qled smart tv deepavali super deal
വീട്ടിലേക്ക് പുതിയൊരു സ്മാർട് ടിവി അന്വേഷിക്കുകയാണോ? അതും കിടിലൻ വിഷ്വൽ എക്സ്പീരിയൻസ് തരുന്ന ടെലിവിഷൻ. എങ്കിൽ 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോൺ Great Indian Festival 2025 പ്രമാണിച്ചാണ് ഓഫർ. ആമസോൺ ദീപാവലി സൂപ്പർ ഡീലുകളിലൂടെ ഇവ കൂടുതൽ ഇളവിൽ സ്വന്തമാക്കാം.
43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് ക്യുഎൽഇഡി സാംസങ് TV നിങ്ങൾക്ക് ഓഫറിൽ വാങ്ങാം. 34 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഇതിന് അനുവദിച്ചിരിക്കുന്നു. ആക്സിസ്, ഐഡിഎഫ്സി കാർഡുകൾ വഴി നിങ്ങൾക്ക് 500 രൂപ മുതൽ 1250 രൂപ വരെ ഡിസ്കൌണ്ട് നേടാം.
QA43QEF1AULXL മോഡൽ Samsung വിഷൻ എഐ 4കെ അൾട്രാ ടിവി കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 33,490 രൂപയാണ് ആമസോണിലെ വില. നോ-കോസ്റ്റ് ഇഎംഐ ഡീൽ ലഭിക്കില്ലെങ്കിലും ആമസോൺ ഇഎംഐ ഓപ്ഷൻ തരുന്നു. 50000 രൂപയ്ക്ക് മുകളിലാകുന്ന 43 ഇഞ്ച് സാംസങ് സ്മാർട് ടിവി ഇത്രയും കുറഞ്ഞ വിലയ്ക്ക് വളരെ സ്പെഷ്യലായ ഓഫറാണ്.
Q4 AI പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. 20 W സൌണ്ട് ഔട്ട്പുട്ട് ടിവിയ്ക്ക് ലഭിക്കുന്നു.
35,990 രൂപ വിപണി വിലയുള്ള ടിസിഎൽ ഗൂഗിൾ ടിവിയാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് 57 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നു. 15490 രൂപയ്ക്ക് ടിസിഎൽ 40 ഇഞ്ച് ടിവി വാങ്ങാം. ആക്സിസ്, IDFC FIRST ബാങ്ക് കാർഡുകളിലൂടെ 1250 രൂപ മുതൽ 1500 രൂപ വരെ കിഴിവ് ലഭിക്കും.
ഇങ്ങനെ 43 ഇഞ്ച് 40V5C മോഡൽ ടിവി 14000 രൂപയ്ക്ക് താഴെ വാങ്ങാം. ടിസിഎൽ V5C സീരീസ് ഫുൾ എച്ച്ഡി സ്മാർട് ക്യുഎൽഇഡി ടിവി 751 രൂപയുടെ ഇഎംഐ ഓപ്ഷനിലും പർച്ചേസ് ചെയ്യാം.
ഈ സ്മാർട് ടിവിയ്ക്ക് എഫ്എച്ച്ഡി ക്യുഎൽഇഡി ഡിസ്പ്ലേയുണ്ട്. 60 Hertz റിഫ്രെഷ് റേറ്റ് ഈ ടിവി സ്ക്രീനിന് നേടാം.
അടുത്തതും സ്റ്റൈലിഷ് ഡിസൈനുള്ള വിഡബ്ലു സ്മാർട് ടിവിയ്ക്കുള്ള ഡീലാണ്. 43 ഇഞ്ച് വലിപ്പമുള്ള ടെലിവിഷനാണിത്. 49,999 രൂപയാണ് VW 4കെ അൾട്രാ എച്ച്ഡി സ്മാർട് ടിവിയുടെ റീട്ടെയിൽ വില. ആമസോൺ ഇതിന് 66 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ, 16999 രൂപയ്ക്ക് വിൽക്കുന്നു.
ഇതിനും 1250 രൂപ മുതൽ 3000 രൂപ വരെയുള്ള ബാങ്ക് ഇളവ് ലഭിക്കും. ഇങ്ങനെ VW 4K അൾട്രാ ടിവി 15000 രൂപയ്ക്ക് വീട്ടിൽ ഡെലിവറി ചെയ്യപ്പെടുന്നു.
VW43GQ1 മോഡൽ VW ക്യുഎൽഇഡി Google ടിവിയാണിത്. ബ്യൂടൂത്ത് 5.0 സപ്പോർട്ട്, DTS വിർച്വൽ സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ജിഎസ്ടി നിരക്കിലാണ് ഈ ടിവികൾ വിൽക്കുന്നത്. 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
ALSO READ: Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ