Vodafone Idea Data Booster Plan: ദിവസവും 1GB, ഒരു മാസത്തേക്ക്! Vodafone Idea ഡാറ്റ ബൂസ്റ്റർ

Updated on 20-Oct-2023
HIGHLIGHTS

വൊഡാഫോൺ ഐഡിയ ഒരു പുത്തൻ ഡാറ്റ ബൂസ്റ്റർ പ്ലാൻ അവതരിപ്പിച്ചു

181 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്

ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ

എല്ലാ ടെലിക്കോം കമ്പനികളും ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ഡാറ്റയ്ക്കാണ്. ഡാറ്റ തികയാതെ വരുമ്പോൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും കമ്പനികൾ അ‌വതരിപ്പിച്ചിട്ടുണ്ട്. Vodafone Idea ഡാറ്റ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതിൽ ഒട്ടും പിന്നിലല്ല. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി വിഐ നൽകുന്നു. അ‌ത്യാവശ്യക്കാർക്കായി നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും വിഐ അ‌വതരിപ്പിച്ചിരിക്കുന്നു.

Vodafone Idea 181 രൂപയുടെ ബൂസ്റ്റർ പ്ലാൻ

30 ദിവസവും ഡാറ്റ ലഭ്യമാക്കുന്ന 181 രൂപയുടെ ഒരു പ്ലാനും ഉൾപ്പെടുന്നു. ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 181 രൂപയുടെ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

എല്ലാ ദിവസവും 1GB ഡാറ്റയാണ് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തേക്ക് ഇത്തരത്തിൽ 1GB ഡാറ്റ വീതം ലഭ്യമാകും. വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

ഡാറ്റ ബൂസ്റ്റർ പ്ലാനുമായി Vodafone Idea

ഡാറ്റ ബൂസ്റ്റർ പ്ലാൻ ആയതിനാൽ തന്നെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ വിഐ പ്ലാനിൽ പ്രതീക്ഷിക്കേണ്ടതില്ല. അ‌ധിക ഡാറ്റ ആവശ്യമുള്ളവർക്ക് ആശ്രയിക്കാവുന്ന മറ്റ് പ്ലാനുകളും വിഐ പുറത്തിറക്കിയിട്ടുണ്ട്. വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ വൗച്ചർ 17 രൂപയ്ക്ക് വരുന്നു. ഒരു ദിവസത്തേക്ക് രാത്രിമുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

രാത്രിയിലെ അ‌ത്യാവശ്യ ഉപയോഗത്തിനിടെ ഡാറ്റ തീർന്നാൽ 17 രൂപയുടെ പ്ലാൻ ഉപയോഗിക്കാം. ഇതു കഴിഞ്ഞാൽ തൊട്ടടുത്ത് ലഭ്യമാകുന്ന ഡാറ്റ ബൂസ്റ്റർ പ്ലാൻ 19 രൂപയുടേത് ആണ്. 24 മണിക്കൂർ വാലിഡിറ്റിയിൽ ആകെ 1GB ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുക.

കൂടുതൽ വായിക്കൂ: Amazon GIF 2023: Oneplus ഫോണുകൾക്ക് Amazon സെയിലിൽ മികച്ച ഓഫർ

ഒടിടി ആനുകൂല്യങ്ങൾ സഹിതം ലഭ്യമാകുന്ന ഡാറ്റ പ്ലാനുകളും വിഐ അ‌വതരിപ്പിച്ചിട്ടുണ്ട്. 82 രൂപയുടെ വിഐ ഡാറ്റ പ്ലാൻ അ‌ത്തരത്തിൽ ഒന്നാണ്. 4GB ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയും 82 രൂപയുടെ ഡാറ്റ വൗച്ചറിൽ ഉണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ സോണിലിവ് മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും.

Connect On :