Reliance Jio 5G Plan
Reliance Jio 5G Plan: അംബാനിയുടെ റിലയൻസ് ജിയോയാണ് ഇന്ത്യയിലെ ഒന്നാമനായ ടെലികോം ഓപ്പറേറ്റർ. ജിയോയുടെ ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. പ്രീ-പെയ്ഡ് വരിക്കാർക്ക് ഇണങ്ങുന്ന പ്ലാനാണിത്.
റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്. എന്നുവച്ചാൽ ഏകദേശം രണ്ട് മാസം കാലയളവാണ് അംബാനി അനുവദിച്ചിരിക്കുന്നത്.
56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് വില 629 രൂപയാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിദിനം 100 എസ്എംഎസ് ജിയോ പാക്കേജിൽ ലഭ്യമാണ്. ഇതിൽ പ്രതിദിനം 2 ജിബി ഡായും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ മൊത്തം 112 ജിബി ഡാറ്റയാണ് റിലയൻസ് ജിയോ തരുന്നത്.
4ജി വരിക്കാർക്ക് മാത്രമാണ് ഈ ഡാറ്റ ക്വാട്ട. 5ജി ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം.
64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുവദിക്കുന്ന പാക്കേജാണിത്. ഈ പ്ലാനിൽ ജിയോ ടിവി, ജിയോക്ലൗഡ് എന്നീ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ട്രൂ 5G അൺലിമിറ്റഡ് പ്ലാനായതിനാൽ 5ജി ഉപയോഗിക്കുന്നവർക്ക് ഇതൊരു ബജറ്റ് ഓപ്ഷൻ തന്നെയാണ്.
ടെലികോം സേവനങ്ങൾ മാത്രമല്ല ജിയോ നൽകുന്നത്. ഈ പാക്കേജിൽ നിന്ന് നിങ്ങൾക്ക് ഫ്രീയായി ജിയോഹോട്ട്സ്റ്റാറും ലഭിക്കുന്നതാണ്. 90 ദിവസത്തേക്കാണ് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ നൽകുന്നത്. മൊബൈലിൽ പുത്തൻ റിലീസുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
56 ദിവസത്തെ ടെലികോം സേവനങ്ങളേക്കാൾ കൂടുതൽ വാലിഡിറ്റി ജിയോഹോട്ട്സ്റ്റാറിലൂടെ നേടാം. പാക്കേജ് രണ്ടാമത്തെ മാസമാകുമ്പോൾ, ജിയോഹോട്ട്സ്റ്റാർ നേട്ടം ആസ്വദിക്കാൻ മറ്റൊരു പ്രീ-പെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്യണം. നിങ്ങൾ റീചാർജ് ചെയ്ത ജിയോ നമ്പർ ഉപയോഗിച്ചാണ് ജിയോഹോട്ട്സ്റ്റാറിൽ ലോഗിൻ ചെയ്യാം.
ജിയോടിവി, ജിയോസിനിമ (പ്രീമിയം അല്ല), ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാനിനൊപ്പമുണ്ട്. ഇവയെല്ലാം നിങ്ങൾക്ക് വളരെ തുച്ഛ വിലയിലാണ് ജിയോ നൽകുന്നത്. ഏകദേശം 11 രൂപ മാത്രമാണ് പ്ലാനിന്റെ പ്രതിദിന ചിലവ്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. 629 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ ജിയോ പാക്കേജിന് ദിവസച്ചെലവ് 11 രൂപയാണ്.
11 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും, എസ്എംഎസ്സുകളും, ഡാറ്റയും ആസ്വദിക്കാം. പോരാഞ്ഞിട്ട് നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും.
ഇതിൽ കൂടുതൽ വാലിഡിറ്റിയുള്ള ട്രൂ 5ജി പ്ലാനുകൾ അറിയണോ? 70 ദിവസവും, 72 ദിവസവും കാലാവധിയുള്ള പ്ലാനുകളുണ്ട്. 719 രൂപയ്ക്കും 749 രൂപയ്ക്കുമുള്ള പ്രീ-പെയ്ഡ് പ്ലാനുകളാണിവ.
Also read: BSNL 1 Year Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും ഒരു വർഷം മുഴുവൻ, വളരെ തുച്ഛ വിലയ്ക്ക്!