7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ

HIGHLIGHTS

Flipkart Big Billion ഡേയ്സിൽ ബോഷ് വാഷിങ് മെഷീന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു

ഫ്ലിപ്കാർട്ട് 46 ശതമാനത്തിന്റെ ഫ്ലാറ്റ് ഇളവ് ലഭിക്കും

പകുതി വിലയ്ക്കാണ് ഈ ഇലക്ട്രോണിക് ഉപകരണം ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്

7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ

വീട്ടിലേക്ക് പുതിയ വാഷിങ് മെഷീൻ നോക്കുന്നുണ്ടോ? എങ്കിൽ കിടിലൻ ഓഫറിൽ നിങ്ങൾക്ക് മികച്ച ബ്രാൻഡിൽ നിന്നുള്ള Washing Machine വാങ്ങാം. Flipkart Big Billion ഡേയ്സിൽ ബോഷ് വാഷിങ് മെഷീന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 7 കിലോ, 8 കിലോ ഭാരമുള്ള BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് ഓഫറുണ്ട്. പകുതി വിലയ്ക്കാണ് ഈ ഇലക്ട്രോണിക് ഉപകരണം ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. കൂടാതെ കിടിലൻ ഇഎംഐ, ബാങ്ക് ഡിസ്കൌണ്ടും ബിഗ് ബില്യൺ ഡേയ്സിൽ നിന്ന് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

BOSCH 7 kg വാഷിങ് മെഷീൻ Big Billion ഡേയ്സ് ഓഫർ

49,990 രൂപയാണ് ഇതിന്റെ വിപണി വില. എന്നാൽ ഫ്ലിപ്കാർട്ട് 46 ശതമാനത്തിന്റെ ഫ്ലാറ്റ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ മികച്ച ബാങ്ക് ഡിസ്കൌണ്ടും ഫ്ലിപ്കാർട്ട് തരുന്നു. സിൽവർ കളറിൽ WAJ24266IN മോഡലിലുള്ള ബോഷ് വാഷിങ് മെഷീനാണ് കിഴിവ്.

46 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ 26,990 രൂപയ്ക്ക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ ലഭിക്കും. ഇത് പരിമിതകാല ഓഫറാണ്. Flipkart SBI Credit, ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ഫ്ലാറ്റ് കിഴിവ് നേടാം. 2,999 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. യുപിഐ പേയ്മെന്റിലൂടെ 10% കിഴിവും നേടാം. ഇങ്ങനെ നിങ്ങൾക്ക് 7 kg വാഷിങ് മെഷീൻ 25000 രൂപ റേഞ്ചിൽ വാങ്ങാം. എന്നുവച്ചാൽ ഇതിന് ശരിക്കും പകുതി വിലയാണ് ഓഫറിൽ. ഈ ഓഫർ 7കിലോ കപ്പാസിറ്റി വാഷിങ് മെഷീനാണ്.

7kg BOSCH Front Load Washing Machine: സവിശേഷതകൾ

ഫുൾ ഓട്ടോമാറ്റിക്കായ Front Load വാഷിങ് മെഷീനാണിത്. മൂന്നോ നാലോ പേരടങ്ങുന്ന സാധാരണ ഒരു കുടുംബത്തിന് 7കിലോ വാഷിങ് മെഷീൻ മികച്ച ചോയിസ് തന്നെയാണ്. ഇതിൽ AI ആക്ടീവ് വാട്ടർ പ്ലസ് ഫീച്ചറുണ്ട്.

flipkart Big Billion days sale

ഇത് സാധാരണയായി 5 സ്റ്റാർ എനർജി റേറ്റിങ്ങുള്ള വാഷിങ് മെഷീനാണ്. ഇതിൽ എനർജി സേവ് ചെയ്യുന്നതിനുള്ള മികച്ച ചോയിസാണ്. ഹോട്ട് വാഷിനായി ഇതിൽ ഇൻ-ബിൽറ്റ് ഹീറ്ററും അണുക്കളെയും അലർജികളെയും നീക്കം ചെയ്യുന്നതിന് ഹൈജീൻ സ്റ്റീം പോലുള്ള ഫീച്ചറും ഇതിനുണ്ട്.

ഈ ബോഷ് മെഷീനിൽ സ്മാർട്ട് വാട്ടർ മാനേജ്മെന്റിനായി AI ആക്ടീവ് വാട്ടർ പ്ലസ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന തുണികൾക്ക് കൂടുതൽ പ്രൊട്ടക്ഷൻ നൽകാനായി ആന്റി-റിങ്കിൾ ഫീച്ചറുണ്ട്. കൂടാതെ ആന്റി-ടാംഗിൾ ഫീച്ചറും ബോശ് വാഷിങ് മെഷീനുണ്ട്.

കൂടുതൽ വെള്ളം വേർതിരിച്ചെടുക്കാൻ 1200 RPM സ്പിൻ സ്പീഡ് സഹായിക്കുന്നു. വളരെ ശാന്തമായ പ്രവർത്തനം ഇതിൽ ലഭിക്കുന്നു. കുറഞ്ഞ ഊർജ്ജ ഉപഭോഗം ഉറപ്പാക്കുന്ന ഇക്കോസൈലൻസ് ഡ്രൈവ് മോട്ടറാണ് ഇതിനുള്ളത്.

Also Read: ഈ ദിവസം എത്തുന്നു BSNL 4G; ജിയോ, എയർടെൽ, വിഐ സ്തംഭിച്ച് പോയി! തീയതി അറിയാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo