bsnl offer unlimited calling 2gb per day for entire month
മേക്ക് ഇൻ ഇന്ത്യ വഴി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 4G കഴിഞ്ഞ മാസം അവതരിപ്പിച്ചു. ദീപാവലി പ്രമാണിച്ച് BSNL മികച്ച ഓഫർ പ്രഖ്യാപിച്ചിരുന്നു. ഒരു രൂപയ്ക്ക് പുതിയ വരിക്കാരെ ആകർഷിക്കാനുള്ള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്.
ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ള ടെലികോം സേവനങ്ങളാണ് ശരിക്കും മികച്ചത്. ഇത് ബിഎസ്എൻഎല്ലിന്റെ പരിമിതകാല ഓഫറാണ്. പ്ലാനിന്റെ പ്രത്യേകതകളും നിബന്ധനകളും ഞങ്ങൾ പറഞ്ഞുതരാം.
1 രൂപയ്ക്ക് സിം എടുക്കുന്നവർക്ക് ഒരു മാസം മുഴുവൻ സേവനങ്ങൾ ലഭ്യമാണ്. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഓഫർ ലഭിക്കുക. ഈ കാലയളവിൽ ഓഫറെടുക്കുന്നവർക്ക് എല്ലാ ടെലികോം സേവനങ്ങളും ലഭിക്കും.
അതും വെറും 1 രൂപയ്ക്ക് കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ നേടാം. ഇത് ഒരു പരിമിതകാല ഓഫറാണ്. പോരാഞ്ഞിട്ട് പ്ലാൻ പുതിയ വരിക്കാർക്ക് മാത്രമാണ് ബിഎസ്എൻഎൽ 1 രൂപ പാക്കേജ് പ്രയോജനപ്പെടുന്നത്.
1 രൂപ പ്ലാനിൽ ലോക്കൽ, എസ്ടിഡി, നാഷണൽ അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. പ്രതിദിനം 2 ജിബി 4 ജി ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സർക്കാർ ടെലികോം സ്വദേശി 4ജി ഇന്റർനെറ്റും അനുവദിച്ചിട്ടുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്സും അനുവദിച്ചിരിക്കുന്നു. ഒരു രൂപയ്ക്ക് 300 എസ്എംഎസ് സേവനങ്ങൾ ലഭ്യമാകുമെന്ന് സാരം. ഒരു രൂപയ്ക്ക് 30 ദിവസത്തെ പ്രീ പെയ്ഡ് സേവനങ്ങളാണ് ബിഎസ്എൻഎൽ തരുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോമിന്റെ ഒരു രൂപ പ്ലാനൻ പുതിയ വരിക്കാരെ ക്ഷണിക്കാനുള്ള ഉപാധിയാണ്. എട്ട് മാസത്തിനുള്ളിൽ എല്ലാ 4G ടവറുകളും 5G യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഇപ്പോൾ കമ്പനി പദ്ധതിയിടുന്നു.
Also Read: Samsung Galaxy S26 സീരീസ് വാങ്ങാനുള്ള പൈസയില്ല! എങ്കിൽ പിന്നെ പകരക്കാരെ നോക്കിക്കൂടേ
5G സാങ്കേതികവിദ്യയിലേക്കുള്ള അപ്‌ഗ്രേഡ് പൂർണ്ണമായും ഇന്ത്യയുടെ തദ്ദേശീയ ടെലികോം സ്റ്റാക്കിനെ ആശ്രയിച്ചായിരിക്കും. ഇക്കാര്യം കേന്ദ്ര ടെലികോം മന്ത്രിയാണ് അറിയിച്ചത്. സി-ഡോട്ട്, തേജസ് നെറ്റ്‌വർക്കുകൾ, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്നിവരാണ് സ്വദേശി 4ജി വികസിപ്പിച്ചെടുത്തത്.