500 രൂപയ്ക്ക് താഴെ, Airtel Unlimited Calls പ്ലാനുകൾ, മികച്ച വാലിഡിറ്റിയിൽ!

HIGHLIGHTS

500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പാക്കേജുകളാണ് ഇവിടെ വിവരിക്കുന്നത്

മിക്കവരും ഡാറ്റ അധികം ആവശ്യമില്ലെങ്കിലും, അൺലിമിറ്റഡ് കോളുകളുള്ള പാക്കേജായിരിക്കും നോക്കുന്നത്

Airtel 5 പ്രീ-പെയ്ഡ് പാക്കേജുകൾ 500 രൂപയ്ക്ക് താഴെ അവതരിപ്പിച്ചിരിക്കുന്നു

500 രൂപയ്ക്ക് താഴെ, Airtel Unlimited Calls പ്ലാനുകൾ, മികച്ച വാലിഡിറ്റിയിൽ!

Airtel Recharge Plans 2024: എയർടെൽ വരിക്കാർക്കായി അവരുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്ലാനുകൾ പരിചയപ്പെട്ടാലോ? വലിയ തുകയ്ക്ക് റീചാർജ് ചെയ്യാനുള്ള ബജറ്റ് നിങ്ങളുടെ പക്കലില്ലേ? Airtel unlimited calls പ്ലാനുകൾ 500 രൂപയ്ക്ക് താഴെ ലഭിക്കും. സാരമില്ല, അത്യാവശ്യം മികച്ച വാലിഡിറ്റിയും Unlimited Calls, ഡാറ്റയും കിട്ടുന്ന റീചാർജ് പ്ലാനുകൾ ഇവിടെ വിശദീകരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Airtel Unlimited Calls പാക്കേജ്

അതും 500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പാക്കേജുകളാണ് ഇവിടെ വിവരിക്കുന്നത്. എയർടെലിന്റെ പ്രീ-പെയ്ഡ് വരിക്കാർക്ക് പ്രയോജനപ്പെടുന്ന പ്ലാനുകളാണിത്. മിക്കവരും ഡാറ്റ അധികം ആവശ്യമില്ലെങ്കിലും, അൺലിമിറ്റഡ് കോളുകളുള്ള പാക്കേജായിരിക്കും നോക്കുന്നത്.

list of airtel unlimited calls

ഇന്നത്തെ കാലത്ത് അൺലിമിറ്റഡ് കോളുകൾ ഇല്ലാത്ത ഒരു പ്ലാനും തെരഞ്ഞെടുക്കാൻ ആരും ആഗ്രഹിക്കില്ല. അതിനാൽ തന്നെ എയർടെൽ 5 പ്രീ-പെയ്ഡ് പാക്കേജുകൾ 500 രൂപയ്ക്ക് താഴെ അവതരിപ്പിച്ചിരിക്കുന്നു.

500 രൂപയ്ക്ക് താഴെ Airtel unlimited call പ്ലാനുകൾ

പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത റീചാർജ് പ്ലാനുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു. പ്ലാനുകൾ പ്രതിമാസം മുതൽ വർഷം തോറും വ്യത്യസ്ത സാധുതയോടെ വരുന്നു, കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്രീ-പെയ്ഡ് പ്ലാനുകളിലെ മിക്കവയുടെയും വാലിഡിറ്റി.

Also Read: വേട്ടയ്യൻ കാണാൻ Prime Video Free ആയി കിട്ടും, 56 ദിവസത്തേക്ക്! എങ്ങനെ?

₹500 താഴെ, പ്രീ-പെയ്ഡ് പ്ലാനുകൾ

249 രൂപ പ്ലാൻ: 24 ദിവസത്തെ കാലയളവിൽ പരിധിയില്ലാതെ കോളുകൾ ചെയ്യാനുള്ള പ്ലാനാണിത്. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1GB ഡാറ്റയും ഉൾപ്പെടുന്നു. അതുപോലെ ദിവസേന 100 എസ്എംഎസും ഈ എയർടെൽ പാക്കേജിലുണ്ട്.

എയർടെൽ എക്‌സ്ട്രീം പ്ലേയിലേക്കും ടെലികോം സേവനം നൽകുന്നു. വിങ്ക് ആപ്പിൽ സൗജന്യ ഹലോ ട്യൂണുകളുടെ ആക്‌സസും ലഭിക്കും.

299 രൂപ പ്ലാൻ: ഈ പാക്കേജിൽ സൗജന്യ അൺലിമിറ്റഡ് കോളുകളുണ്ട്. ദിവസേന 1GB ഡാറ്റയും 100 എസ്എംഎസ്സും ലഭ്യമാണ്. പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. മുമ്പത്തെ പ്ലാനിനേക്കാൾ 4 ദിവസം കൂടി എക്സ്ട്രാ എന്നതാണ് വ്യത്യാസം. എയർടെൽ എക്‌സ്ട്രീം പ്ലേയിലേക്കും വിങ്ക് ഹലോ ട്യൂണുകളിലേക്കും ആക്‌സസ് ലഭിക്കുന്നതാണ്.

349 രൂപ പ്ലാൻ: ഇതും 28 ദിവസത്തെ കാലാവധിയിൽ വരുന്ന പ്ലാനാണ്. പ്രതിദിനം 2GB ഡാറ്റ, എസ്എംഎസ് ഓഫറുകൾ കമ്പനി നൽകുന്നു. അപ്പോളോ 24/7 സർക്കിളിലേക്കുള്ള ആക്‌സസും 3 മാസത്തേക്ക് ആസ്വദിക്കാം. വിങ്കിൽ 28 ദിവസത്തേക്ക് സൗജന്യ ഹലോ ട്യൂണുകളും ലഭിക്കുന്നതാണ്.

355 രൂപ പ്ലാൻ: ഈ പ്ലാനിൽ 25GB ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക. 355 രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസും ലഭ്യമാണ്. ഈ റീചാർജ് പാക്കേജിലൂടെ 30 ദിവസത്തേക്ക് സേവനങ്ങൾ ആസ്വദിക്കാം. എയർടെൽ എക്‌സ്‌ട്രീം പ്ലേ, വിങ്ക് ഹലോ ട്യൂൺസ് എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. അപ്പോളോ 24/7 സർക്കിൾ 3 മാസം ലഭിക്കുന്നതാണ്.

429 രൂപ പ്ലാൻ: ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2.5GB ഡാറ്റ ലഭിക്കുന്നു. ഇതും ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളിങ് നൽകുന്നു. ദിവസനേ 100 എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അൺലിമിറ്റഡ് 5G ഡാറ്റയും ഈ പാക്കേജിലുണ്ട്. എയർടെൽ എക്‌സ്‌ട്രീം പ്ലേ, വിങ്ക് ഹലോ ട്യൂൺസ് ആക്സസ് എന്നിവയുമുണ്ട്. അപ്പോളോ 24/7 സർക്കിൾ 3 മാസത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ലഭിക്കുന്നതാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo