pm modi launches bsnl 4g
അങ്ങനെ വരും വരുമെന്ന് പറഞ്ഞ് പ്രതീക്ഷ നൽകിയ BSNL 4G പുറത്തിറക്കി. രാജ്യത്തെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജിയിലൂടെ നടപ്പിലാക്കുന്നത്. ഭാരത് ടെലികോം സ്റ്റാക്ക് അല്ലെങ്കിൽ ഇന്റലിജന്റ് ‘സ്വദേശ് 4G നെറ്റ്‌വർക്ക് ആണ് ടെലികോം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായാണ് ഫാസ്റ്റ് കണക്റ്റിവിറ്റി ഇന്ത്യയിൽ എത്തിക്കുന്നത്.
രാജ്യത്തെ 26,700-ല്‍ അധികം വിദൂര ഗ്രാമങ്ങളിലേക്ക് ആദ്യമായി കണക്ഷൻ നൽകാൻ സ്വദേശി നെറ്റ് വർക്കിന് സാധിക്കും. സെപ്തംബർ 27-ന് PM Modi 4ജി കണക്ഷൻ ഭാരതത്തിനായി സമർപ്പിച്ചു. ഒഡീഷയിലെ 2,472 ഗ്രാമങ്ങൾ ഉൾപ്പെടെയാണ് 27000 അടുപ്പിച്ച് വിദൂകപ്രദേശങ്ങളിൽ 4ജി വിന്യസിക്കുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ ടിസിഎസ്സും, സി-ഡോട്ടും തേജസ് നെറ്റ്‌വർക്ക്സ് ലിമിറ്റഡുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ 4ജി വിന്യസിച്ചത്. ഇത് ഇന്ത്യയിൽ പൂർണമായും ഡിസൈൻ ചെയ്ത, ആധുനികവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് കണക്ഷനാണിത്. ഈ സംരംഭത്തോടെ 4G പിന്തുണയ്ക്കുന്ന തദ്ദേശീയ ടെലികോം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.
സ്വദേശി 4G നെറ്റ്‌വർക്കിന്റെ വ്യാപനം പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പാണിത്. തദ്ദേശീയ 4ജിയിലൂട ഡിജിറ്റൽ വിടവ് നികത്തുക എന്ന ലക്ഷ്യമാണ് Bharat Sanchar Nigam Limited-നുള്ളത്. ഇത് ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണിത്. ബിഎസ്എൻഎല്ലിന്റെ 5G അപ്‌ഗ്രേഡിനും സംയോജനത്തിനും 4ജി വിന്യാസം വഴി വയ്ക്കും. നെറ്റ് വർക്ക് സ്പീഡാക്കുന്നതിലൂടെ 20 ലക്ഷത്തിലധികം പുതിയ വരിക്കാർക്ക് ബിഎസ്എൻഎൽ സേവനം നൽകും. പുതിയതായി കമ്പനിയ്ക്ക് 20 ലക്ഷം വരിക്കാരെ ലഭിക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവച്ചു.
Also Read: 7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ
പുതിയ 4G സാങ്കേതികവിദ്യയ്ക്കായി രാജ്യത്ത് 92,600 സൈറ്റുകൾ സർക്കാർ കമ്പനി വിന്യസിച്ചിട്ടുണ്ട്. ഇതുൾപ്പെടെ ബിഎസ്എൻഎൽ നിർമ്മിച്ച 97,500-ലധികം മൊബൈൽ 4G ടവറുകൾ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇങ്ങനെ ഏകദേശം 37,000 കോടി രൂപയാണ് ടവറുകൾക്കായി പൊതുമേഖല ടെലികോം ചെലവഴിച്ചത്.
ഈ 4ജി കണക്ഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഹരിത ടെലികോം ടവറുകൾ കൂടിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്നത്. ഈ കണക്റ്റിവിറ്റി സൗരോർജ്ജ ടവറുകളിലൂടെയാണ് സാധ്യമാകുന്നത്. കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനൊപ്പം സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ബിഎസ്എൻഎൽ 4ജി സഹായിക്കും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.