Jio Unlimited 5G Plan
Jio Unlimited 5G Plan: കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് ഓഫറുകൾ ആസ്വദിക്കാൻ ഒരു പ്രീ-പെയ്ഡ് പ്ലാൻ പറഞ്ഞുതരട്ടെ. സാധാരണ അൺലിമിറ്റഡ് 5ജി വേണമെങ്കിൽ, 2ജിബി ഡാറ്റ പ്ലാനുകളിൽ റീചാർജ് ചെയ്യേണ്ടതുണ്ട്. എന്നാൽ ജിയോയുടെ ഈ പാക്കേജിന് 1ജിബി ഡാറ്റ പ്ലാൻ മതി. എന്നാലോ, ഇതിലൂടെ അൺലിമിറ്റഡായി 5ജി ആസ്വദിക്കാം. എങ്ങനെയെന്നോ?
ഇത് സാധാരണ ജിയോ പ്ലാനിൽ നിന്ന് വ്യത്യസ്തമാണ്. 101 രൂപ വിലയുള്ള ഡാറ്റാ ആഡ്-ഓൺ വൗച്ചറാണിത്. പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. ഈ വൌച്ചർ ആക്ടീവാക്കാൻ, നിങ്ങളുടെ ബേസ് പ്ലാനിനൊപ്പം റീചാർജ് ചെയ്യേണ്ടത്.
പ്രതിദിനം 1GB അല്ലെങ്കിൽ 1.5GB ഡാറ്റാ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഇതിൽ റീചാർജ് ചെയ്യാം. അതായത് 1ജിബിയുടെ ചെറിയ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5ജി വൌച്ചർ റീചാർജിലൂടെ നേടാം.
ഈ ജിയോ പ്ലാനിൽ നിങ്ങൾക്ക് ട്രൂ 5G കവറേജ് ലഭിക്കും. 5G പിന്തുണയുള്ള ഫോൺ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ഡാറ്റ സ്വന്തമാക്കാം.
5G പിന്തുണയ്ക്കാത്ത സാഹചര്യങ്ങളിൽ 6GB ഹൈ-സ്പീഡ് 4G ഡാറ്റ ലഭിക്കും. 6GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 64kbps ആയി കുറയുന്നു.
ഈ പ്ലാനിന് പ്രത്യേക വാലിഡിറ്റിയൊന്നും ജിയോ പറഞ്ഞിട്ടില്ല. പ്ലാനിനൊപ്പം തെരഞ്ഞെടുത്ത ആക്റ്റീവ് ബേസ് പ്ലാനിന്റെ വാലിഡിറ്റിയാണ് ഇതിനുമുള്ളത്. അത് മാസ പ്ലാനാണെങ്കിലും 84 ദിവസത്തെ പ്ലാനാണെങ്കിലും പ്രശ്നമില്ല.
പ്രതിദിനം 2GB ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുള്ളവർക്ക് 101 രൂപയുടെ അൺലിമിറ്റഡ് 5G ഡാറ്റ ആവശ്യമില്ല. പ്രതിദിനം 1ജിബി മുതലും 1.5ജിബിയും ഡാറ്റയുടെ പാക്കേജുള്ളവർക്ക് ഈ വൌച്ചർ പ്രയോജനകരമാകും. 5G ഡാറ്റ ആവശ്യമുള്ളവർക്ക് ഇത് അനുയോജ്യമായ വൌച്ചറാണ്. ഇതിൽ ജിയോ 4ജി ഡാറ്റയും ബാക്കപ്പായി തരുന്നു.
ജിയോ വെബ്സൈറ്റ് വഴിയോ, മൈ ജിയോ ആപ്പ് വഴിയോ റീചാർജ് ചെയ്യാം. ഗൂഗിൾപേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും റീചാർജ് സാധിക്കും. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ജിയോ ട്രൂ 5G ലഭിക്കുന്ന വേറെയും വൌച്ചർ ഓപ്ഷനുകൾ അംബാനിയുടെ ടെലികോം കമ്പനി തരുന്നുണ്ട്. 51 രൂപയ്ക്കും ജിയോയിൽ നിന്ന് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. ഈ പ്ലാനിന് പ്രത്യേക വാലിഡിറ്റിയില്ല. ബേസ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് ഇതിലുമുള്ളത്. പ്രതിദിനം 1.5GB ഡാറ്റാ പരിധിയുള്ള പ്ലാനുകളാണ് ബേസ് പാക്കേജായി തെരഞ്ഞെടുക്കേണ്ടത്.
Also Read: First Sale: 50MP Sony ക്യാമറ, Snapdragon പ്രോസസറുള്ള Moto g96 5G ഇപ്പോൾ 179999 രൂപയിൽ…