Jio ബെസ്റ്റ് ബജറ്റ് പ്ലാൻ
Reliance Jio വരിക്കാർക്ക് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ ഏതാണെന്ന് ഞങ്ങൾ പറഞ്ഞുതരാം. ഇതിൽ നിങ്ങൾക്ക് ദിവസച്ചെലവ് വെറും 7 രൂപ മാത്രമാണ്. ഇതിൽ Unlimited കോളുകളും ഡാറ്റയും സ്വകാര്യ ടെലികോം തരുന്നു. 230 രൂപയിലും താഴെ മാത്രം വിലയാകുന്ന പ്ലാനെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകില്ല. എന്നാൽ ഈ പ്രീ പെയ്ഡ് പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
റീചാർജ് പ്ലാൻ വിലകളിൽ കഴിഞ്ഞ വർഷം കമ്പനി വലിയ വർധനവ് നടത്തിയതാണ്. എന്നാൽ ഇതിനിടയിൽ ഒരു ബജറ്റ് പ്ലാൻ അവതരിപ്പിക്കാനും കമ്പനി മടിച്ചില്ല. അംബാനി തങ്ങളുടെ ടെലികോം വരിക്കാർക്ക് വേണ്ടി 223 രൂപ പ്ലാനാണ് പ്രഖ്യാപിച്ചത്.
ഇത് കുറേ മാസങ്ങളായി സൈറ്റിലുണ്ടെങ്കിലും പലരും വിട്ടുപോയിട്ടുള്ള പ്ലാൻ കൂടിയാണ്. ഇതിൽ സൗജന്യ കോളിംഗ്, ദീർഘമായ വാലിഡിറ്റി, ബൾക് ഡാറ്റ എന്നിവയും ഒരു മാസക്കാലത്തേക്ക് അനുവദിച്ചിട്ടുണ്ട്.
ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് പ്ലാനിലൂടെ നേടാം. ഇതിൽ ടെലികോം വരിക്കാർക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും ചെയ്യാവുന്നതാണ്.
223 രൂപയുടെ പ്ലാനിൽ ആവശ്യത്തിനുള്ള ഡാറ്റ അലവൻസും ഉൾപ്പെടുന്നു. അൺലിമിറ്റഡ് 5ജി ലഭ്യമല്ല, എന്നാൽ ദിവസേന 2ജിബി ഡാറ്റ ലഭ്യമാണ്. 4ജി, 5ജി വരിക്കാർക്ക് നിരന്തരം ഡാറ്റ ഉപയോഗിക്കുന്നില്ലെങ്കിൽ ഇത് എക്സ്ട്രാ ഡാറ്റയാണ്. പ്ലാനിലൂടെ 28 ദിവസത്തിനുള്ളിൽ 56 ജിബി ഡാറ്റയും ആസ്വദിക്കാൻ കഴിയും. ദിവസേനയുള്ള 2ജിബി ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 64 Kbps വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
223 രൂപ പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനിൽ ജിയോടിവി ആക്സസുണ്ട്. മെമ്മറി സ്റ്റോറേജിനായി ജിയോ ക്ലൗഡിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
Also Read: iQOO 15 Pre Booking: 7000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ വൈബ് ഫോൺ പ്രീ ബുക്കിങ്ങിൽ Free ഐഖൂ TWS
ഇനി ഡെയ്ലി ഡാറ്റ വേണ്ടാത്തവർക്ക് ഒരു മാസ കാലാവധിയിൽ വേറെയും ബജറ്റ് പ്ലാനുകളുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള, 200 രൂപയിൽ താഴെ വിലയാകുന്ന പ്ലാനും ഇതിലുണ്ട്. ജിയോയുടെ 189 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും 300 എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ഇതിൽ ബൾക് ഡാറ്റയും അനുവദിച്ചിട്ടുണ്ട്. 2ജിബി ഡാറ്റ മൊത്തമായി 28 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു.
ഇനി നിങ്ങൾ അൺലിമിറ്റഡ് 5ജി ഡാറ്റ വേണ്ട പ്ലാനാണ് നോക്കുന്നതെങ്കിൽ, അതിന് 349 രൂപ പ്ലാൻ നോക്കാം. ഇതിലും 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്സും ഉൾപ്പെടുത്തിയിരിക്കുന്നു.