reliance jio plans offer free jiohotstar
Reliance Jio വരിക്കാർക്ക് IPL ആസ്വദിക്കാനുള്ള Free ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ നിരവധിയാണ്. മുഖ്യമായും 4 പ്രീ-പെയ്ഡ് പ്ലാനുകളിലാണ് ജിയോഹോട്ട്സ്റ്റാർ കൂടി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ രണ്ടെണ്ണം 400 രൂപയ്ക്കും താഴെയാണ്. എന്താ വിശ്വാസമായില്ലേ?
Mukesh Ambani-യുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇന്ത്യയിലെ ടോപ് ടെലികോം ഓപ്പറേറ്ററാണ്. ഏറ്റവും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയതും ടെലികോം മേഖയിലെ ഈ പുതിയ കമ്പനി തന്നെയാണ്. എയർടെലും ബിഎസ്എൻഎല്ലും വോഡഫോണും ഐഡിയയും അരങ്ങുവാണ മേഖലയിലെ തീരെ ചെറുപ്പക്കാരനാണ് ജിയോ. എന്നാലും വരിക്കാരുടെ കാര്യത്തിൽ ജിയോയാണ് ഒന്നാം സ്ഥാനത്ത്.
ഇപ്പോഴിതാ IPL 2025 Streaming ഫ്രീയായി കാണാനും ജിയോ അവസരമൊരുക്കുന്നു.
400 രൂപയ്ക്ക് താഴെ 2 പ്രീ-പെയ്ഡ് പ്ലാനുകളിൽ ഫ്രീ ഹോട്ട്സ്റ്റാർ ലഭിക്കും. 299 രൂപയുടെയും, 349 രൂപയുടെയും പ്ലാനുകളാണിവ. ഇതിൽ 299 രൂപ പ്ലാനിൽ ഫ്രീ ജിയോഹോട്ട്സ്റ്റാർ വേണമെങ്കിൽ സമയപരിധിയുണ്ട്. ഏപ്രിൽ 30 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ജിയോഹോട്ട്സ്റ്റാർ ലഭ്യമാകുക.
ഈ പ്ലാൻ 28 ദിവസം വാലിഡിറ്റിയോടെ പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ തരുന്നു. ഇതിന് പുറമെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്. എന്നുവച്ചാൽ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെയാണ് കോളിങ് സംവിധാനം. അതും പരിധിയില്ലാതെ എത്ര വേണമെങ്കിലും കോൾ ചെയ്യാം. ഇതിൽ ദിവസേ 100 സൗജന്യ എസ്എംഎസും അനുവദിച്ചിട്ടുണ്ട്.
299 രൂപയ്ക്ക് പ്രീ-പെയ്ഡ് ആനുകൂല്യങ്ങൾ മാത്രമല്ല, ജിയോഹോട്ട്സ്റ്റാറുമുണ്ട്. 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കാം. ജിയോടിവി, ജിയോക്ലൗഡ് എന്നീ കോംപ്ലിമെന്ററി ഓഫറുകളും ഉൾപ്പെടുന്നു.
അടുത്തത് 349 രൂപയുടെ ജിയോ റീചാർജ് പ്ലാനാണ്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റയുണ്ട്. പോരാഞ്ഞിട്ട് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും നൽകുന്നു. 28 ദിവസമാണ് പ്ലാനിന് ലഭിക്കുന്ന വാലിഡിറ്റി. 100 എസ്എംഎസ് പ്രതിദിനം നേടാം.
90 ദിവസത്തേക്ക് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ലഭിക്കും. ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan