Vi Free Data Offer: സിം മാറ്റാതിരിക്കാൻ പുതിയ തുറുപ്പുചീട്ട്! ഇടവിട്ട് ഇടവിട്ട് Vodafone Idea ഡാറ്റ തരും

Updated on 28-May-2024
HIGHLIGHTS

Vodafone Idea ഫ്രീയായി 130GB സൗജന്യ ഡാറ്റ ഓഫർ ചെയ്യുന്നു

വിഐയുടെ ഗ്യാരണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ഓഫർ

13 ഘട്ടങ്ങളിലായി Vi Free ഡാറ്റ ലഭിക്കും

Free Data ഓഫറുമായി Vodafone Idea (Vi). ഇന്ത്യയിലെ വരിക്കാർക്ക് സൗജന്യ ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനാണ് വിഐ തരുന്നത്. വിഐ ഇപ്പോൾ ഫ്രീയായി 130GB സൗജന്യ ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്.

Vodafone Idea ഫ്രീ- ഡാറ്റ ഓഫർ

വിഐയുടെ ഗ്യാരണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ഓഫർ. 5G കണക്റ്റിവിറ്റിയ്ക്ക് ആക്ടിവേറ്റ് ചെയ്തിരിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 4G ഫോണുള്ളവർക്കും ഈ Vi ഫ്രീ ഡാറ്റ ഓഫർ ലഭിക്കുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ടത് പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഈ ഓഫർ.

ഘട്ടം ഘട്ടമായി Vodafone Idea ഓഫർ

ഒറ്റത്തവണയായിട്ട് ഈ ഡാറ്റ ഓഫർ ലഭിക്കുന്നില്ല. പ്രീ-പെയ്ഡ് വരിക്കാർക്ക് 13 ഘട്ടങ്ങളിലായി വിഐ ഡാറ്റ ലഭിക്കും. ഓരോ ഘട്ടവും ടെലികോം കമ്പനി 10GB സൗജന്യ ഡാറ്റ നൽകുന്നു. 28 ദിവസതതേക്കാണ് വിഐയുടെ ഓരോ ഘട്ടത്തിലുള്ള ഓഫറും. ഈ കാലവധിയ്ക്ക് ശേഷം അടുത്ത ഘട്ടമായി സൌജന്യ ഡാറ്റ ക്രെഡിറ്റാകും.

Vodafone Idea ഓഫർ

ഫ്രീ ഡാറ്റ ഓഫറിനുള്ള നിബന്ധനകൾ

നിങ്ങൾ ഓർക്കേണ്ടത് ഇതൊരു പരിമിതകാല ഓഫറാണ്. മെയ് 25 മുതൽ ജൂൺ 14 അർധരാത്രി വരെയായിരിക്കും ഓഫർ കാലയളവ്. ആക്ടീവ് പ്ലാനിലെ ഡാറ്റ ക്വാട്ട കഴിഞ്ഞ ശേഷമാണ് ഫ്രീഡാറ്റ ഉപയോഗിക്കാനാകുന്നത്.

Read More: Latest OTT Release: Prithviraj കരിയർ ബെസ്റ്റ് ചിത്രം Aadujeevitham ഈ മാസം ഒടിടിയിൽ!

വിഐ ഫ്രീ ഡാറ്റ ഓഫർ പൂർണമായി ലഭിക്കണമെങ്കിൽ നിങ്ങൾ സിം പോർട്ട് ചെയ്യരുത്. വരിക്കാർ പോസ്റ്റ്‌പെയ്ഡിലേക്കും സിം മാറ്റം ചെയ്യരുത്. ചില സംസ്ഥാനങ്ങളിൽ ഈ സൌജന്യ ഡാറ്റ ലഭിക്കുന്നില്ല. കർണാടക, ആന്ധ്രാപ്രദേശ് എന്നീ രണ്ട് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും 130GB ഡാറ്റ ലഭിക്കില്ല. മധ്യപ്രദേശ്, അസം, നോർത്ത് ഈസ്റ്റ്, ഒറീസ സർക്കിളുകളിലും ലഭ്യമല്ല.

വിഐ ഡാറ്റ ഓഫർ ലഭിക്കുന്നതിന്…

ഇതിനായി വരിക്കാർ 121199 അല്ലെങ്കിൽ 199199# നമ്പർ ഡയൽ ചെയ്യുക. ഇതിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഓഫർ ക്ലെയിം ചെയ്യാനാകും. ശേഷം നിങ്ങൾക്ക് ഒരു കൺഫമേഷൻ മെസേജ് ലഭിക്കും. വിഐ ഓഫർ ചെയ്യുന്ന അധിക ഡാറ്റ ക്രെഡിറ്റ് ആയോ എന്നും പരിശോധിക്കാം. ഇതിനായി *199# എന്ന നമ്പറിൽ ഡയൽ ചെയ്യുക. ശ്രദ്ധിക്കുക, മേൽപ്പറഞ്ഞ സർക്കിളുകളിലുള്ള വരിക്കാരല്ല നിങ്ങളെങ്കിൽ ഈ ഓഫർ കിട്ടും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :