New Plan: ഇനിയൊരു തിരിച്ചുവരവോ? Vodafone Idea വരിക്കാർക്കായി ഇതാ ഒരു Cinema ഓഫർ

HIGHLIGHTS

Vodafone Idea ഇതാ സിനിമ ആവേശം നിറച്ച് പുതിയ പ്ലാനുമായി എത്തി

VI അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനിന് 200 രൂപയിലും താഴെയാണ് വില

15-ലധികം ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കും

New Plan: ഇനിയൊരു തിരിച്ചുവരവോ? Vodafone Idea വരിക്കാർക്കായി ഇതാ ഒരു Cinema ഓഫർ

Vodafone Idea ഇതാ സിനിമ ആവേശം നിറച്ച് പുതിയ പ്ലാനുമായി എത്തി. നഷ്ടക്കണക്കിൽ കിതയ്ക്കുന്ന ടെലികോം കമ്പനി തിരിച്ചുവരവിനായി പരിശ്രമിക്കുകയാണ്. താരിഫ് കൂട്ടിയത് കമ്പനിയ്ക്ക് വിനയായി. പോരാഞ്ഞിട്ട് 5ജി കണക്റ്റിവിറ്റിയും ഇതുവരെയും VI അവതരിപ്പിച്ചിട്ടില്ല.

Digit.in Survey
✅ Thank you for completing the survey!

Vodafone Idea പുതിയ പ്ലാൻ

ഇപ്പോഴിതാ കമ്പനി നിരക്ക് കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ വരിക്കാരെ കൈയിലെടുക്കാനുള്ള ടെലികോം കമ്പനിയുടെ പുതിയ തന്ത്രമാണിത്. വിഐ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനിന് 200 രൂപയിലും താഴെയാണ് വില. (റീചാർജ് ചെയ്യാം ഈസിയായി ഇതാ ലിങ്ക്.)

vodafone,vodafone idea latest news,vodafone idea news today,vodafone idea update,

15-ലധികം ഒടിടികളുമായി Vodafone Idea

175 രൂപ വിലയാണ് പുതിയ പ്ലാനിൽ വോഡഫോൺ ഐഡിയ ഈടാക്കുന്നത്. ഇത് വിഐയുടെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. 15-ലധികം ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കും. 350 ലൈവ് ടിവി ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്.

175 രൂപ പ്ലാനിലെ ബേസിക് ആനുകൂല്യങ്ങൾ

ഒടിടി സ്ട്രീമിങ്ങിന് വേണ്ടി മാത്രമുള്ള പ്ലാനല്ല ഇത്. ഈ വിഐ പ്ലാനിൽ 10GB മൊബൈൽ ഡാറ്റ ഉൾപ്പെടുന്നു. ഇത് നിങ്ങൾക്ക് വീഡിയോ കാണാനും ഡൌൺലോഡിങ്ങിനുമുള്ള ആവശ്യമായ ഡാറ്റ തരുന്നു. ഇതിന് പുറമെയാണ് ആകർഷകമായ ഒടിടികളും ഇതിലുണ്ട്.

17 OTT ആപ്പുകൾ

വിഐ മൂവീസ് & TV ആപ്പ് വഴി നിങ്ങൾക്ക് ഒടിടി ആപ്പുകളിലേക്ക് ആക്സസ് നേടാം. ഇങ്ങനെ 17 OTT ആപ്പുകളാണ് ലഭിക്കുക. സോണിലിവ്, മനോരമ മാക്സ്, സീ5 ഒടിടികൾ ഇതിലുണ്ട്. ഇവയെല്ലാം മലയാളസിനിമകൾ കൂടുതൽ ഉൾപ്പെടുത്തുന്ന ഒടിടി പ്ലാറ്റ്ഫോമുകളാണ്.

ഇതിന് പുറമെ FanCode, PlayFlix തുടങ്ങിയവയുടെ ആക്സസും ലഭിക്കുന്നതാണ്. ഒടിടിയ്ക്ക് പുറമെ 350 തത്സമയ ടിവി ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.

വോഡഫോൺ ഐഡിയ പ്ലാൻ വെറും 175 രൂപ മാത്രമാണ്. കോൾ ആവശ്യങ്ങൾക്കല്ലാതെ ഡാറ്റയ്ക്കായി മാത്രം വിഐ ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. കാരണം മികച്ച ഒടിടികളും, വീഡിയോ സ്ട്രീമിങ്ങിന് ഡാറ്റയും ഇതിലുണ്ട്. ഈ രണ്ട് ആനുകൂല്യങ്ങളും ഒറ്റ പ്ലാനിലുണ്ട് എന്നതാണ് നേട്ടം.

Read More: BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും

പ്രീപെയ്ഡ് പ്ലാൻ സിനിമകളും ടിവി ഷോകളും ലൈവ് സ്പോർട്സും കാണേണ്ടവർക്ക് പ്ലാൻ വിനിയോഗിക്കാം. വിനോദവും ഡാറ്റയും ഒരുമിച്ച് ചേർക്കുന്നതിലൂടെ വരിക്കാർക്കും അത് കൂടുതൽ സൌകര്യപ്രദമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo