Jio Unlimited Plan: ബിഎസ്എൻഎല്ലിന്റെ അതേ തന്ത്രം! കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി, 91 രൂപയ്ക്ക്!

HIGHLIGHTS

BSNL മിക്കപ്പോഴും സിം ആക്ടീവാക്കി നിർത്താനുള്ള പ്ലാനുകളാണ് തരുന്നത്

Mukesh Ambani ജിയോ വരിക്കാർക്കായി അവതരിപ്പിച്ചതും ഇതേ തന്ത്രമാണ്

ഈ Jio പാക്കേജിന് 100 രൂപയിലും താഴെയാണ് വില

Jio തരുന്ന ഈ Unlimited Plan ശരിക്കും BSNL പ്രയോഗിച്ച് വരുന്ന തന്ത്രമാണ്. എന്തെന്നാൽ കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റിയാണ് ഈ പാക്കേജിലുള്ളത്. ബിഎസ്എൻഎൽ മിക്കപ്പോഴും സിം ആക്ടീവാക്കി നിർത്താനുള്ള പ്ലാനുകളാണ് തരുന്നത്. ഇവയിൽ വാലിഡിറ്റി കൂടുതലായിരിക്കും, എന്നാൽ ആനുകൂല്യങ്ങൾ ഒരുവിധമുണ്ടെന്ന് പറയാം.

Jio പുതിയ തന്ത്രം: കുറഞ്ഞ വിലയ്ക്ക് Unlimited Plan

Mukesh Ambani ജിയോ വരിക്കാർക്കായി അവതരിപ്പിച്ചതും ഇതേ തന്ത്രമാണ്. റീചാർജ് നിരക്ക് വർധിപ്പിച്ചതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ല അംബാനിയ്ക്ക്. കാരണം മിക്ക വരിക്കാരും ബിഎസ്എൻഎല്ലിലേക്ക് പോകുകയാണ്. ഈ അവസരത്തിൽ ബിഎസ്എൻഎൽ പയറ്റുന്ന അതേ ട്രിക്ക് ജിയോയും പ്രയോഗിച്ചു.

ഈ Unlimited Plan-ന് 91 രൂപ മാത്രം

കുറഞ്ഞ വിലയ്ക്ക് Unlimited Plan

ഈ റിലയൻസ് ജിയോ പാക്കേജിന് 100 രൂപയിലും താഴെയാണ് വില. വാലിഡിറ്റിയോ ഒരു മാസം അടുപ്പിച്ച് വരുന്നു. Unlimited calling-ന് വേണ്ടി പ്ലാൻ നോക്കുന്നവർക്ക് ഇനി 91 രൂപ ചെലവാക്കിയാൽ മതി. 28 ദിവസത്തേക്ക് പരിധിയില്ലാതെ കോളുകൾ ചെയ്യാം. ഇതിനൊപ്പം ജിയോ കുറച്ച് ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും തരുന്നുണ്ട്. അപ്പോൾ പ്ലാനിനെ കുറിച്ച് അറിയാത്തവർക്കായി ഇതാ 91 രൂപ പ്ലാൻ വിവരങ്ങൾ.

Jio Rs 91 പ്ലാൻ വിശദമായി

ജിയോ ഫോൺ വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്. അതിനാൽ തന്നെ വളരെയധികം ഡാറ്റ ഇവർക്ക് ഉപയോഗിക്കേണ്ടി വരുന്നില്ല. ഫീച്ചർ ഫോണായതിനാൽ തന്നെ കോളുകളും എസ്എംഎസ്സുകളുമായിരിക്കും കൂടുതലായി ഉപയോഗിക്കുന്ന സേവനങ്ങൾ. ഈ 91 രൂപ പാക്കേജുള്ളതിനാൽ ജിയോഫോണുള്ളവർ സ്മാർട്ഫോണിന് ഉപയോഗിക്കുന്ന വലിയ പ്ലാനുകൾ എടുക്കണ്ട. നല്ല വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളുമുള്ള 91 രൂപ പ്ലാൻ തന്നെ ധാരാളം.

ഇതിൽ സൗജന്യ 50 SMS ഓഫറുകളും ജിയോ തരുന്നുണ്ട്. ജിയോഫോണിലെ യുപിഐ സേവനങ്ങൾ ഉപയോഗിക്കാനും മറ്റും ആവശ്യത്തിന് ഡാറ്റയും കിട്ടും. ദിവസവും 100MB ഡാറ്റയാണ് കമ്പനി അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ 28 ദിവസത്തേക്ക് മൊത്തത്തിൽ 3ജിബി ഡാറ്റ ആസ്വദിക്കാം. അതിന് ശേഷം അധികമായി 200എംബി ഡാറ്റ ലഭിക്കും. 100എംബി തീർന്നാൽ ഈ എക്സ്ട്രാ ഡാറ്റ ഓഫർ പ്രയോജനപ്പെടുത്താം. സോഷ്യൽ മീഡിയ ബ്രൗസിംഗിനും പേയ്മെന്റുകൾക്കും ഇത് മതിയാകുന്ന അളവിലുള്ള ഡാറ്റയാണ്.

Also Read: Recharge Tricks: Jio 1.5GB പ്ലാനിൽ Unlimited 5G ഇല്ല, ബുദ്ധി പ്രയോഗിച്ചാൽ കിട്ടും! എങ്ങനെയെന്നാണോ?

ബോണസ് ഓഫറായി OTT ആനുകൂല്യങ്ങൾ

ചില ഒടിടി ആനുകൂല്യങ്ങളും 91 രൂപ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് നിങ്ങൾക്ക് JioTV, JioCinema, JioCloud എന്നിവയുൾപ്പെടെ ഒടിടികൾ ലഭിക്കും. സിനിമകൾ, ടിവി സീരീസ് കാണാനുള്ള കോംപ്ലിമെന്ററി ഓഫറാണിത്. കൂടാതെ ജിയോക്ലൗഡ് വഴി സ്റ്റോറേജ് ഓപ്ഷനും നേടാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :