Happy Diwali Jio Offer: ആരും പ്രതീക്ഷിക്കാത്ത സമ്മാനമാണ് ദീപാവലിയ്ക്ക് Reliance Jio തരുന്നത്!
Diwali തിമിർത്ത് ആഘോഷിക്കാൻ Reliance Jio-യും അത്യുഗ്രൻ ഓഫറുമായി എത്തിയിരിക്കുകയാണ്. മറ്റൊരു ടെലികോം കമ്പനിയും തരാത്ത അത്രയും മികച്ച ഓഫറാണ് ദീപാവലി സമ്മാനമായി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ടെലികോം സേവന ദാതാക്കൾ അധിക ഡാറ്റയും, വില കുറച്ച് പ്ലാനുകളും അവതരിപ്പിക്കുമ്പോൾ ജിയോ ദീപാവലി സ്പെഷ്യലായി അധിക വാലിഡിറ്റിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതായത്, ജിയോ തങ്ങളുടെ നിലവിലുള്ള ഒരു പ്ലാനിൽ അധികമായി വാലിഡിറ്റി കൂട്ടിച്ചേർക്കുകയാണ്. 23 ദിവസമാണ് അധികമായി പ്ലാൻ വാലിഡിറ്റിയായി ജിയോ അനുവദിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ്സുകൾ ലഭിക്കുന്ന ഒരു പ്രീ- പെയ്ഡ് പ്ലാനിനാണ് ജിയോ വാലിഡിറ്റി കൂട്ടി നൽകിയിരിക്കുന്നത്. പ്ലാനിനെ കുറിച്ച് വിശദമായി ചുവടെ വിവരിക്കുന്നു.
ജിയോയുടെ 2999 രൂപ പ്ലാനിൽ ദീപാവലി ഓഫർ ലഭ്യമാണ്. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. എന്നാൽ ഇനിമുതൽ 388 ദിവസം വരെ ഈ പ്രീ-പെയ്ഡ് പ്ലാനിന് സാധുത ലഭിക്കും. 23 ദിവസത്തെ അധിക വാലിഡിറ്റിയിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്, അതും ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാനാകും.
പ്രതിദിനം 2.5 GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്. അതായത്, മൊത്തം 912.5GB ഡാറ്റയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ ദിവസേന 100 എസ്എംഎസ് സൌജന്യമായി ലഭിക്കും. നേരത്തെ പറഞ്ഞ പോലെ അൺലിമിറ്റഡ് കോളിങ്ങും ഫ്രീയായി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.
Also Read: Amazon Finale Days: ഗെയിമിങ് ലാപ്‌ടോപ്പുകൾ ലാഭത്തിൽ വാങ്ങാം, Amazon Offer ഇതാ…
ഒടിടി ആനുകൂല്യങ്ങൾ കൂടിച്ചേരുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ഉപയോഗിക്കാൻ 2,999 രൂപയുടെ റീചാർജ് പ്ലാൻ എന്തുകൊണ്ടും അനുയോജ്യം. 5G ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാനുള്ള സൌകര്യവും ഈ റീചാർജ് പ്ലാനിലുണ്ട്.
ബിഎസ്എൻഎൽ ധമാക്കാ പ്ലാനുകളാണ് ദീപാവലിയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയൊട്ടാകെ വൈവിധ്യമായ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. കേരളത്തിന് ഇങ്ങനെ 6 ഓഫറുകളാണ് പൊതുമേഖല ടെലികോം കമ്പനി ഒരുക്കിയിട്ടുള്ളത്. അതായത്, ബിഎസ്എൻഎല്ലിന്റെ 6 റീചാർജ് പാക്കേജുകളിൽ അധികമായി 3GB ഡാറ്റ കൂട്ടിച്ചേർത്താണ് BSNL ദീപാവലി ഓഫർ പ്രഖ്യാപിച്ചത്.