റെസല്യൂഷൻ സ്മാർട്ട് ക്യുഎൽഇഡി ടിവി അന്വേഷിക്കുന്നവർക്ക് പരിമിതകാലത്തേക്കുള്ള ആമസോൺ ഓഫർ പ്രയോജനപ്പെടുത്താം.
എൽഇഡി ടിവികളേക്കാൾ കോടിക്കണക്കിന് ക്ലാരിറ്റി കൂടുതലുള്ള ടെലിവിഷനുകളാണ് ക്യുഎൽഇഡി. REGZA Engine ZR ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യ മികച്ച ശബ്ദാനുഭവം ഉറപ്പാക്കുന്നു. ഗൂഗിൾ ടിവി (Google TV) പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവർത്തിക്കുന്നത്.
Kodak Matrix Series UHD 4K QLED Google TV
അടുത്തത് കൊടക്കിന്റെ സ്മാർട്ട് ടിവിയാണ്. 40,999 രൂപയ്ക്കാണ് 50ST5015 മോഡലിലുള്ള സ്മാർട്ട് ടിവി ഇന്ത്യയിൽ പുറത്തിറക്കിയത്. 25,999 രൂപയ്ക്ക് കൊടക് ടിവി ആമസോണിൽ ലഭ്യമാണ്. 2500 രൂപയുടെ ബാങ്ക് കിഴിവ് കൂടി ചേർത്താൽ യുഎച്ച്ഡി 4കെ ക്യുഎൽഇഡി ടെലിവിഷൻ 23000 രൂപയ്ക്ക് വാങ്ങിക്കാം. 914 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.
സാധാരണ ടിവികളേക്കാൾ തെളിച്ചമുള്ളതും കൂടുതൽ കളറുള്ളതുമായ 50 ഇഞ്ച് ടിവിയാണിത്. കൊടക് മാട്രിക്സ് സീരീസ് 4കെ ടെലിവിഷന് 50W ഔട്ട്പുട്ട് ഓഡിയോയും ഡോൾബി സപ്പോർട്ടും വരുന്നു. ഏറ്റവും പുതിയ ഗൂഗിൾ ടിവി ഇന്റർഫേസിലാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.
Hisense 50 Inches 4K Ultra HD Smart QLED TV
അടുത്തത് ഹൈസെൻസ് ബ്രാൻഡിൽ നിന്നുള്ള ടെലിവിഷനാണ്. 50 ഇഞ്ചിന്റെ ടിവിയ്ക്ക് വിപണിയിൽ 59,999 രൂപയാണ് വില. എന്നാൽ ആമസോണിൽ 47 ശതമാനം ഇളവിലൂടെ ഹിസെൻസ് 50E75Q 4K Ultra HD ടിവി 31,999 രൂപയ്ക്ക് ലഭിക്കുന്നു.
തൽക്കാലം ആമസോൺ ബാങ്ക് ഓഫറൊന്നും അനുവദിച്ചിട്ടില്ല. എന്നാലും 1,125 രൂപയുടെ ഇഎംഐയിലൂടെ സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
Dolby Vision IQ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഹിസെൻസ് ടെലിവിഷനാണിത്. മിക്ക മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുള്ള Built-in Subwoofer ബേസ് ഹിസെൻസ് ഈ 50 ഇഞ്ചിന്റെ ടിവിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. VIDAA OS ആണ് ടെലിവിഷനിലെ സോഫ്റ്റ് വെയർ.
Also Read: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile