Vodafone Idea New Plan: Unlimited കോളിങ്ങിന് മാത്രമായി Jio, എയർടെലിന് ശേഷം VI Special പ്ലാനുമെത്തി

HIGHLIGHTS

ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ഇനി വിലക്കുറവിൽ പ്ലാനുകൾ ലഭിക്കും

വോയിസ് കോളുകളും SMS-ഉം മാത്രം ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജാണിത്

ട്രായിയുടെ ഉത്തരവിന് Vodafone Idea കമ്പനിയും പുതിയ പ്ലാനിറക്കി

Vodafone Idea New Plan: Unlimited കോളിങ്ങിന് മാത്രമായി Jio, എയർടെലിന് ശേഷം VI Special പ്ലാനുമെത്തി

ട്രായിയുടെ ഉത്തരവിന് Vodafone Idea കമ്പനിയും ഇറക്കി പുത്തൻ പ്ലാൻ. വോയിസ് കോളുകളും SMS-ഉം മാത്രം ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജാണിവ. ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ഇനി വിലക്കുറവിൽ പ്ലാനുകൾ ലഭിക്കും. ഇതിനായാണ് ടെലികോം അതോറിറ്റി കമ്പനികളോട് വോയിസ് കോൾ മാത്രമുള്ള പ്ലാനുകൾ കൊണ്ടുവരാൻ നിർദേശിച്ചത്.

Digit.in Survey
✅ Thank you for completing the survey!

Vodafone Idea New Plan

എയർടെലും, ജിയോയും തമ്മിൽ പറഞ്ഞവച്ച പോലെയാണ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇരുവരും 84 ദിവസവും, 365 ദിവസവും വാലിഡിറ്റിയുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചത്. എന്നാൽ വിഐ Voice Only Plan ഇവയിൽ നിന്നും വ്യത്യസ്തമാണ്. ദീർഘകാല വാലിഡിറ്റിയുള്ള പാക്കേജ് തന്നെയാണ് Vi നൽകുന്നത്.

ബേസിക് ഫോണുകൾ ഉപയോഗിക്കുന്നതിൽ നിരവധി ആളുകൾ വിഐ സിം ഉപയോഗിക്കുന്നവരാണ്. ഇങ്ങനെയുള്ളവർക്ക് കുറേ നാളത്തേക്ക് ഇനി റീചാർജ് ചെയ്യണ്ട ആവശ്യമില്ല. തുച്ഛ വിലയ്ക്ക് ഈ വോയിസ്- എസ്എംഎസ് പ്ലാൻ എടുത്താൽ മതി.

Vodafone Idea വോയിസ് കോൾ പ്ലാൻ

ഈ വോഡഫോൺ ഐഡിയ പ്ലാനിന് 1,460 രൂപയാണ് ചെലവാകുന്നത്. പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് Vi പുതിയ പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്. 270 ദിവസമാണ് പ്ലാനിന് വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു.

Vodafone idea Rs 1,460
Vodafone idea Rs 1,460

1,460 രൂപ പ്രീപെയ്ഡ് പ്ലാനിൽ വേറെ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ വാലിഡിറ്റിയാകട്ടെ 365 ദിവസത്തിലും കുറവാണ്. ഇത് തീർച്ചയായും ഒരു വാർഷിക പ്ലാനല്ല. ഏകദേശം 9 മാസമാണ് വാലിഡിറ്റി. എന്നാൽ 365 ദിവസത്തിൽ നിന്ന് 95 ദിവസം ഇതിൽ കുറവുണ്ട്. എങ്കിലും നീണ്ട കാലത്തേക്കുള്ള മികച്ച ചോയിസ് തന്നെയാണ്. പ്രത്യേകിച്ച് മാർച്ചിൽ കമ്പനി 5G പൂർത്തിയാക്കാനിരിക്കുന്ന സന്ദർഭത്തിൽ.

കോളിങ്ങിന് പ്ലാനെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

വിഐ തൽക്കാലം ഒരേയൊരു വോയിസ് കോൾ പ്ലാൻ മാത്രമാണ് പ്രഖ്യാപിച്ചത്. എന്നാൽ വോഡഫോൺ ഐഡിയയിൽ നെറ്റ് കുറച്ചു, കോളിങ് മികച്ചതുമായ പാക്കേജുകൾ വേറെയുണ്ട്.

കുറഞ്ഞ വാലിഡിറ്റിയിൽ വളരെ ചെറിയ പൈസയ്ക്കാണ് ഈ പ്ലാനുകൾ വരുന്നത്. 15, 18, 20, 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണിവ. ഇതിൽ ഒന്നാമത്തേത് 99 രൂപയുടെ പ്ലാനാണ്. 15 ദിവസത്തെ വാലിഡിറ്റി കിട്ടും. 128 രൂപ പ്ലാനിൽ 18 ദിവസവും, 138 രൂപ പ്ലാനിൽ 20 ദിവസവും വാലിഡിറ്റി വരുന്നു. 198 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത്.

Also Read: Voice Call Plan വേണം, ടെലികോം വകുപ്പ് പറഞ്ഞപ്പോൾ Jio-യും ഇറക്കി 2 പുത്തൻ പ്ലാനുകൾ

കുറഞ്ഞ ഡാറ്റയും മികച്ച ടൊക്ക് ടൈമുമുള്ള പാക്കേജുകളാണിവ. ചിലത് രാത്രിയിലേക്ക് മാത്രമായി ലഭിക്കുന്ന പ്ലാനുകളുമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo